വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ആകാന്‍ ലൈസന്‍സ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വേ. രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ഫീസും അടയ്ക്കുന്നവര്‍ക്കേ മാത്രമേ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനാകാന്‍ പറ്റൂ. പോസ്റ്റല്‍ മന്ത്രി ടടേണ്ട മാവേതേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വ്യാജവാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് സിംബാബ്വേ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 50 ഡോളറാണ്(ഏകദേശം 4200 രൂപ) ഏറ്റവും കുറഞ്ഞ ലൈസന്‍സ് ഫീ. ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവര്‍ അവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിര്‍ത്തുന്നതിനും നിയമം നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്കിനെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ മികച്ച ഭരണത്തിന്റെ ആവശ്യകതയെയും കുറിച്ചുള്ള ആഗോള ആശങ്കകള്‍ക്കിടയിലാണ് ഈ നിയന്ത്രണം. ഓണ്‍ലൈന്‍ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമര്‍ശകര്‍ പറയുന്നു.
അതേസമയം, വാട്സ്ആപ്പ് പുതിയ സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് അവതരിപ്പിക്കുന്നു. വാട്സ്ആപ്പിന്റെ പുതിയ ബീറ്റ വേര്‍ഷനില്‍ ഈ ഫീച്ചര്‍ മെറ്റ പരീക്ഷിച്ച് തുടങ്ങിയതായി വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സ്ആപ്പിന്റെ പുതിയ ആന്‍ഡ്രോയ്ഡ് 2.24.22.2 വേര്‍ഷനിലാണ് സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് എന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്.
ചില പഴയ ബീറ്റ വേര്‍ഷനുകളിലും ഈ ഫീച്ചര്‍ ലഭ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ യൂസര്‍മാരിലേക്ക് വാട്സ്ആപ്പ് ഈ ഫീച്ചര്‍ എത്തിക്കും. മുമ്പ് കണ്ട സ്റ്റാറ്റസുകള്‍ ചാറ്റ് ടാബില്‍ നിന്ന് കണ്ടെത്താന്‍ കഴിയുന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. സ്റ്റാറ്റസ് അപ്ഡേറ്റ്സ്- ചാറ്റ്സ് ടാബ് എങ്ങനെയാണ് വാട്സ്ആപ്പ് ഇന്റര്‍ഫേസിനുള്ളില്‍ ദൃശ്യമാകുന്നത് എന്ന് ഒരു ചിത്രവും വാബീറ്റഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്.