വളരെ രുചിയൊക്കെ ആണെങ്കിലും പൈനാപ്പിള്‍ നന്നാക്കുന്നത് എല്ലാവര്‍ക്കും മടിയുള്ള കാര്യമാണ്. പോഷകഗുണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും സംഭവം നന്നാക്കുമ്പോള്‍ കഴിക്കേണ്ടന്ന് തന്നെ തോന്നി പോകും.
പൈനാപ്പിള്‍ മുറിക്കാന്‍ ഒരു രീതിയുണ്ട്. ആ രീതിയില്‍ പൈനാപ്പിള്‍ മുറിച്ചാല്‍ അതിവേഗം മുറിക്കാന്‍ കഴിയും. പക്ഷെ പലര്‍ക്കും ആ രീതി അറിയില്ല.
ഇവിടെയിതാ ഒരാള്‍ പൈനാപ്പിള്‍ മുറിച്ച് ഒരാള്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. വെറും 17.85 സെക്കന്‍ഡില്‍ കൈതച്ചക്ക തൊലി കളഞ്ഞ് കഴിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ് യുഎസ്എയില്‍ നിന്നുള്ള റിച്ച് എല്ലെന്‍സണ്‍.
പൈനാപ്പിള്‍ പ്രിന്റുള്ള ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച്, സമചതുരക്കഷ്ണങ്ങളായി റിച്ച് വിദഗ്ധമായി കൈതച്ചക്ക അരിയുന്ന വീഡിയോ ഗിന്നസ് റെക്കോര്‍ഡ്‌സ് പങ്കുവച്ചു. ഇതിനു മുന്നേ, ഏപ്രിലില്‍ 27.07 സെക്കന്‍ഡില്‍ കൈതച്ചക്ക മുറിച്ച സ്വന്തം റെക്കോഡ് ആണ് റിച്ച് മറികടന്നത്. കൈതച്ചക്കയുടെ രണ്ടു വശങ്ങളും മുറിച്ചു മാറ്റിയ ശേഷം, തൊലി നീക്കം ചെയ്ത് കത്തി ഉപയോഗിച്ച് വേഗത്തില്‍ അരിയുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ സംഭവം അറിഞ്ഞ ഞെട്ടലില്‍ ആണ് സോഷ്യല്‍ മീഡിയ. ഇതെല്ലാം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ഐറ്റം ആണല്ലേ എന്നാണ് സോഷ്യല്‍ മീഡിയ.