മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ അഭിഭാഷകന് അറസ്റ്റില്‍. ഛത്തീസ്ഗഡ് സ്വദേശിയായ ഫൈസല്‍ ഖാനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. റായ്പൂരിലെ അയാളുടെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഫോണ്‍ കോളിലൂടെയാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. 50 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഹിന്ദുസ്ഥാനി എന്നായിരുന്നു ഇയാള്‍ പരിജയപ്പെടുത്തിയത് എന്നാണ് ഷാരൂഖിന്റെ മൊഴി.
ഫോണ്‍ കോള്‍ ലഭിച്ചതിന് തൊട്ട് പിന്നാലെ ഷാരൂഖ് വിവരം മുംബൈ പോലീസിനെ അറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആയിരുന്നു ഫൈസാന്‍ ആണ് സംഭവത്തിന് പിന്നില്‍ എന്ന് വ്യക്തമായത്. ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് സംഘം മുംബൈയിലേക്ക് പുറപ്പെട്ടു.
സംഭവത്തില്‍ ബാന്ദ്രാ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 308 (4), 351 (3)(4) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഭീഷണി സന്ദേശം ലഭിക്കുമ്പോള്‍ ഷാരൂഖ് ഡബ്ബിംഗിനായി സ്റ്റുഡിയോയില്‍ ആയിരുന്നു.