കോച്ചിനും ട്രെയിന്‍ എഞ്ചിനുമിടയില്‍ കുടുങ്ങിയ റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം. സോന്‍പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ ജോലി ചെയ്യുന്ന റെയില്‍വേ തൊഴിലാളിയായ അമര്‍ കുമാര്‍ റാവുവാണ് മരിച്ചത്. ബിഹാറിലെ ബെഗുസുരി ജില്ലയിലെ ബാറൗനി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
രാവിലെ ഒമ്പത് മണിക്കുള്ള ലഖ്നോ-ബരൗനി എക്സ്പ്രസിന്റെ എഞ്ചിന്‍ കോച്ചുകളുമായി ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബോഗികള്‍ എഞ്ചിനുമായി ബന്ധിപ്പിക്കുന്നതിനിടെ മുന്നോട്ടെടുത്തിരുന്ന ട്രെയിന്‍ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. കണ്ടുനിന്നവര്‍ വിവരം അറിയിച്ചെങ്കിലും ട്രെയിന്‍ മുന്നോട്ട് എടുക്കാതെ ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റെയില്‍വേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സോന്‍പൂര്‍ ഡിആര്‍എം പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റെയില്‍വേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സോന്‍പൂര്‍ ഡിആര്‍എം പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ ആനന്ദില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു. മുംബൈ-അഹമ്മബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാ?ഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു.നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന ഗര്‍ഡറുകള്‍ തെന്നിമാറിയതാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.