18
MAR 2021
THURSDAY
1 GBP =107.61 INR
1 USD =84.39 INR
1 EUR =89.64 INR
breaking news : ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവം: നിര്‍മാതാക്കള്‍ക്കെതിരെ കേസ് >>> കേസില്‍ പ്രതിയായാല്‍ അവരുടെ വീടുകള്‍ പൊളിക്കരുത്, അത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രിംകോടതി, ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി >>> പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതി: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി >>> ബജറ്റില്‍ പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനയുടെ അനന്തര ഫലങ്ങള്‍ തുടരുന്നു; ഫീസ് കൂട്ടാന്‍ തയ്യാറെടുത്ത് നഴ്സറികള്‍, കുടുംബങ്ങള്‍ നേരിടുന്നത് വന്‍ പ്രതിസന്ധി >>> ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വീടിന് തീപിടിച്ച് 37 കാരിക്ക് ദാരുണാന്ത്യം; നാല് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് >>>
Home >> Channels
മകളാണ് പിറന്നത്, ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ ചിത്രവുമായി മാളവിക കൃഷ്ണദാസ്, ലേബര്‍റൂമിലേക്ക് പോകുന്നത് വരെ ഉള്ള ഗര്‍ഭകാലത്തെ വീഡിയോ പങ്കുവെച്ച് താരം

സ്വന്തം ലേഖകൻ

Story Dated: 2024-11-11

കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് മാളവിക കൃഷ്ണദാസ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ആദ്യഘട്ടത്തില്‍ കുഞ്ഞിന്റെ ജെന്‍ഡര്‍ ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഇട്ട പോസ്റ്റിന് ഞങ്ങളുടെ കുഞ്ഞുമാലാഖ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ പ്രവചിച്ചപോലെ പെണ്‍കുഞ്ഞ് തന്നെ ആയെന്നാണ് ആരാധകരുടെ കമെന്റുകള്‍. അതിനൊപ്പം തന്നെ ലേബര്‍റൂമിലേക്ക് പോകുന്നത് മുതലുള്ള ചെക്കപ്പിന്റെ ഓരോ ഘട്ടങ്ങളും താങ്ങും തണലുമായി തേജസ്‌ജ്യോതി ഒപ്പം നില്‍ക്കുന്നതിന്റെ വീഡിയോയും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

കുഞ്ഞിന്റെ മുഖം കാണുമ്‌ബോള്‍ സഹിച്ച എല്ലാ വേദനകളും മാറുന്നു എന്നും എല്ലാ വേദനകളിലും കൈത്താങ്ങായി തന്റെ ഭര്‍ത്താവ് ഒപ്പമുണ്ടായിരുന്നുവെന്നും വീഡിയോക്കൊപ്പം മാളവിക പങ്കുവെച്ചു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ആളാണ് മാളവിക. നായികാ നായകന്‍ എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന താരങ്ങളായി തേജസ്‌ജ്യോതിയും മാളവിക കൃഷ്ണദാസും മാറിയിരുന്നു. ഇരുവരുടെയും ജീവിതത്തിലെ ഓരോ സന്തോഷ മുഹൂര്‍ത്തങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. മാളവികക്കും തേജസിനും കുഞ്ഞിനും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ എന്ന് നേരുകയാണ് ആരാധകര്‍.

More Latest News

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവം: നിര്‍മാതാക്കള്‍ക്കെതിരെ കേസ്

ചിത്രീകരണത്തിന് വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ നിര്‍മാതാവ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ടോക്‌സികിന്റെ നിര്‍മാതാക്കള്‍ക്കെതിരെയാണ് കര്‍ണാടക വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. 1963ലെ കര്‍ണാടക വനംവകുപ്പ് നിയമപ്രകാരമാണ് നിര്‍മാതാക്കളായ കെവിഎന്‍ മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്എംടി ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബംഗളൂരു പീനിയയില്‍ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലം സന്ദര്‍ശിച്ച കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖണ്ഡ്രേ വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തിന്റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസെടുത്തത്. നിര്‍മാതാക്കളായ കെ.വി.എന്‍. മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്.എം.ടി. ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ 1963-ലെ കര്‍ണാടക വനംവകുപ്പ് നിയമം പ്രകാരമാണ് കേസെടുത്തത്. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ സ്ഥലത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് വിഷയം വലിയ വിവാദമായത്. സിനിമാ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഈശ്വര്‍ ഖന്‍ഡ്രെ അന്ന് ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എച്ച്എംടിയും സംസ്ഥാന വനംവകുപ്പും തമ്മില്‍ പീനിയയിലെ 599 ഏക്കര്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരെ കുഴപ്പത്തിലാക്കിയത്. എച്ച്എംടി പുനരുദ്ധരിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥതയില്‍ തര്‍ക്കമുടലെടുത്തത്. യഷിനൊപ്പം നയന്‍താര, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടോക്സിക് അടുത്ത വര്‍ഷം ഏപ്രില്‍ 10നാണ് തിയേറ്ററുകളിലെത്തുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിവാദത്തില്‍പ്പെട്ടത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

കേസില്‍ പ്രതിയായാല്‍ അവരുടെ വീടുകള്‍ പൊളിക്കരുത്, അത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രിംകോടതി, ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി

'ബുള്‍ഡോസര്‍ രാജി'ല്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. കേസില്‍ പ്രതിയായാല്‍ അവരുടെ വീടുകള്‍ പൊളിക്കരുതെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. കുറ്റാരോപിതരുടെ വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങള്‍ക്ക് കൂടി നല്‍കുന്ന ശിക്ഷയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വീട് നില്‍ക്കുന്ന സ്ഥലം അനധികൃതമെങ്കില്‍ നോട്ടീസ് നല്‍കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരന്‍ ആണെങ്കില്‍ പോലും സ്വത്തില്‍ അവകാശം ഇല്ലാതാകുന്നില്ല. പാര്‍പ്പിടം മൗലികാവകാശമാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന് ആരാണ് കുറ്റക്കാരനെന്ന് നിര്‍ണയിക്കാന്‍ കഴിയില്ല. അത്തരം പ്രവര്‍ത്തികള്‍ അധികാര പരിധി ലംഘിക്കുന്നതായിരിക്കും. ഒരു കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്കെതിരെയും ഇത്തരം നടപടികള്‍ പാടില്ല. അത്തരം നിയമം കയ്യിലെടുത്താല്‍ സര്‍ക്കാര്‍ കുറ്റകാരനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട് പൊളിക്കല്‍ നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ ഇരകള്‍ക്ക് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഒറ്റ രാത്രികൊണ്ട് പൊളിച്ച ശേഷം സ്ത്രീകളും കുട്ടികളും റോഡിലിറങ്ങുന്നത് സന്തോഷകരമായ കാഴ്ചയല്ല. കാരണം കാണിക്കല്‍ നോട്ടീസ് ഇല്ലാതെ പൊളിക്കരുത്. നോട്ടീസ് നല്‍കിയാല്‍ 15 ദിവസത്തെ സാവകാശം നല്‍കണം. പൊളിച്ചുമാറ്റല്‍ നടപടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തണം. ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കാതെ പൊളിക്കുന്നത് പ്രോസിക്യൂഷനിലേക്കും നയിക്കുമെന്നും കോടതി വ്യക്തമാക്കി.

പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതി: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയില്‍ പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ആരോപണവിധേയനായ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എസ്പി സുജിത്ത് ദാസ് അടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാല്‍സംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ വിനോദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എസ്പി സുജിത് ദാസ്, ഡിവൈഎസ്പി, സിഐ തുടങ്ങിയവര്‍ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. തന്റെ പരാതിയില്‍ തുടര്‍നടപടി ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി സംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

യുകെ ക്‌നാനായ വിമന്‍സ് ഫോറം വനിതാ ദിനാചരണവും ക്‌നാനായ മങ്ക മത്സരവും നവംബര്‍ 16 ന് നടക്കും, ബര്‍മിങ്ങാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്‌കൂളില്‍ ആണ് മത്സരം

ബര്‍മിങ്ങാം: ക്‌നാനായ വനിതാദിനാഘോഷം നവംബര്‍ 16ന് ബര്‍മിങ്ങാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്‌കൂളില്‍ നടക്കും. രാവിലെ 10:30 ന് വിശുദ്ധ ബലിയോടെ ആരംഭിച്ച് രാത്രി 8ന് അവസാനിക്കും. ക്‌നാനായ വിമന്‍സ് ഫോറം വനിത ദിനാചരണ പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് സെലീന സജീവിന്റെ നേതൃത്വത്തില്‍ ഉള്ള നാഷണല്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നൂ.

ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം, ജനനനിരക്ക് കൂട്ടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ

മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു സാഹചര്യത്തില്‍ പുതിയ ആശയവുമായി എത്തുകയാണ് റഷ്യ. ജനനനിരക്ക് താഴുന്നത്  നേരിടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ ആണ് റഷ്യ. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണ് എന്ന് റിപ്പോര്‍ട്ട്. ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം പുട്ടിന്‍ നേരത്തേ നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയര്‍ത്താനുതകുന്ന നടപടികള്‍ എടുക്കണമെന്ന് പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക തലത്തില്‍ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നല്‍കാനും പദ്ധതികളുണ്ട്. ഖബാറോവ്സ്‌കില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്കു കുട്ടികള്‍ ഉണ്ടായാല്‍ 900 യൂറോ (97,282 ഇന്ത്യന്‍ രൂപ) ലഭിക്കും. ചെല്യാബിന്‍സ്‌കില്‍ ആദ്യ കുട്ടിയുണ്ടാകുമ്പോള്‍ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യന്‍ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്‌തോപാലോവ് പറഞ്ഞു. ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ത്തന്നെ അന്വേഷണം തുടങ്ങിയതായാണു വിവരം. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ വനിതാജീവനക്കാര്‍ക്കു നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നവര്‍ക്ക് ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടിവന്നിരുന്നു.

Other News in this category

  • 'എനിക്ക് തുല്യത വേണ്ട, ഭര്‍ത്താവിന്റെ താഴെ ജീവിക്കാനാണ് എനിക്കിഷ്ടം, അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം ഇല്ല' സ്വാസിക വീണ്ടും പറയുന്നു
  • ബസന്തിയായി എത്തി അത്ഭുതപ്പെടുത്തി സ്റ്റാര്‍ മാജിക്ക് താരം അനുമോള്‍, യഥാര്‍ത്ഥ രൂപം കാണിച്ചു തന്നതിന് നന്ദി എന്ന് ഫോട്ടോയ്ക്ക് കമന്റുമായി ആരാധകര്‍
  • 'വണ്ടിയുടെ മുന്‍ സീറ്റില്‍ തന്നെ ഇരിക്കണമെന്ന് സുധി വാശിപിടിച്ചു, ആര് ആവശ്യപ്പെട്ടിട്ടും സീറ്റ് ഒഴിഞ്ഞുനല്‍കിയില്ല'കൊല്ലം സുധി മരിച്ച ദിവസത്തെ ഓര്‍മ്മ പങ്കുവെച്ച് ബിനു അടിമാലി
  • 'ഉമ്മകളാല്‍ പൊതിയുന്നു, എന്റെ ജീവിതത്തിലെ മഹത്തരമായ പ്രണയകഥ തുടങ്ങുു' കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് മാളവിക കൃഷ്ണദാസ്, ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് ആരാധകര്‍
  • പേളി- ശ്രീനിഷ് ദമ്പതികള്‍ ജിപിയുടെയും ഗോപികയുടെയും ഗോപുരയില്‍, ഇതാണ് വലിയ സന്തോഷങ്ങളില്‍ ഒന്നെന്ന് താരങ്ങള്‍
  • 'കിച്ചു തന്നെ എന്റെയടുത്ത് ഒരു കാര്യം പറഞ്ഞിട്ടുണ്ട്, പക്ഷെ അങ്ങനെയൊരു തീരുമാനം ഇന്നുവരെയില്ല, നാളെത്തെ കാര്യം നമ്മളുടെ കയ്യിലല്ലല്ലോ?' രേണു സുധി പറയുന്നു
  • ഇതാണ് ഞങ്ങളുടെ കണ്‍മണി, ആദ്യത്തെ കണ്‍മണിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി മാളവിക കൃഷ്ണദാസും തേജസും
  • 'ധ്വനി മോള്‍ അക്ഷര മുറ്റത്തേക്ക് പ്രവേശിച്ച ദിവസം' ആ വീഡിയോ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ച് മിനിസ്‌ക്രീനിലെ പ്രി ദമ്പതികളായ മൃദുല വിജയിയും യുവ കൃഷ്ണയും
  • 'ശ്രീനി ബ്രാഹ്‌മിണ്‍ അല്ല, നോണ്‍ വെജും കഴിക്കും, ഞാന്‍ കഴിക്കുന്ന എല്ലാ നോണ്‍ വെജും ശ്രീനിയും കഴിക്കും' ആരാധകരുടെ ആ സംശയത്തിന് മറുപടി പറഞ്ഞ് പേളി മാണി
  • 'മീശ മാധവനിലെ പോലെയായിരുന്നു പ്രണയം, അരഞ്ഞാണത്തിന് പകരം കൊലുസ് ആയിരുന്നു ഇട്ട് തന്നത്' മിനിസ്‌ക്രീന്‍ താരം റബേക്ക സന്തോഷ് പറയുന്നു
  • Most Read

    British Pathram Recommends