പുകവലി ഒരു ദുശ്ശീലം തന്നെയാണ്. എന്നാല്‍ പലപ്പോഴും പുകവലി ശീലം ഉള്ളവര്‍ക്ക് അത് നിറുത്താന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ തന്റെ വര്‍ഷങ്ങളായുള്ള പുകവലി ശീലം നിറുത്താന്‍ ഒരു യുവാവ് ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
42-കാരനായ ഒരു ടര്‍ക്കിഷ് പൗരന്‍ ആണ് പുകവലി നിറുത്താന്‍ വളരെ വ്യത്യസ്തമായ ഒരു കണ്ടെത്തല്‍ നടത്തിയത്. ഇബ്രാഹിം യൂസെല്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. തലയില്‍ ചെമ്പ് കമ്പി കൊണ്ട് കൂട് പോലെ നിര്‍മിച്ചാണ് ഇദ്ദേഹം തന്റെ ശീലത്തില്‍ നിന്നും പുറത്ത് വരാന്‍ ശ്രമിക്കുന്നത്.
ദിവസവും രണ്ട് പായ്ക്കറ്റ് വീതം കുറഞ്ഞത് 26 വര്‍ഷമെങ്കിലും പുകവലിച്ചിരുന്നയാളാണ് ഇബ്രാഹിം യൂസെല്‍. ഒന്നിലധികം ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതിന് പരിഹാരമായാണ് 40 മീറ്റര്‍ നീളമുള്ള ചെമ്പ് കമ്പിയില്‍ ഹെല്‍മെറ്റിന്റെ ആകൃതിയില്‍ ഇബ്രാഹിം ആവരണം നിര്‍മിച്ചത്. സിഗരറ്റ് വായിലേക്ക് എത്താന്‍ അനുവദിക്കാത്ത വിധത്തിലായിരുന്നു അതിന്റെ നിര്‍മാണം. ഹെല്‍മറ്റ് പോലെ തന്നെ ഇത് എടുത്ത് മാറ്റാനും സൗകര്യമുണ്ട്. ദിവസവും രാവിലെ തലയില്‍ ഈ ആവരണം വച്ച്, താക്കോല്‍ വീട്ടിലുള്ളവരെ ഏല്‍പ്പിച്ചു. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നെ പിന്നെ ഇത് ശീലമായെന്ന് ഇബ്രാഹിം പറയുന്നു. 2013-ലാണ് ഇബ്രാഹിം ഈ സാഹസത്തിന് മുതിര്‍ന്നത്.
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെ ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും ഇബ്രാഹിം പറയുന്നു. സ്‌ട്രോ വച്ചാണ് വെള്ളം കുടിച്ചിരുന്നത്. ഭക്ഷണം കഴിക്കേണ്ട സമയത്ത് ഭാര്യ താക്കേല്‍ ഉപയോ?ഗിച്ച് തുറന്ന് നല്‍കും. ഭര്‍ത്താവിന്റെ ഈ പ്രവൃത്തിയില്‍ ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ഭാര്യയും മകളും പറയുന്നു. പിന്നീട് ആരോഗ്യത്തിനായുള്ള ഇബ്രാഹിമിന്റെ പ്രതിബദ്ധതയ്ക്കൊപ്പം പങ്കുച്ചേരുകയായിരുന്നു ഇരുവരും. ഇബ്രാഹിമിന്റെ ദൃഢനിശ്ചയത്തിന്റെ കഥ ഇത്തിരി പഴയതാണെങ്കിലും ഇന്നും ഇന്റര്‍നെറ്റില്‍ ഇന്നും ഹിറ്റാണ്.