നവരാത്രി ദീപാവലി ആഘോഷങ്ങളോടെയാണ് ഡെവണിലെ ഹിന്ദു സമൂഹം ഈ പുതിയ കൂട്ടായ്മക്ക് തുടക്കം കുറിച്ചു. ഏകദേശം നാല്പതോളം ഹിന്ദു കുടുംബങ്ങള്‍ സമീപകാലത്ത് ഡെവനിലേക്ക് താമസം മാറിയതിനുശേഷം ആണ്, ഇങ്ങനെയൊരു കൂട്ടായ്മയുടെ പ്രസക്തി കൈവരിക്കുന്നത്.
ടോര്‍ബി നിവാസികളായ അരുണ്‍,ദിനേശ്, രമേശ്,ശ്രീജിത്ത് എന്നിവരാണ് കൂട്ടായ്മക്ക് മുന്‍കൈയെടുത്തത്. 20 വര്‍ഷത്തിനു മുകളില്‍ ഇവിടെ സ്ഥിരതാമസം ആക്കിയ ഇവര്‍, വിശ്വാസങ്ങളും വൈവിധ്യങ്ങളും അടുത്ത തലമുറയുമായി പങ്കിടുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു കൂട്ടായ്മ ഒരുക്കുന്നതെന്ന് പറയുന്നു.
തിന്മയുടെ മേല്‍ നന്മയുടെ വിജയം എന്ന മഹത്തായ സന്ദേശം നല്‍കുന്ന ദീപാവലി ഐതിഹ്യത്തിന്റെ ഡോക്യുമെന്ററി യോടു കൂടി ആരംഭിച്ച യോഗം തുടര്‍ന്ന് ഭജനയും പൂജയും ഈ കൂട്ടായ്മയുടെ പുനര്‍ നടത്തിപ്പിനും ഉന്നമനത്തിനും വേണ്ടിയുള്ള ചര്‍ച്ചകളും നടത്തി.
വര്‍ണ്ണമനോഹരമായ വിളക്കുകള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളോടും കൂടി ആഘോഷങ്ങള്‍ അവസാനിപ്പിച്ചു.