കുട്ടിക്കാലത്തെ എല്ലാവരുടെ പ്രിയപ്പെട്ട എംഎസ് പെയിന്റിന്റെ മുഖം മാറുന്നു. വിന്റോസിന് ഇനി മുതല്‍ എ.ഐ വര്‍ണം.
ഇനിയിപ്പോള്‍ നമ്മുടെ 'എ.ഐ വൈദഗ്ധ്യം' തെളിയിക്കാന്‍ ഇനി എംഎസ് പെയിന്റിലൂടെ സാധിക്കും. ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഇമേജ് ജനറേഷനും ഫില്ലിങ്ങും സാധ്യമാണെന്ന്, മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനു പുറമെ, കമ്പനി ജനറേറ്റിവ് ഇറേസ് ഫീച്ചര്‍ എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, കോ ക്രിയേറ്ററിലും ഇമേജ് ക്രിയേറ്ററിലും അപ്‌ഡേറ്റുകളും കൊണ്ടുവന്നിട്ടുണ്ട്.
ജനറേറ്റിവ് ഫില്‍ ആണ് ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് കമ്പനി പറയുന്നു. അഡോബി ഫോട്ടോഷോപ്പിലേതുപോലെ എം.എസ് പെയിന്റിലെ ജനറേറ്റിവ് ഫില്‍ പ്രവര്‍ത്തിക്കും. അതായത്, ഇമേജുകളിലേക്ക് എ.ഐ ജനറേറ്റഡ് ഒബ്ജക്ടുകള്‍ ചേര്‍ക്കാന്‍ സാധിക്കുമെന്നര്‍ഥം. ഇതിനായി പെയിന്റ് ടൂള്‍ബാറിലെ സെലക്ഷന്‍ ടൂള്‍ ഉപയോഗിച്ച്, ഒബ്ജക്ട് ചേര്‍ക്കേണ്ട ഭാഗം സെലക്ട് ചെയ്താണ് തുടങ്ങേണ്ടത്. തുടക്കത്തില്‍ ചില സിസ്റ്റങ്ങളില്‍ മാത്രമാണ് ലഭ്യമാവുക.
ഇമേജിലെ ചില പ്രത്യേക ഒബ്ജക്ടുകള്‍ മാത്രമായി മായ്ക്കാനാണ് 'ജനറേറ്റിവ് ഇറേസ്' ഫീച്ചര്‍. മായ്ച്ച ഭാഗം എ.ഐ സഹായത്തോടെ ചിത്രത്തിന് യോജിച്ച വിധം ഫില്‍ ചെയ്യും. എല്ലാ വിന്‍ഡോസ് 11ലും ഈ ഫീച്ചര്‍ ലഭ്യമാകും.