ഒരു ഭീമന്‍ കോഴി. 115 അടി ഉയരവും 40 അടി വീതിയും 92 അടി നീളവും ഉള്ള ഒരു അടിപൊളി കോഴി. രൂപത്തില്‍ ഒരുപാട് കൗതുകം തോന്നുന്ന ഈ കോഴി ഫിലിപൈന്‍സില്‍ ആണ്.
കൗതുകവും അത്ഭുതവും ഏറെയുള്ള കോഴി നിഗ്രോസ് ഓക്‌സിഡെന്റലില്‍ സ്ഥിതി ചെയ്യുന്ന ഹൈ ലാന്‍ഡ് റിസോര്‍ട്ടിലാണ് ഉള്ളത്. ഗിന്നസില്‍ ഇടംപിടിച്ച് ലോകശ്രദ്ധയാകര്‍ഷിച്ച ഒരു കോഴിയാണിത്.
ലോകത്തെ ഏറ്റവും വലിയ ചിക്കന്‍ ഷെയ്പ്ഡ്(രൂപത്തിലുള്ള) ഹോട്ടല്‍ എന്ന നിലയിലാണ് ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. കെട്ടിടത്തില്‍ എല്ലാ സൗകര്യത്തോടും കൂടിയുള്ള 15 മുറികളാണുള്ളത്. ഭൂമി ഉടമസ്ഥന്റെ ഭാര്യയായ റിക്കോര്‍ഡോ കാനോ ഗ്വാപോ ടാനിന്റെ ആശയമാണ് ഈ വൈവിധ്യമേറിയ കോഴി റിസോര്‍ട്ടിന് പിന്നില്‍. ആറുമാസമെടുത്താണ് ഇതിന്റെ പ്ലാന്‍ പൂര്‍ത്തിയാക്കിയത്.
2023 ജൂണ്‍ 10 ന് നിര്‍മാണമാരംഭിച്ച കോഴി ഭീമന്റെ നിര്‍മാണം പൂര്‍ത്തിയായത് 2024 സെപ്റ്റംബര്‍ എട്ടിനുമാണ്. വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ഫിലിപ്പൈന്‍സിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രമായി ഹൈലാന്‍ഡ് റിസോര്‍ട്ട്. മുറികള്‍ മാത്രമല്ല, ഇവിടെയുള്ളത്. സ്വിമ്മിംഗ് പൂള്‍, റെറ്റോറന്റ്, കഫേ, സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റു ചില സര്‍പ്രപൈസുകളും ഇവിടെയുണ്ട്.