18
MAR 2021
THURSDAY
1 GBP =107.65 INR
1 USD =86.48 INR
1 EUR =90.24 INR
breaking news : യുകെയില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വ്യാപനം രൂക്ഷം; 2023-ല്‍ മാത്രം രോഗം സ്ഥിരീകരിച്ചത് 55,033 പുരുഷന്മാരില്‍, നേരത്തെ രോഗനിര്‍ണയം പ്രധാനം >>> 5 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ ആദ്യമായി വാടക നിരക്കുകള്‍ താഴ്ന്നു; വാടകക്കാര്‍ വീടുകള്‍ മാറുന്നത് ഒഴിവാക്കുന്നുവെന്ന് റൈറ്റ്മൂവ് റിപ്പോര്‍ട്ട്, ലണ്ടന് പുറത്ത് പ്രതിമാസ നിരക്ക് 3 പൗണ്ട് താഴ്ന്ന് 1341 പൗണ്ടിലേക്ക് എത്തി >>> അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശം, പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി >>> പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍, നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും >>> നെന്മാറ ഇരട്ട കൊലപാതകം: ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും സുധാകരന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് >>>
Home >> Channels
ബസന്തിയായി എത്തി അത്ഭുതപ്പെടുത്തി സ്റ്റാര്‍ മാജിക്ക് താരം അനുമോള്‍, യഥാര്‍ത്ഥ രൂപം കാണിച്ചു തന്നതിന് നന്ദി എന്ന് ഫോട്ടോയ്ക്ക് കമന്റുമായി ആരാധകര്‍

സ്വന്തം ലേഖകൻ

Story Dated: 2024-11-12

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയാണ് അനുമോള്‍ ഫ്‌ലവേഴ്‌സ് സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടിയിട്ടുള്ളത് ഈ പരിപാടിയിലുള്ള താരത്തിന്റെ ഓരോ പ്രകടനങ്ങള്‍ക്കും ആരാധകനിര വളരെ വലുതാണ് അത്തരത്തില്‍ കഴിഞ്ഞദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കെടുത്ത പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

നടിയായ നിത്യാദാസ് ഈ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഈയൊരു ചിത്രം താരം പങ്കുവെച്ചത്.

നിത്യ ദാസിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പറക്കുംതളിക എന്ന ചിത്രത്തിലെ താരത്തിന്റെ ലുക്കിലാണ് അനുമോള്‍ എത്തിയത് അനുമോളുടെ ഈ ഒരു ചിത്രം വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് എന്നാല്‍ ഇതിന് താഴെ നിരവധി ആളുകളാണ് വിമര്‍ശന കമന്റുകളുമായി എത്തിയത് ഇതാണല്ലേ യഥാര്‍ത്ഥ രൂപം ഇങ്ങനെയാണോ യഥാര്‍ത്ഥത്തില്‍ ഇരിക്കുന്നത് യഥാര്‍ത്ഥ രൂപം കാണിച്ചു തന്നതിന് നന്ദി എന്ന് തുടങ്ങി വളരെ വിമര്‍ശനാത്മകമായ തരത്തിലുള്ള കമന്റുകളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് അനുമോള്‍ കൂടുതല്‍ ആയും ശ്രദ്ധ നേടിയത്. സ്റ്റാര്‍ മാജിക്കിലെ താരത്തിന്റെ പ്രകടനങ്ങള്‍ക്ക് ആരാധകര്‍ നിരവധി ആയിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന സീരിയലിലെ കഥാപാത്രം വളരെ അധികം തന്നെ താരത്തിന്റെ കരിയറില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട് സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം താരതന്റെ ഓരോ വാര്‍ത്തകളും വളരെ വേഗം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.


More Latest News

അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശം, പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

തിരുവനന്തപുരം: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റ അറസ്റ്റ് നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. പോക്‌സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നാണ് നടന്റെ അഭിഭാഷകന്റെ വാദം. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ പരാതിയാണെന്നും വാദത്തില്‍ പറയുന്നു. ഒരു മാസത്തേക്കാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത്. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. 4 വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. അഞ്ച് വര്‍ഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ജയചന്ദ്രനെതിരെ പൊലീസ് ചുമത്തിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍, നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും

കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീടും സന്ദര്‍ശിക്കും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയില്‍ എത്തും. പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പന്ത്രണ്ടേകാലോടെ സന്ദര്‍ശിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ വീട്ടില്‍ കുടുംബാംഗങ്ങളെ കാണും. വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. നേരത്തെ കൊല്ലപ്പെട്ട രാധയുടെ കുടുംബവുമായി പ്രിയങ്ക ഗാന്ധി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ന് തന്നെ പ്രിയങ്ക തിരികെ ഡല്‍ഹിക്ക് മടങ്ങും.

നെന്മാറ ഇരട്ട കൊലപാതകം: ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും സുധാകരന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: നെന്മാറ ഇരട്ടകൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും സുധാകരന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ട്. പ്രതി ചെന്താമര നടത്തിയത് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണ്. സംഭവത്തില്‍ തമിഴ്നാട്ടിലെ പരിശോധന പൂര്‍ത്തിയാക്കി. ഒളിവില്‍പ്പോയ പ്രതിക്കായി 100 ലധികം പൊലീസുകാര്‍ പോത്തുണ്ടിയിലെ മലയോര മേഖലകളില്‍ പരിശോധന നടത്തും. പാലക്കാട് നെന്മാറയില്‍ ജാമ്യത്തില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി അമ്മയെയും മകനെയും അതിക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി ബോയണ്‍ കോളനി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് പ്രതി ചെന്താമര കൊലപാതകം നടത്തിയത്. ക്ഷേമനിധിയില്‍ പണമടക്കുന്നതിനായി നെന്മാറയില്‍ നില്‍ക്കുന്ന മകള്‍ അഖിലയുടെ അടുത്തേക്ക് സ്‌കൂട്ടറില്‍ പോയതാണ് സുധാകരന്‍. വീട്ടില്‍ നിന്നും ഇറങ്ങി 20 മീറ്റര്‍ ആകുമ്പോഴേക്കും ചെന്താമര കൊടുവാളുമായി ചാടിവീണ് സുധാകരനെ വെട്ടി. ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിവീഴ്ത്തി. സുധാകരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് ലക്ഷ്മി മരിച്ചത്. സുധാകരന്റെ കുടുംബവുമായുള്ള വ്യക്തി വൈരാഗ്യമാണ് അരും കൊലയിലേക്ക് ചെന്താമരയെ നയിച്ചത്. തന്റെ കുടുംബം തകരാന്‍ കാരണം 2019ല്‍ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയും പ്രദേശത്തെ ചില സ്ത്രീകളും ആണെന്നാണ് ചെന്താമര കരുതുന്നത്. ഇതിന്റെ പേരില്‍ ആദ്യം സജിതയെ കൊലപ്പെടുത്തി, ജാമ്യത്തില്‍ ഇറങ്ങിയശേഷം പ്രദേശവാസികളെ പ്രതി തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പ്രതി വീട്ടില്‍ വന്നിരുന്നത്. ഇത് ചൂണ്ടിക്കാണിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീങ്ങുന്നതിന് ഇടയിലായിരുന്നു കൊലപാതകം. കൊലപാതകശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് കെ ബാബു എം എല്‍ എ പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാള്‍ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 2019 ലെ കൊലയ്ക്ക് ശേഷം ഒളിവില്‍ കഴിഞ്ഞ വനത്തിനുള്ളിലും , തമിഴ്നാട് തിരുപ്പൂരും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

വിവേകാനന്ദ ജയന്തി ആഘോഷമാക്കി ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രയത്നിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും സംയുക്തമായി വിവേകാനന്ദ ജയന്തി വിപുലമായ രീതിയില്‍ ആഘോഷിച്ചു. കുട്ടികള്‍ അവതരിപ്പിച്ച ഭജന, സ്വാമി വിവേകാനന്ദ പ്രഭാഷണം തുടര്‍ന്ന് ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരുന്നു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഈ ആഘോഷത്തില്‍ പങ്കെടുത്തു.

ഓഐസിസി (യുകെ) എലിഫന്റ് ആന്‍ഡ് കാസ്സില്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം വികാരോജ്വലമായി; മഹാത്മാഗാന്ധിയുടെ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയോടെ ചടങ്ങുകള്‍ക്ക് തുടക്കം

ലണ്ടന്‍: ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ ഓര്‍മ പുതുക്കി രാജ്യത്തിന്റെ 76 - മത് റിപ്പബ്ലിക് ദിനാഘോഷം ഓ ഐ സി സി (യു കെ) എലിഫന്റ് & കാസ്സില്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിപുലമായി സംഘടിപ്പിച്ചു.   ജനുവരി 26, രാവിലെ 10.30ന് ലണ്ടന്‍ പാര്‍ലിമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിജിയുടെ സ്തൂപത്തിന് മുന്നില്‍ സംഘടിപ്പിച്ച വികാരോജ്വലമായ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ സി നടരാജന്‍ നിര്‍വഹിച്ചു. മഹാത്മാഗാന്ധിയുടെ സ്തൂപത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ അര്‍പ്പിച്ച പുഷ്പാര്‍ച്ചനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. പ്രതികൂല കാലാവസ്ഥയിലും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ഓ ഐ സി സി (യു കെ) നാഷണല്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. റീജിയന്‍ പ്രസിഡന്റ് യഹിയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിന്ദുമോന്‍ തനക്കല്‍ (മോഹന്‍) സ്വാഗതം ആശംസിച്ചു. ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി അംഗം സണ്ണി ലൂക്കോസ് റിപ്പബ്ലിക്ദിന സന്ദേശം നല്‍കി. ഓ ഐ സി സി (യു കെ) നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റുമാരായ അപ്പ ഗഫൂര്‍, സുജു കെ ഡാനിയല്‍, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ്  ജോസഫ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജമാല്‍, രാജന്‍ പടിയില്‍, ഡോ. ജെസ്ന ജോണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുള്ള നന്ദി റീജിയന്‍ ട്രഷറര്‍ അഷ്റഫ് മരുതില്‍ രേഖപ്പെടുത്തി. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.

Other News in this category

  • 'മക്കളെ തോല്‍വി പഠിപ്പിക്കണം, തോറ്റു പഠിച്ചു വേണം അവര്‍ മുന്നോട്ട് വരാന്‍ വിജയം മാത്രമല്ല തോല്‍വിയും ഉണ്ട് എന്ന് അവര്‍ മനസ്സിലാക്കണം' അഖില്‍ മാരാര്‍
  • സ്റ്റാര്‍ മാജിക്ക് താരവും നടിയും അവതാരകയുമായ ഡയാന ഹമീദ് വിവാഹിതയായി, കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും
  • 'ഞാനും അഖിലും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല, മാരാരുമായി മറ്റാര്‍ക്കെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് അവര്‍ തമ്മിലുള്ള കാര്യമാണ്' മനസ്സ് തുറന്ന് അപ്‌സര
  • 'തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു' ഒന്നാം വാര്‍ഷികത്തില്‍ തമിഴ് ആചാര പ്രകാരം വീണ്ടും വിവാഹിതയായി സ്വാസിക വിജയ്
  • 'സത്യസന്ധമായി ജീവിക്കുന്നവരുടെ ജീവിതത്തില്‍ നിന്നും പലരും വഴിമാറി പോയേക്കാം' എന്ന് നിഷ സാരംഗ്, പ്രേക്ഷകരോട് എന്തേലും പറയാനുണ്ടെങ്കില്‍ നേരെ പറ എന്ന് ആരാധകര്‍
  • ബിഗ് ബോസ് താരമായ അപ്‌സര ഭര്‍ത്താവ് ആല്‍ബിയുമായി വേര്‍പിരിഞ്ഞോ? ഒടുവില്‍ ആ വാര്‍ത്തകള്‍ക്ക് മറുപടിയുമായി അപ്‌സര
  • കഴുത്തില്‍ താലി അണിഞ്ഞ് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി എത്തി ഉപ്പും മുളക് താരം നിഷ സാരംഗ്, താരം വിവാഹിതയായോ എന്ന് ആരാധകര്‍
  • ബിഗ് ബോസ് തമിഴ് സീസണ്‍ 8ല്‍ വിജയ കിരീടം ചൂടി മുത്തുകുമാരന്‍, നടന്‍ വിജയ് സേതുപതിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി മുത്തുകുമാരന്‍, നാല്‍പത് ലക്ഷം രൂപയാണ് സമ്മാന തുക
  • 'കാറിന്റെ പിന്‍സീറ്റില്‍ എന്നെ കണ്ടപ്പോള്‍ ആ നടി ഡോര്‍ വലിച്ചടച്ചു'; അന്നത്തെ ആ ദുരനുഭവം പങ്കുവച്ച് മറീന മൈക്കിള്‍
  • 'ഇത്രയും പെര്‍ഫെക്ടായി ഇരിക്കാന്‍ എങ്ങനെ സാധിക്കുന്നു, ഏതാ ഈ കുട്ടി' സീരിയല്‍ താരം രേഖ രതീഷിന്റെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
  • Most Read

    British Pathram Recommends