ലണ്ടന്‍: കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പെണ്‍കുട്ടിയെ പാരാഗ്ലൈഡര്‍ ഇടിച്ചു ഗുരുതരമായ പരിക്കില്‍ പെണ്‍കുട്ടി ആശുപത്രിയില്‍. 15 കാരിക്കാണ് ഗുരുതര പരിക്ക് സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൗണ്ടി ഡര്‍ഹാമിലെ ചെസ്റ്റര്‍-ലെ-സ്ട്രീറ്റിലെ ലില്ലി നിക്കോളിന് ഗുരുതരമായി പരിക്ക് പറ്റിയത്.
തുര്‍ക്കിയിലെ ഒലുഡെനിസില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ ണ്‍െകുട്ടിക്കാണ് ദുര്‍വിധി ഉണ്ടായത്. ലില്ലി എന്നാണ് പെണ്‍കുട്ടിയുടെ പേര്. ഒരു റിസോര്‍ട്ടിലെ ലോബിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാരഗ്ലൈഡ് വന്ന് ലില്ലിയുടെ മേല്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടിയുടെ താടിയെല്ലിന് ഗുരുതര പരിക്കേറ്റു. നാക്ക് മുറിഞ്ഞിട്ടുണ്ട്. നട്ടെല്ലില്‍ നാല് പൊട്ടലുകളാണുള്ളത്. കുട്ടിക്ക് ഒന്നിലധികം സര്‍ജറികള്‍ ആവശ്യമാണെന്ന് അമ്മ ലിന്‍ഡ്‌സെ ലോഗന്‍ പറഞ്ഞു.
അമ്മയും സഹോദരിമാരുമാണ് സംഭവസമയത്ത് ലില്ലിക്കൊപ്പം ഉണ്ടായിരുന്നത്. റിസോര്‍ട്ടിലെ റെസ്റ്റോറന്റില്‍ പിസ്സ കഴിക്കുമ്പോഴാണ് ഒരു പാരാഗ്ലൈഡര്‍ അപ്രതീക്ഷിതമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മകള്‍ തെറിച്ച് നിലത്തേക്ക് വീണു. പിന്നാലെ അവള്‍ ബോധരഹിതയായി.
ലില്ലി മരിച്ചുപോയെന്നാണ് താന്‍ കരുതിയതെന്ന് അമ്മ പറഞ്ഞു. ലില്ലിയ്ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കുകളില്ലെന്നും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ലില്ലിയുടെ സഹോദരി 19കാരി മേഗനെ പാരാഗ്ലൈഡര്‍ തട്ടിയെങ്കിലും കാര്യമായ പരിക്കില്ല.