18
MAR 2021
THURSDAY
1 GBP =107.61 INR
1 USD =84.39 INR
1 EUR =89.64 INR
breaking news : ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവം: നിര്‍മാതാക്കള്‍ക്കെതിരെ കേസ് >>> കേസില്‍ പ്രതിയായാല്‍ അവരുടെ വീടുകള്‍ പൊളിക്കരുത്, അത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രിംകോടതി, ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി >>> പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതി: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി >>> ബജറ്റില്‍ പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനയുടെ അനന്തര ഫലങ്ങള്‍ തുടരുന്നു; ഫീസ് കൂട്ടാന്‍ തയ്യാറെടുത്ത് നഴ്സറികള്‍, കുടുംബങ്ങള്‍ നേരിടുന്നത് വന്‍ പ്രതിസന്ധി >>> ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വീടിന് തീപിടിച്ച് 37 കാരിക്ക് ദാരുണാന്ത്യം; നാല് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് >>>
Home >> MIDDLE EAST
ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളും, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

സ്വന്തം ലേഖകൻ

Story Dated: 2024-11-10

ഗാസയില്‍ കൊല്ലപ്പെട്ടതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. യുദ്ധം സാധാരണക്കാരെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കാണ് യുഎന്‍ പുറത്ത് വിടുന്നത്.

44 ശതമാനം ഇരകളാക്കപ്പെട്ടത് കുട്ടികളും 26ശതമാനം സ്ത്രീകളുമാണ്. 5 വയസിനും 9 വയസിനും ഇടയിലാണ് കൊല്ലപ്പെട്ട 44 ശതമാനം കുട്ടികളുടെ പ്രായമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 80 ശതമാനം ആളുകളും കൊല്ലപ്പെട്ടത് ജനവാസ മേഖലകളിലുണ്ടായ ആക്രമണങ്ങളിലാണ്. യുദ്ധത്തിന് സ്വീകരിച്ച രീതിയിലെ പിഴവ് വ്യക്തമാക്കുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

നേരത്തെ സാധാരണക്കാര്‍ക്ക് പരമാവധി ബാധിക്കാത്ത രീതിയില്‍ ഹമാസ് അനുയായികളെ മാത്രം ലക്ഷ്യമിട്ടാണ് കൃത്യതയുള്ള തങ്ങളുടെ ആക്രമണം എന്നായിരുന്നു ഇസ്രയേല്‍ വാദിച്ചിരുന്നത്. നവംബര്‍ 2023 മുതല്‍ 2024 ഏപ്രില്‍ വരെ 8119 മരണങ്ങളാണ് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത്. മുന്‍പെങ്ങും സംഭവിക്കാത്ത രീതിയില്‍ അന്താരാഷ്ട്രാ നിയമങ്ങളുടെ ലംഘനവും ഇവിടെ സംഭവിച്ചു.

യുദ്ധകുറ്റകൃത്യങ്ങളും അതിക്രമങ്ങളും ആശങ്കാപരമായ അവസ്ഥയിലാണ് ഉള്ളതെന്നുമാണ് ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഹമാസിനെതിരെ ഇസ്രയേല്‍ ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവമാണ് ഇത്രയധികം ആള്‍നാശത്തിന് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നു.

വലിയ ചുറ്റവിലുള്ള ആളുകളെ ബാധിക്കുന്ന രീതിയിലുള്ള ആളുകളേയും കെട്ടിടങ്ങളേയും തകര്‍ക്കാന്‍ മാത്രം പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ ഹമാസ് പ്രയോഗിച്ച ആയുധങ്ങളും ആള്‍നാശത്തിന് കാരണമായിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ കൂട്ടിച്ചേര്‍ക്കുന്നു.

More Latest News

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവം: നിര്‍മാതാക്കള്‍ക്കെതിരെ കേസ്

ചിത്രീകരണത്തിന് വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ നിര്‍മാതാവ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ടോക്‌സികിന്റെ നിര്‍മാതാക്കള്‍ക്കെതിരെയാണ് കര്‍ണാടക വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. 1963ലെ കര്‍ണാടക വനംവകുപ്പ് നിയമപ്രകാരമാണ് നിര്‍മാതാക്കളായ കെവിഎന്‍ മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്എംടി ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബംഗളൂരു പീനിയയില്‍ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലം സന്ദര്‍ശിച്ച കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖണ്ഡ്രേ വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തിന്റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസെടുത്തത്. നിര്‍മാതാക്കളായ കെ.വി.എന്‍. മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്.എം.ടി. ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ 1963-ലെ കര്‍ണാടക വനംവകുപ്പ് നിയമം പ്രകാരമാണ് കേസെടുത്തത്. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ സ്ഥലത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് വിഷയം വലിയ വിവാദമായത്. സിനിമാ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഈശ്വര്‍ ഖന്‍ഡ്രെ അന്ന് ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എച്ച്എംടിയും സംസ്ഥാന വനംവകുപ്പും തമ്മില്‍ പീനിയയിലെ 599 ഏക്കര്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരെ കുഴപ്പത്തിലാക്കിയത്. എച്ച്എംടി പുനരുദ്ധരിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥതയില്‍ തര്‍ക്കമുടലെടുത്തത്. യഷിനൊപ്പം നയന്‍താര, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടോക്സിക് അടുത്ത വര്‍ഷം ഏപ്രില്‍ 10നാണ് തിയേറ്ററുകളിലെത്തുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിവാദത്തില്‍പ്പെട്ടത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

കേസില്‍ പ്രതിയായാല്‍ അവരുടെ വീടുകള്‍ പൊളിക്കരുത്, അത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രിംകോടതി, ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി

'ബുള്‍ഡോസര്‍ രാജി'ല്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. കേസില്‍ പ്രതിയായാല്‍ അവരുടെ വീടുകള്‍ പൊളിക്കരുതെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. കുറ്റാരോപിതരുടെ വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങള്‍ക്ക് കൂടി നല്‍കുന്ന ശിക്ഷയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വീട് നില്‍ക്കുന്ന സ്ഥലം അനധികൃതമെങ്കില്‍ നോട്ടീസ് നല്‍കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരന്‍ ആണെങ്കില്‍ പോലും സ്വത്തില്‍ അവകാശം ഇല്ലാതാകുന്നില്ല. പാര്‍പ്പിടം മൗലികാവകാശമാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന് ആരാണ് കുറ്റക്കാരനെന്ന് നിര്‍ണയിക്കാന്‍ കഴിയില്ല. അത്തരം പ്രവര്‍ത്തികള്‍ അധികാര പരിധി ലംഘിക്കുന്നതായിരിക്കും. ഒരു കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്കെതിരെയും ഇത്തരം നടപടികള്‍ പാടില്ല. അത്തരം നിയമം കയ്യിലെടുത്താല്‍ സര്‍ക്കാര്‍ കുറ്റകാരനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട് പൊളിക്കല്‍ നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ ഇരകള്‍ക്ക് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഒറ്റ രാത്രികൊണ്ട് പൊളിച്ച ശേഷം സ്ത്രീകളും കുട്ടികളും റോഡിലിറങ്ങുന്നത് സന്തോഷകരമായ കാഴ്ചയല്ല. കാരണം കാണിക്കല്‍ നോട്ടീസ് ഇല്ലാതെ പൊളിക്കരുത്. നോട്ടീസ് നല്‍കിയാല്‍ 15 ദിവസത്തെ സാവകാശം നല്‍കണം. പൊളിച്ചുമാറ്റല്‍ നടപടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തണം. ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കാതെ പൊളിക്കുന്നത് പ്രോസിക്യൂഷനിലേക്കും നയിക്കുമെന്നും കോടതി വ്യക്തമാക്കി.

പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതി: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയില്‍ പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ആരോപണവിധേയനായ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എസ്പി സുജിത്ത് ദാസ് അടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാല്‍സംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ വിനോദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എസ്പി സുജിത് ദാസ്, ഡിവൈഎസ്പി, സിഐ തുടങ്ങിയവര്‍ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. തന്റെ പരാതിയില്‍ തുടര്‍നടപടി ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി സംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

യുകെ ക്‌നാനായ വിമന്‍സ് ഫോറം വനിതാ ദിനാചരണവും ക്‌നാനായ മങ്ക മത്സരവും നവംബര്‍ 16 ന് നടക്കും, ബര്‍മിങ്ങാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്‌കൂളില്‍ ആണ് മത്സരം

ബര്‍മിങ്ങാം: ക്‌നാനായ വനിതാദിനാഘോഷം നവംബര്‍ 16ന് ബര്‍മിങ്ങാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്‌കൂളില്‍ നടക്കും. രാവിലെ 10:30 ന് വിശുദ്ധ ബലിയോടെ ആരംഭിച്ച് രാത്രി 8ന് അവസാനിക്കും. ക്‌നാനായ വിമന്‍സ് ഫോറം വനിത ദിനാചരണ പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് സെലീന സജീവിന്റെ നേതൃത്വത്തില്‍ ഉള്ള നാഷണല്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നൂ.

ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം, ജനനനിരക്ക് കൂട്ടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ

മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു സാഹചര്യത്തില്‍ പുതിയ ആശയവുമായി എത്തുകയാണ് റഷ്യ. ജനനനിരക്ക് താഴുന്നത്  നേരിടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ ആണ് റഷ്യ. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണ് എന്ന് റിപ്പോര്‍ട്ട്. ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം പുട്ടിന്‍ നേരത്തേ നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയര്‍ത്താനുതകുന്ന നടപടികള്‍ എടുക്കണമെന്ന് പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക തലത്തില്‍ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നല്‍കാനും പദ്ധതികളുണ്ട്. ഖബാറോവ്സ്‌കില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്കു കുട്ടികള്‍ ഉണ്ടായാല്‍ 900 യൂറോ (97,282 ഇന്ത്യന്‍ രൂപ) ലഭിക്കും. ചെല്യാബിന്‍സ്‌കില്‍ ആദ്യ കുട്ടിയുണ്ടാകുമ്പോള്‍ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യന്‍ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്‌തോപാലോവ് പറഞ്ഞു. ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ത്തന്നെ അന്വേഷണം തുടങ്ങിയതായാണു വിവരം. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ വനിതാജീവനക്കാര്‍ക്കു നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നവര്‍ക്ക് ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടിവന്നിരുന്നു.

Other News in this category

  • യുഎഇയില്‍ ഓരോ വര്‍ഷവും സ്‌ട്രോക്ക് ബാധിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്, ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ട് എന്ന് ഡോക്ടര്‍മാര്‍
  • വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിക്കവേ മരണപ്പെട്ട മലയാളിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി, പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു നിയമനടപടികള്‍
  • ആദ്യമായി മരുഭൂമിയില്‍ കനത്ത മഞ്ഞുവീഴ്ച, സൗദിയില്‍ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനം, അമ്പരപ്പും ആശങ്കയും അറിയിച്ച് ഗവേഷകര്‍
  • സലാലയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍, നിയമലംഘനം കണ്ടെത്തിയ ഏഴ് ഭക്ഷണശാലകള്‍ അധികൃതര്‍ അടച്ചുപൂട്ടി
  • ഈ രാജ്യത്ത് വമ്പന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളായ ആപ്പിള്‍ ഐഫോണ്‍ ഗൂഗിള്‍ ഫോണ്‍ കമ്പനികളുടെയും വില്‍പ്പന നിരോധിച്ചു, കാരണമിതാണ്
  • യു.എ.ഇയില്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടി, ഡിസംബര്‍ 31വരെ
  • കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ആപ്പിള്‍ ഐഫോണ്‍ നിരോധനം നീക്കി ഇറാന്‍, ഇനി മുതല്‍ ഐഫോണ്‍ 14, 15, 16 മോഡലുകള്‍ ഇറാനില്‍ ലഭ്യമായിത്തുടങ്ങും
  • ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്, ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം
  • സൗദിയില്‍ ബൈക്കുകള്‍ വാടകക്കെടുക്കാന്‍ പ്രായപരിധി നിശ്ചയിച്ചു, പതിനേഴ് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇനി ബൈക്കുകള്‍ വാടകക്ക് നല്‍കാന്‍ അനുവദിക്കൂ
  • പതിനേഴ് വയസ്സ് തികഞ്ഞോ? യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കേണ്ട പ്രായം 18ല്‍ നിന്നും 17 വയസ്സാക്കി കുറച്ചു, നടപ്പിലാകുന്നത് അടുത്ത മാര്‍ച്ചോടെ
  • Most Read

    British Pathram Recommends