വാട്ട്സ്ആപ്പ് ഉപയോക്താക്കളില്‍ ചിലര്‍ക്ക് മാത്രം കഴിഞ്ഞ ദിവസം അക്കൗണ്ടില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. ആരുടെയെങ്കിലും ചാറ്റ് തുറന്ന് മെസേജിന് റിപ്ലൈ അയയ്ക്കാന്‍ നോക്കിയാല്‍ ചാറ്റ് റൂമാകെ ഗ്ലീന്‍ ബ്ലാങ്ക് സ്പേയ്സ് മാത്രമാകും. എന്നാല്‍ തൊട്ടടുത്തുള്ള ആളുടെ വാട്ട്സ്ആപ്പ് തുറന്നുനോക്കിയാല്‍ അവര്‍ക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല താനും.
എന്ത് സംഭവിച്ചു എന്ന് ചിന്തിച്ച് പലരും തല പകച്ചു. ഒരു മെസേജ് കാണണമെങ്കില്‍ നോട്ടിഫിക്കേഷന്‍ ബാറിലൂടെ സൂക്ഷിച്ച് വായിച്ച് മനസിലാക്കേണ്ട അവസ്ഥ. ഒരു കൂട്ടം ഉപയോക്താക്കള്‍ ചോദിക്കുകയാണ് എന്റെ വാട്ട്സ്ആപ്പ് മാത്രം ചത്തത് എങ്ങനെയാണ്?
റെഡ്ഡിറ്റ്, എക്സ്, ഫേസ്ബുക്ക് തുടങ്ങി നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ പരാതിയുമായി നിരവധി ഉപയോക്താക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ചാറ്റ് ക്ലിയര്‍ ചെയ്തിട്ടും ആപ്പ് ഫോഴ്സ് സ്റ്റോപ്പ് ചെയ്തിട്ടും പ്രശ്നം തീരുന്നില്ലെന്നാണ് പരാതി. ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്തിട്ടും പ്രശ്നം മാറുന്നില്ലെന്ന തരത്തിലാണ് നെറ്റിസണ്‍സിന്റെ ചര്‍ച്ചകള്‍.
വാട്ട്സ്ആപ്പിന്റെ പുതിയ ബീറ്റാ അപ്ഡേറ്റില്‍ മാത്രമാണ് ഈ പ്രശ്നം എന്നതിനാലാണ് എല്ലാവരുടേയും ആപ്പിനെ ഇത് ബാധിക്കാത്തത്. വാട്സ്ആപ്പ് വെബിനും കുഴപ്പങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാനുള്ള ഏക മാര്‍ഗം വാട്ട്സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് പഴയ വേര്‍ഷനിലേക്ക് തിരികെ പോകുന്നത് മാത്രമാണ്.