മലയാളം ഹിപ്പ് ഹോപ്പ് ആര്‍ട്ടിസ്റ്റ് അശ്വിന്‍ സംഗീതം പകര്‍ന്ന ഇന്‍ഡിപെന്‍ഡന്റ് സോളോ മ്യൂസിക്ക് 'സാവുസായ്' വൈറലാകുന്നു. ഗാനത്തിന്റെ ബീറ്റ്‌സും ലിറിക്‌സും ആരാധകര്‍ ഏറ്റെടുത്തതോടെ ഗാനം സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാളത്തിലെ മുന്‍നിര താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, മഞ്ജു വാര്യര്‍, അമല്‍ നീരദ് എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്ത ഗാനം സോണി മ്യൂസിക്ക് സൗത്ത്'ന്റ യു ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.
ലില്‍ പയ്യന്‍ വരികള്‍ ഒരുക്കി ആലപിച്ച ഗാനം ട്രെന്‍ഡിങ്ങിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡിപെന്‍ഡന്റ് സോളോ മ്യൂസിക്ക് മലയാളത്തില്‍ അധികം വന്നിട്ടില്ലാത്തതിനാല്‍ 'സാവുസായ്'ക്ക് വന്‍ വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയിരിക്കുന്നത്. ഗാനത്തിന്റെ നിര്‍മ്മാതാവും അശ്വിനാണ്.
ആശ്വിന്റെ വാക്കികള്‍, 'ഞാന്‍ സംഗീതത്തിലേക്ക് ചുവടു വെക്കുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. ഇപ്പോള്‍ എനിക്ക് പത്തൊന്‍പത് വയസ്സായി. ലില്‍ പയ്യന്‍ 2022 മുതല്‍ എന്നോടൊപ്പമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാറുണ്ട്. വ്യത്യസ്തമായ ഈണങ്ങള്‍ ഒരുക്കി ക്ലാസിക് ഹിപ്പ് ഹോപ്പ് ബീറ്റുകളിലും ആധുനിക ട്രാപ്പും ഡ്രില്ലുകളിലും ഞങ്ങള്‍ പര്യവേഷണം നടത്തിയിട്ടുണ്ട്. 'സാവുസായ്'യുടെ സൃഷ്ടി രസകരമായിരുന്നെങ്കിലും അത് അനായാസമായിരുന്നു. എല്ലാവരും ഇത് ആസ്വദിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇനിയും വ്യത്യസ്മായ സംഗീതവുമായ് ഇനിയും ഞങ്ങള്‍ വരും. കാത്തിരിക്കുക.'
ലില്‍ പയ്യന്റെ വാക്കുകള്‍,'ഇതിനോടകം നിരവധി സംഗീത നിര്‍മ്മാതാക്കളോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അശ്വിനോടൊപ്പമുള്ള നിമിഷങ്ങള്‍ എന്നിലെ കലയെ വികസിപ്പിക്കാന്‍ ശരിക്കും സഹായിച്ചു. ഞങ്ങളുടെ പുതിയ ഗാനമായ 'സാവുസ' സാംസ്‌കാരിക പൈതൃകത്തോടൊപ്പം വ്യക്തിപരവും കലാപരവുമായ വളര്‍ച്ചയെ സംഗീതത്തിലൂടെ ആഘോഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് നിങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് ഞങ്ങള്‍.'