അച്ഛന്റെ മകന് എന്ന് പറയിപ്പിക്കുന്നുണ്ടെങ്കിലും ഒരിക്കലും ആ പേരിലൂടെ മാത്രം അറിയപ്പെടുന്ന വ്യക്തിയല്ല ദുല്‍ഖര്‍ സല്മ്മാന്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് ഇന്ന് ലക്കി ഭാസ്ക്കര്‍ വരെ എത്തി നില്ക്കുന്ന ദുല്‍ഖറിന്റെ കരിയര്‍ താരം സ്വന്തമായി സമ്പാദിച്ചതാണ്.
ഇപ്പോഴിതാ തമിഴ്, തെലുഗു, ഹിന്ദി ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരം. ഹിറ്റുകളുടെ രാജകുമാരന്, കുഞ്ഞിക്ക ഇങ്ങനെ നീളുന്നു ദുല്‍ഖറിനെ കുറിച്ചുള്ള വിശേഷണങ്ങള്‍.
അടുത്തിടെ ഒരു അഭിമുഖത്തില്‍ നടന് കാജോളിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടുകയാണ്. തനിക്ക് നടി കാജോളിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. ഓരോ സിനിമയിലെയും കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണെന്നും നടന് പറഞ്ഞു.
'കാജോളിന്റെ ഒപ്പം അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഓരോ സിനിമയിലെയും കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. അവര്‍ തന്റെ കഥാപത്രങ്ങള്‍ക്ക് ജീവന് കൊടുക്കുന്ന രീതിയും മനോഹരമാണ്. അവരുടെ എല്ലാ ഇമോഷനുകളും നമുക്ക് ശരിക്കും മനസിലാക്കാന്‍ സാധിക്കും.
അവര്‍ ചിരിക്കുന്നത് ഹൃദയത്തില്‍നിന്നാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ സിനിമ കാണുമ്പോള്‍ ആ കഥാപാത്രം കരയുന്നത് കണ്ടാല്‍ ശരിക്കും ആ കണ്ണുനീര് ഒറിജിനലാണെന്ന് തോന്നി പോവും. അവര്‍ സിനിമക്കും അഭിനയത്തിനും അത്രമാത്രം ആത്മാര്‍ഥത നല്‍കുന്നുണ്ട്' - ദുല്‍ഖര്‍ സല്മാന്.