ഏറെ പ്രിയപ്പെട്ട നടിയാണ് സാമന്ത. സിറ്റാഡെല്‍ ഹണി ബണ്ണി എന്ന വെബ്സീരിസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പരിപാടിക്കിടയില്‍ സാമന്ത കരഞ്ഞ സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പുതിയ വെബ് സീരിസ് പ്രമോഷന് വേണ്ടിയാണ് നടി സാമന്ത റൂത്ത് പ്രഭുവും ബോളിവുഡ് താരം വരുണ്‍ ധവാനും ഒപ്പം എത്തിയത്. എന്നാല്‍ ഇതിനിടയില്‍ ആണ് നടി കരച്ചിലിന്റെ വക്കോളമെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
വരുണ്‍ ധവാന്റെ പരാമര്‍ശമാണ് താരത്തെ വികാരാധീനയാക്കിയത്. ഞാനും നടാഷയും ഞങ്ങളുടെ കുടുംബം തുടങ്ങാന്‍ ആഗ്രഹിച്ചത് പ്രധാന കാലഘട്ടമായിരുന്നു. എനിക്കായി ഒരു കുടുംബം എന്ന് ഞാന്‍ കൊതിച്ചിരുന്നു. ബണ്ണി എന്ന കഥാപാത്രവുമായി ഇഴുകിചേരാനായതിന് പിന്നിലും കുടുംബമെന്ന കാരണമാണ്. -വരുണ്‍ ധവാന് പറഞ്ഞു.
ഇതു കേട്ടതിന് പിന്നാലെയാണ് സാമന്ത വേദിയില്‍ വികാരാധീനയായത്. താരം കരച്ചിലടക്കാന്‍ പാടുപെടുന്നവെന്ന കാര്യം ആരാധകരാണ് ചൂണ്ടിക്കാട്ടിയത്. പരാമര്‍ശം കേട്ടതിന് പിന്നാലെയുള്ള നടിയുടെ വികാര വിക്ഷോഭങ്ങള്‍ ദൃശ്യങ്ങളില്‍ കണ്ടു. ഹൃദയഭേദകമെന്നാണ് അവര്‍ അതിന് വിശേഷിപ്പിച്ചത്. നടിയുടെ കുഞ്ഞിനായും ഒരു കുടുംബത്തിനായും ആഗ്രഹിച്ചിരിക്കെയാണ് വിവാഹമോചനം നടന്നതെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു.