ഒന്നാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പീറ്റര്‍ ബറോയില്‍ മലയാളി ദമ്പതികളുടെ മകള്‍ പനി ബാധിച്ച് മരണമടഞ്ഞു; ജിനോയുടെയും അനിതയുടെയും മകള്‍ അഥീനയുടെ മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തി ഒരു മാസത്തിനുള്ളില്‍
Story Dated: 2024-11-10
പനി ബാധിച്ച് ചികിത്സയിലിരിക്കെ പീറ്റര്‍ ബറോയിലെ മലയാളി ദമ്പതികളായ ജിനോ ജോര്‍ജിന്റെയും അനിതാ ജിനോയുടെയും മകളായ അഥീന മരണമടഞ്ഞു. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പനിയെ തുടര്‍ന്നുള്ള ഹൃദയാഘാതത്തെ തുടര്‍ന്ന് കുഞ്ഞു മാലാഖ മരണമടഞ്ഞത്.
കുട്ടിയെ പനിയും ശ്വാസതടസ്സവും മൂലം ചികിത്സ തേടി പീറ്റര്‍ബറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല . ഇന്നലെ വൈകിട്ട് പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഐമുറി മാവിന്‍ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോര്‍ജ്. അഥീനയുടെ ജനനത്തിനു ശേഷം കഴിഞ്ഞമാസം ആദ്യം കുടുംബം കേരളത്തിലെത്തി ഓണം ആഘോഷിച്ചിരുന്നു.
More Latest News
വയനാട് പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി; പുലര്‍ച്ചെ രണ്ടരയോടെയാണ് കടുവയെ കണ്ടെത്തിയത്
കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് ദൗത്യസംഘം കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. നരഭോജി കടുവ തന്നെയാണിത്. പുലര്‍ച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കടുവയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഇന്നലെ ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയെ കടുവ ആക്രമിച്ചിരുന്നു. അപ്പോള്‍ മറ്റു സംഘാംഗങ്ങള്‍ വെടിവെച്ചിരുന്നു. എന്നാല്‍ വെടി കൊണ്ടില്ലെന്നായിരുന്നു സംഘത്തിന്റെ നിഗമനം. കടുവയുടെ ആക്രമണത്തില്‍ പഞ്ചാരക്കൊല്ലി സ്വദേശി രാധ കൊല്ലപ്പെട്ടിരുന്നു.
ദൗത്യസംഘത്തിന്റെ നൈറ്റ് പട്രോളിംഗിനിടെ പുലര്‍ച്ചെ 2.30ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ മരണകാരണം അറിയാന്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം വേണ്ടിവരുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ പിലാക്കാവ് പ്രദേശത്ത് കടുവയെ കണ്ടതായി ദൗത്യസംഘം അറിയിച്ചിരുന്നു. ഇന്ന് കടുവയുടെ കാല്‍പ്പാട് കണ്ട് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ കടുവ ചത്തുകിടക്കുന്നതായി കണ്ടത്. കടുവയുടെ ദേഹത്തെ വരകള്‍ പരിശോധിച്ച് ചത്തത് നരഭോജി കടുവ തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്.
അന്തരിച്ച സംവിധായകന്‍ ഷാഫിക്ക് വിട നല്‍കി മലയാള സിനിമാ ലോകം, പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
കൊച്ചി: മലയാള സിനിമാ ലോകത്തിന് ഏറെ നഷ്ടം തന്നെയാണ് സംവിധായകന്‍ ഷാഫിയുടെ മരണം. സംവിധായകന്‍ ഷാഫിക്ക് വിട നല്‍കിയിരിക്കുകയാണ് മലയാളം.
ഇന്നലെ മൂന്ന് മണിയോടെ മൃതദേഹം കലൂര്‍ ജുമാ മസ്ജിദിലെത്തിച്ചു. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിവിധ മേഖലകളിലെ പ്രമുഖര്‍ നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു.
പുലര്‍ച്ചെ രണ്ട് മണിയോടെ മൃതദേഹം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നിന്ന് എളമക്കരയിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അടുത്ത സുഹൃത്തുക്കളും വീട്ടിലെത്തി. കലൂര്‍ മണിപ്പാട്ട്പറമ്പിലെ സഹകരണ ബാങ്ക് ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ലാല്‍, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങളും സിനിമ പ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു. മന്ത്രിമാരായ പി രാജീവവും കെബി ഗണേഷ്‌കുമാറും ഷാഫിയെ അനുസ്മരിച്ചു.
അര്‍ധരാത്രി 12.25നാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അന്ത്യം. 57 വയസായിരുന്നു. ഈ മാസം 16 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
1968-ല്‍ എറണാകുളത്ത് ജനിച്ച ഷാഫി 1996-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ സഹ സംവിധായകനായാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് റാഫി- മെക്കാര്‍ട്ടിന്‍ ചിത്രങ്ങളിലും അമ്മാവനായ സംവിധായകന്‍ സിദ്ദിഖിന്റെ സിനിമകളിലും പ്രവര്‍ത്തിച്ചു. 2001ലാണ് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തത്. 'വണ്‍മാന്‍ഷോ' എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തെത്തിയത്.
തുടര്‍ന്ന് കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, ടു കണ്‍ട്രീസ്, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, മായാവി അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ചോക്കളേറ്റ്, ലോലിപോപ്പ്, വെനീസിലെ വ്യാപാരി, ഷേര്‍ലക്ക് ടോംസ് തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ഷാഫിയുടെ അവസാന ചിത്രം 2022ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന സിനിമയായിരുന്നു. 18 സിനിമകളാണ് ഷാഫി ഇതുവരെ സംവിധാനം ചെയ്തു അതില്‍ ഒരു തമിഴ് സിനിമയും ഉള്‍പ്പെടും.
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി ജയിലില്‍ കഴിയവേ ജാമ്യത്തില്‍ ഇറങ്ങി, വീട്ടില്‍ എത്തിയ പ്രതി അയല്‍വാസികളായ രണ്ടു പേരെ വെട്ടിക്കൊന്നു
പാലക്കാട്: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അയല്‍വാസികളെ വെട്ടിക്കൊന്നു. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
സുധാകരന്റെ ജേഷ്ഠന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കൊലയാളിയായ ചെന്താമര പൊലീസ് കസ്റ്റഡിയിലാണ്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്.
തന്റെ ഭാര്യ തന്നില്‍ നിന്നുമകലാന്‍ കാരണം സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇയാള്‍ രണ്ട് മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയത്.
രാത്രി വീട്ടില്‍ കയറിയ കള്ളനെ കൈയ്യോടെ പൊക്കി വീട്ടുകാര്‍, പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് പകരം വീട്ടുകാര്‍ ചെയ്തത് വളരെ വ്യത്യസ്തമായ കാര്യം
രാത്രിയില്‍ കള്ളന്‍ വീട്ടില്‍ കയറിയാല്‍ എന്ത് ചെയ്യും? ഉറപ്പായും കള്ളന്‍ കയറി എന്ന് മനസ്സിലാക്കിയാല്‍ ഉടന്‍ കള്ളനെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കും. ആ സമയത്തിനുള്ളില്‍ നല്ല തല്ലും കൊടുക്കാന്‍ പറ്റുമെങ്കില്‍ അതും കൊടുക്കും. അതല്ലേ സാധാരണ സംഭവിക്കുന്നത്? എന്നാല്‍ ഇവിടെ ഒരു കള്ളന്‍ കയറിയപ്പോള്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ ഒരു കള്ളന്‍ കയറിയപ്പോള്‍ ആണ് പതിവിലും വ്യത്യസ്തമായ കാര്യം സംഭവിച്ചത്. താമസക്കാരെല്ലാം കൂടി കള്ളനെ പിടികൂടിയപ്പോള്‍ എങ്ങനെയെങ്കിലും തന്നെ വിടണമെന്ന് കള്ളന്‍ അവരോട് അപേക്ഷിച്ചു നോക്കി. അതിന് അവന് പറയാന്‍ ഒരു കാരണവും ഉണ്ടായിരുന്നു. അന്ന് തന്റെ പിറന്നാളാണ്. എന്നാല്‍, പിന്നീട്, അവിടുത്തുകാര്‍ ചെയ്തത് തികച്ചും വിചിത്രമായ ഒരു കാര്യമായിരുന്നു.
അന്ന് തന്റെ പിറന്നാളാണ്, അതോര്‍ത്തെങ്കിലും തന്നെ വെറുതെ വിടണം എന്ന് യുവാവ് അഭ്യര്‍ത്ഥിക്കുകയായിരുന്നു. അതോടെ അവന്റെ പിറന്നാള്‍ ആഘോഷമാണ് അവിടെ നടന്നത്.
അത് വെറും ആഘോഷമായിരുന്നില്ല, കേക്കൊക്കെ മുറിച്ച് ഗംഭീരമായി തന്നെ ആഘോഷിക്കുകയായിരുന്നു. എന്നാല്‍, ആ ആഘോഷം അധികം നീണ്ടുനിന്നില്ല. അവര്‍ നേരത്തെ തന്നെ പൊലീസിനെ വിളിച്ചിരുന്നു. ആഘോഷം തീരും മുമ്പേ പൊലീസും എത്തി.
ഇതിന്റെ ഒരു വീഡിയോയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീഡിയോയില്‍ യുവാവിന് അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് അവനെ കൊണ്ട് കേക്ക് മുറിപ്പിക്കുന്നത് കാണാം. കേക്കില്‍ 'ചോര്‍' എന്ന് എഴുതിയിരിക്കുന്നതും കാണാം. മാത്രമല്ല, 'ഹാപ്പി ബര്‍ത്ത് ഡേ ചോര്‍' എന്ന് എല്ലാവരും പാടുന്നതും കേള്‍ക്കാം. കേക്ക് മുറിച്ചപ്പോള്‍ അതില്‍ നിന്നും ഒരു കഷ്ണം അവന്റെ വായില്‍ വച്ചു കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
ഈ വീഡിയോ കണ്ട് 'ഹാപ്പി ബര്‍ത്ത് ഡേ ചോര്‍' എന്നാണ് പലരും കമന്റ് ചെയ്തത്.
ഗൂഗിള്‍ മാപ്പ് നിര്‍ദേശിച്ച ഒരു കുറുക്കുവഴിയിലൂടെ യാത്ര ചെയ്തു, ദില്ലിയില്‍ നിന്ന് നേപ്പാളിലേക്ക് പോയ യാത്രക്കാള്‍ കുടുങ്ങിയത് യുപിയിലെ ബറേലിയില്‍
ഗൂഗിള്‍ മാപ്പ് ചതിച്ച സംഭവങ്ങള്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഇതാ അത്തരത്തില്‍ ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
ദില്ലിയില്‍ നിന്ന് നേപ്പാളിലേക്ക് പോയ യാത്രക്കാള്‍ കുടുങ്ങിയത് യുപിയിലെ ബറേലിയില്‍ ആയിരുന്നു. നിര്‍ദേശിച്ച ഒരു കുറുക്കുവഴിയിലൂടെ യാത്ര ചെയ്തതിനെ തുടര്‍ന്ന് ബറേലിയിലെ ചുറൈലി ഡാം ഏരിയയില്‍ ഇവര്‍ കുടുങ്ങി പോവുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈക്കിളിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ വിജനമായ റോഡിലൂടെ സൈക്കിളില്‍ കറങ്ങിനടക്കുന്ന വിദേശികളെ കണ്ട ഗ്രാമവാസികള്‍ക്ക് അവരുടെ ഭാഷ മനസ്സിലായില്ല. ഉടന്‍തന്നെ ഗ്രാമവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജനുവരി ഏഴിനാണ് ഇവര്‍ ഫ്രാന്‍സില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയതെന്ന് ബഹേരി സര്‍ക്കിള്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു.
പിലിഭിത്തില്‍ നിന്ന് തനക്പൂര്‍ വഴി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോകാനായിരുന്നു ഇവര്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. ബറേലിയിലെ ബഹേരി വഴി ആപ്പ് അവര്‍ക്ക് ഒരു കുറുക്കുവഴി കാണിച്ചുകൊടുത്തു എന്നാല്‍ വഴിതെറ്റി അവര്‍ എത്തിയത് ചുറൈലി അണക്കെട്ടില്‍ ആണെന്നാണ് അരുണ്‍കുമാര്‍ സിംഗ് പറയുന്നത്. തുടര്‍ന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ വിഷയത്തില്‍ ഇടപെടുകയും ഫ്രഞ്ച് പൗരന്മാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.