നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ഡോക്യുമെന്ററി ഫിലിം നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ലിന്റെ ട്രെയ്ലര് എത്തി. നയന്‍താരയുടെ ജീവിതവും കുടുംബവും കരിയറിലെ ഉയര്‍ച്ച താഴ്ചകളും വിവാഹവുമെല്ലാം ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് ഡോക്യുമെന്ററി.
സിനിമയിലെ നിരവധി പ്രമുഖരും നയന്‍താരയുമായുള്ള അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. നടിയുടെ അമ്മ ഓമന കുര്യന്, നാ?ഗാര്‍ജുന, റാണ ദഗ്ഗുബാട്ടി, തപ്സി പന്നു, ആറ്റ്ലി, നെല്‍സണ്‍ തുടങ്ങിയവരാണ് ട്രെയിലറിലുള്ളത്. നയന്‍താരയുമായി ബന്ധപ്പെട്ട പല വിവാദങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
ഭര്‍ത്താവ് വിഘ്നേഷ് ശിവനുമായുള്ള പ്രണയവും കുടുംബ ജീവിതത്തേക്കുറിച്ചുമെല്ലാം നമുക്ക് നയന്‍താരയുടെ വാക്കുകളിലൂടെ തന്നെ കേള്‍ക്കാനാവും. താന്‍ കടന്നുപോയ പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോള്‍ നടി വികാരാധീനയാവുന്നുണ്ട്. തന്റെ ജീവിതം ആരാധകരുമായി പങ്കുവെക്കാനുള്ള കാരണം എന്താണ് എന്ന ഗൗതം വാസുദേവ് മേനോന്റെ ചോദ്യത്തിനും നടി ഉത്തരം നല്‍കുന്നുണ്ട്. തന്റെ സിനിമാ ജീവിതത്തെപ്പറ്റി നയന്‍താര ഇതുവരെ തുറന്നു പറയാത്ത കാര്യങ്ങള്‍ ഡോക്യുമെന്ററിയിലൂടെ അറിയാനാകുമെന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.
സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തേക്കുറിച്ചുള്ള ഡോക്യുമെന്ററിയായാണ് നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് താരത്തിന്റെ കരിയര്‍ കൂടി ഉള്‍പ്പെടുത്തി ഡോക്യു- ഫിലിം ആക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 21 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ഗൗതം വാസുദേവ് മേനോന് ആണ് സംവിധാനം.