18
MAR 2021
THURSDAY
1 GBP =107.33 INR
1 USD =84.45 INR
1 EUR =89.20 INR
breaking news : ശിശുദിനം: കുട്ടികളുടെ ദിനമായ ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി 'ചിരി' പദ്ധതിയുമായി കേരള പൊലീസ് >>> മലയാളി ദമ്പതികള്‍ സൗദിയില്‍ താമസ സ്ഥലത്ത് മരിച്ചു, ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞത് ദമ്പതികളുടെ മരണ വാര്‍ത്ത >>> സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണി: നവംബര്‍ ഏഴിലെ ഭീഷണിക്ക് പിന്നില്‍ അടിപൊളി ട്വിസ്റ്റ്, ഭീഷണിപ്പെടുത്തിയ വ്യക്തിയും ഭീഷണിക്കു പിന്നിലെ കാരണവും വ്യക്തമായി >>> ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി നടത്തിവരാറുള്ള മണ്ഡലകാല തീര്‍ത്ഥാടനം ഈ മാസം 23ന് നടക്കും, ബര്‍മ്മിംഗ്ഹാം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭക്തി സാന്ദ്രമായ ചടങ്ങുകള്‍ >>> യുകെയില്‍ രംഗ് ഇന്റര്‍നാഷണല്‍ കുച്ചുപ്പുഡി ഫെസ്റ്റിവലില്‍ മലയാളിയായ അരുണിമയുടെ പ്രത്യേക നൃത്താവതരണം, ഈ മാസം 17ന് കെന്‍സിംഗ്ടണില്‍ >>>
Home >> EDITOR'S CHOICE
സങ്കടത്തിലാണോ? ഓടി വന്ന് കെട്ടിപിടിച്ച് സങ്കടം ഇല്ലാതാക്കാം, പുതിയൊരു തൊഴിലിടം സൃഷ്ടിച്ച് മികച്ച വരുമാനം കണ്ടെത്തി ഇംഗ്ലണ്ടില്‍ ഒരു യുവതി!!!

സ്വന്തം ലേഖകൻ

Story Dated: 2024-11-12

ഒരു വലിയ സങ്കടം വരുമ്പോള്‍ ആരെങ്കിലും ഒപ്പം ഇരുന്ന് ഒന്ന് ആശ്വസിപ്പിക്കാന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രശ്‌നങ്ങള്‍ മുഴുവനായും ഇറക്കി വയ്ക്കാന്‍, ഒന്ന് കെട്ടിപ്പിടിച്ച് കരയാന്‍ ഒപ്പമിരിക്കുന്ന ഒരു കൂട്ടുകാരിയോ കൂട്ടുകാരനോ വേണം എന്ന ആഗ്രഹം ഉണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ അത്യാവശ്യമായി വേണ്ടത് അനിക്കോ റോസ് എന്ന 42കാരിയെ ആണ്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററുകാരിയായ അനിക്കോ റോസിന് അതൊരു ജോലിയാണ്. വ്യത്യസ്തമായ ആശയത്തിലൂടെ പുതിയൊരു തൊഴിലിടം സൃഷ്ടിക്കുകയും അതില്‍ നിന്ന് മികച്ച വരുമാനം കണ്ടെത്തുകയും ചെയ്യുന്ന വ്യക്തിയാണ് അനിക്കോ. നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അനിക്കോയുടെ സാന്നിധ്യം നിങ്ങള്‍ക്ക് ആവശ്യപ്പെടാം. അത് തന്നെയാണ് അവരുടെ ജോലിയും.

നിങ്ങളുടെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളില്‍ നിങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ ഒപ്പം നില്‍ക്കുന്ന പ്രൊഫഷണല്‍ കഡ്‌ലര്‍ അഥവാ ഹഗ്ഗര്‍. മാനസികമായ തകര്‍ച്ചയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങളില്‍ വൈകാരിക പിന്തുണ നല്‍കുന്നതിന് അനിക്കോ റോസിന് മണിക്കൂറിന് 7,500 രൂപയാണ് ചര്‍ജ്ജ്.

അനിക്കോ റോസ് ഈ രംഗത്തെ ഒറ്റപ്പെട്ട ഒരാളല്ല. ലോകമെമ്പാടും ഇപ്പോള്‍ ഹഗ്ഗര്‍മാരുടെ ആവശ്യം കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവരൊരിക്കലും നിങ്ങളോടൊപ്പം ജീവിക്കില്ല. എന്നാല്‍ നിങ്ങളുടെ നിമിഷങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ഒരു പ്രൊഫഷണല്‍ സമീപനത്തോടെ നില്‍ക്കുന്നു. സമ്മര്‍ദ്ദവും ഏകാന്തതയും അലട്ടുന്നവര്‍ക്ക് ആലിംഗനം ഏറെ ആശ്വാസം നല്‍കുന്നെന്ന് അനിക്കോ പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അനിക്കോ റോസ് ഈ പുതിയ തൊഴിലിടം തെരഞ്ഞെടുത്തതെന്ന് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് ഈ രംഗത്തെ വിദഗ്ദരില്‍ ഒരാളണ് അനിക്കോ. സമൂഹ മാധ്യമങ്ങളിലൂടെയും സ്വന്തം വെബ്‌സൈറ്റിലൂടെയും ആളുകള്‍ അനിക്കയുടെ സാമീപ്യത്തിനായി അന്വേഷിച്ചെത്തുന്നു. മനുഷ്യ സ്പര്‍ശം സന്തോഷത്തിന്റെ ശക്തമായ സാമീപ്യമാണെന്ന് അനിക്കോ വിശ്വസിക്കുന്നു. ഒരാളെ കെട്ടിപ്പിടിക്കുന്നത്, കുറച്ച് സെക്കന്‍ഡുകള്‍ ആണെങ്കില്‍ പോലും, സന്തോഷം ഉയര്‍ത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

കഡ്‌ലിംഗ് വിദഗ്ദ്ധനായ അനിക്കോ റോസ് അവളുടെ സേവനങ്ങള്‍ക്ക് ഗണ്യമായ പ്രതിഫലം വാങ്ങുന്നു. മണിക്കൂറിന് 70 പൗണ്ട് (ഏകദേശം 7,400 രൂപ). അനിക്കോ റോസിന്റെ ക്ലൈന്റുകളില്‍ ഭൂരിഭാഗവും 20 നും 65 നും ഇടയില്‍ പ്രായമുള്ളവരാണ്. പലരും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുകളാണ് തെരഞ്ഞെടുക്കുന്നത്. നിരവധി പേരാണ് സമാധാനത്തിനും ആശ്വാസത്തിനും മാനസിക പിന്തുണയ്ക്കുമായി അനിക്കോയെ സമീപിക്കുന്നത്. തന്റെ ക്ലൈന്റുകളില്‍ പലരും സ്ഥിരം ആളുകളാണെന്നും അനിക്കോ പറയുന്നു.

More Latest News

ശിശുദിനം: കുട്ടികളുടെ ദിനമായ ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി 'ചിരി' പദ്ധതിയുമായി കേരള പൊലീസ്

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി 'ചിരി' പദ്ധതിയുമായി കേരള പൊലീസ്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കാമെന്നും കേരള പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം സൂപ്പര്‍ ലീഗ് കേരള മത്സരത്തിനു ശേഷം പൃഥ്വിരാജിന്റേയും ബേസിലിന്റെയും വൈറലായ ഒരു വീഡിയോയുടെ ഫോട്ടോ ഉപയോഗിച്ചാണ് കേരള പൊലീസ് കുറിപ്പ് പങ്കുവച്ചത് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനല്‍ വേദിയില്‍ നടന്ന സംഭവമാണ് ബേസിലിനെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ക്കിടയായ്ക്കിയിരുന്നു. അതേസമയം, ഓണ്‍ലൈന്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ നിരന്തരം കേരള പൊലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കാറുണ്ട്. അത്തരം തട്ടിപ്പുകളില്‍ പെട്ടാല്‍ വിളിക്കേണ്ട എമര്‍ജന്‍സി നമ്പറും ഇവര്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ പങ്കുവെയ്ക്കാറുണ്ട്. ഓണ്‍ലൈന്‍ വഴി നടക്കുന്ന പലതരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ കരുതിയിരിക്കാനാണ് ഈ മുന്നറിയിപ്പ്. പൊലീസിന്റെ ഇത്തരം പോസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്.

മലയാളി ദമ്പതികള്‍ സൗദിയില്‍ താമസ സ്ഥലത്ത് മരിച്ചു, ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞത് ദമ്പതികളുടെ മരണ വാര്‍ത്ത

മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയാണ് അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലെ താമസ സ്ഥലത്ത് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെ അന്വേഷിച്ച് ഫ്‌ലാറ്റിലെത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്‌ലാറ്റില്‍ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ ശരത് തൂങ്ങിനില്‍ക്കുന്ന നിലയിലും പ്രീതി തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്ര ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. ശരതിന്റെ പിതാവ്: മണിയനാചാരി. കൊല്ലം മാന്തോപ്പില്‍ അക്ഷരനഗര്‍ പ്രവീണ്‍ നിവാസില്‍ പരേതനായ വിശ്വനാഥന്‍, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. സഹോദരങ്ങള്‍: പ്രവീണ്‍, പ്രിയ. മരണാനന്തര നിയമനടപടികള്‍ക്കായി കനിവ് ജീവകാരുണ്യ കൂട്ടായ്മ രംഗത്തുണ്ട്.

സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണി: നവംബര്‍ ഏഴിലെ ഭീഷണിക്ക് പിന്നില്‍ അടിപൊളി ട്വിസ്റ്റ്, ഭീഷണിപ്പെടുത്തിയ വ്യക്തിയും ഭീഷണിക്കു പിന്നിലെ കാരണവും വ്യക്തമായി

സല്‍മാന്‍ ഖാന് നേരെ വന്ന വധഭീഷണി സന്ദേശത്തില്‍ സിനിമാ കഥയെ വെല്ലുന്ന വന്‍ ട്വിസ്റ്റ്. സല്‍മാന്‍ ഖാന്റെ അടുത്ത ചിത്രമായ സിക്കന്ദറിന് വേണ്ടി പാട്ടെഴുതിയ സൊഹൈല്‍ പാഷയാണ് നവംബര്‍ ഏഴിലെ ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. തന്റെ പാട്ട് ഹിറ്റ് ആകാന്‍ വേണ്ടി ഒപ്പിച്ച പണിയാണിതെന്നാണ് യൂട്യൂബര്‍ കൂടിയായ സൊഹൈല്‍ പറഞ്ഞതായാണ് പൊലീസ് പറയുന്നത്. കര്‍ണാടകയിലെ റായ്ചൂരില്‍ നിന്നാണ് സൊഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ ഏഴിനാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂം വാട്സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നത്. അഞ്ച് കോടി തന്നില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും 'മേം സിക്കന്ദര്‍ ഹും' എന്ന പാട്ടെഴുതിയ ആളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇനി പാട്ടെഴുതാന്‍ പറ്റാത്ത രീതിയിലാകും അദ്ദേഹത്തിന്റെ അവസ്ഥയെന്നും ധൈര്യമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന്‍ രക്ഷിക്കട്ടേയെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നു. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പേരിലായിരുന്നു സന്ദേശം. സൊഹൈല്‍ തന്നെയായിരുന്നു ഭീഷണി സന്ദേശം അയച്ചത്. പാട്ട് ഹിറ്റാകാനും തന്നെ നാലാള്‍ അറിയാനും വേണ്ടിയാണ് സൊഹൈല്‍ ഈ കൈവിട്ട കളിക്ക് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന് പിന്നാലെ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന് ഇടയ്ക്കിടെ ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിനാല്‍ കനത്ത സുരക്ഷയാണ് നടന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റായ്ച്ചൂരിനടത്തുള്ള മാനവി ഗ്രാമത്തില്‍ വെച്ചാണ് സൊഹൈലിനെ പൊലീസ് പിടികൂടിയത്.  സൊഹൈലിനെ മുംബൈ കോടതിയില്‍ ഹാജരാക്കി. രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി നടത്തിവരാറുള്ള മണ്ഡലകാല തീര്‍ത്ഥാടനം ഈ മാസം 23ന് നടക്കും, ബര്‍മ്മിംഗ്ഹാം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭക്തി സാന്ദ്രമായ ചടങ്ങുകള്‍

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി നടത്തിവരാറുള്ള മണ്ഡലകാല തീര്‍ത്ഥാടനം ബര്‍മ്മിംഗ്ഹാം ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ഈമാസം 23ന് നടത്തുന്നു. ഭക്തര്‍ നെയ്യ് മുദ്ര നിറച്ച് ഇരുമുടി കെട്ടേന്തി രാവിലെ 10 മണിയ്ക്ക് മാഞ്ചസ്റ്റര്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ആചാര അനുഷ്ഠാനങ്ങളേടുള്ള ഭക്തി സാന്ദ്രമായ തീര്‍ത്ഥയാത്ര പുറപ്പെട്ട് ബാലാജി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതാണ്. ഭക്തി സാന്ദ്രമായ നാമസങ്കീര്‍ത്തന ഭജനയ്ക്ക് ശേഷം നെയ്യ് അഭിഷേകം നവാഭിഷേകം പൂജകള്‍ക്ക് ശേഷം ദീപാരാധനയും ഹരിവരാസനം പാടി നടയടക്കുയും ചെയ്യുന്നു. അതിനു ശേഷം അന്നദാനവും ഉണ്ടായിരിക്കും. രാത്രി ഒന്‍പത് മണിയോടുകൂടി ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് സമാപനം ആവും. അനുഷ്ഠാനങ്ങളോട് നടക്കുന്ന ഈ ഭക്തി സാന്ദ്രമായ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ എല്ലാ അയ്യപ്പ ഭക്തരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഹരികുമാര്‍: 07403344590 ഗോപകുമാര്‍: 07932672467 സുധീര്‍: 07554 933007

യുകെയില്‍ രംഗ് ഇന്റര്‍നാഷണല്‍ കുച്ചുപ്പുഡി ഫെസ്റ്റിവലില്‍ മലയാളിയായ അരുണിമയുടെ പ്രത്യേക നൃത്താവതരണം, ഈ മാസം 17ന് കെന്‍സിംഗ്ടണില്‍

രംഗ് ഇന്റര്‍നാഷണല്‍ കുച്ചുപ്പുഡി ഫെസ്റ്റിവലില്‍ യുകെ മലയാളിയായ അരുണിമ കുമാര്‍ നൃത്തം അവതരിപ്പിക്കുവാന്‍ എത്തുന്നു. ഈമാസം 17ന് ഞായറാഴ്ച ലണ്ടന്‍ കെന്‍സിംഗ്ടണിലെ ഭവനില്‍ വൈകുന്നേരം അഞ്ചു മണിക്കാണ് അരുണിമയുടെ പ്രത്യേക നൃത്താവതരണം നടക്കുക. നാലിനും 85 വയസിനും ഇടയില്‍ പ്രായമുള്ള 100ഓളം കലാകാരന്മാരാണ് വേദിയില്‍ എത്തുക. വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യാതിഥി വിളക്ക് കൊളുത്തുന്നതോടെ ഉദ്ഘാടനവും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലഘു പ്രഭാഷണവും തുടര്‍ന്ന് സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് അരുണിമ കുമാറിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികളും നടക്കും. ഹൗസ് ഓഫ് ലോര്‍ഡ്‌സിലെയും കോമണ്‍സിലെയും നിരവധി അംഗങ്ങളും ഈ മെഗാ ഇവന്റില്‍ പങ്കെടുക്കും. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ, അവാര്‍ഡ് നേടിയ കുച്ചിപ്പുഡി സ്ഥാപനങ്ങളിലൊന്നാണ് അരുണിമ കുമാര്‍ ഡാന്‍സ് കമ്പനി. ആഗോളതലത്തില്‍ അംഗീകൃത നര്‍ത്തകിയും അധ്യാപികയും നൃത്തസംവിധായകയുമായ അരുണിമ കുമാറിന്റേത് ബ്രിട്ടനിലെ ഏറ്റവും വലിയ കുച്ചിപ്പുടി സ്ഥാപനമാണ്. അഞ്ചു രാജ്യങ്ങളിലായി 200-ലധികം വിദ്യാര്‍ത്ഥികളുണ്ട് അരുണിമയ്ക്ക്.

Other News in this category

  • 27.875 കിലോ ഭാരവുമായി ഒറ്റക്കാലില്‍ പുഷപ്പ് എടുത്ത് ഗിന്നസില്‍ ഇടം നേടി യുവാവ്, പാകിസ്ഥാന്റെ മുന്‍ ലോക റെക്കോര്‍ഡ് തിരുത്തി ഇന്ത്യക്ക് അഭിമാനമായി മാറി
  • നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതീയ ലിപിയായ ദേവനാഗിരിയില്‍ എഴുതിയ പഞ്ചാംഗം!!! ജര്‍മനിയിലെ തിരക്കേറിയൊരു മാര്‍ക്കറ്റില്‍ അഞ്ച് തലമുറ മുന്‍പുള്ള പഞ്ചാംഗം
  • 2,600 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ഒരു യുവതി, 350,000-ലധികം കുഞ്ഞുങ്ങളുടെ വിശപ്പടക്കിയ സന്തോഷത്തില്‍ ഈ അമ്മ
  • പൈനാപ്പിള്‍ മുറിച്ചത് വെറും 17.85 സെക്കന്‍ഡില്‍, തൊലി കളഞ്ഞ് പൊനാപ്പിള്‍ കഴിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി യുവാവ്, ഇതെന്ചാ സംഭവം എന്ന് സോഷ്യല്‍ മീഡിയ
  • കേക്കിന് പഴക്കം 77 വര്‍ഷം, പക്ഷെ ഒരു കഷ്ണം കേക്കിന്റെ വില ലക്ഷങ്ങള്‍!!! എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും രാജകീയ വിവാഹത്തിലെ കേക്കിന്റെ വില അറിയോ?
  • ഒരു രൂപ നോട്ട് ഉണ്ടോ കൈയ്യില്‍? എങ്കില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ ലഭിക്കും!!! ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഒരു രൂപയുടെ ഇന്ത്യന്‍ കറന്‍സിക്ക് വന്‍ ഡിമാന്‍ഡ്
  • 'ഇത് ലേയ്‌സ് പാക്കറ്റിലെ വായുവല്ല, നൂറ് ശതമാനവും ശുദ്ധമായ വായു', 400 മില്ലി ലിറ്റര്‍ ശുദ്ധവായുവിന്റ വെില 926 രൂപ!!! ഇത് ഏത് കാലഘട്ടത്തില്‍ ആണ് ജീവിക്കുന്നതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ
  • പകയുടെ കാര്യത്തില്‍ പാമ്പ് അല്ല കാക്കയാണ് പ്രധാനി, കാക്ക പതിനേഴ് വര്‍ഷം വരെ പക ഓര്‍ത്ത് വെച്ച് പ്രതികാരം ചെയ്യുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍
  • ഏറ്റവും വലിപ്പമേറിയ ദിനോസര്‍ അസ്ഥികൂടം വള്‍കെയ്ന്‍ ലേലത്തിന്, ലേലത്തുക ഞെട്ടിക്കും, ലേലത്തില്‍ ലഭിക്കുന്നയാള്‍ക്ക് മറ്റൊരു അവകാശവും ലഭിക്കും
  • 'തൊലി ഉരിഞ്ഞെടുത്ത പോലെ കാണപ്പെടുന്ന ശരീരം, സ്വന്തം വിസര്‍ജ്യം കഴിക്കും, വെള്ളം കുടിക്കില്ല, മലര്‍ന്നുകിടന്നുള്ള ഉറക്കം', വളരെ വ്യത്യസ്തമായ നേക്കഡ്‌മോള്‍ റാറ്റ് എന്ന ജീവി
  • Most Read

    British Pathram Recommends