മിനി സ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയ നടിയാണ് സാസ്വിക. സീരിയലില്‍ അഭിനയിക്കുമ്ബോള്‍ തന്നെ സീരിയല്‍ നടി എന്നതില്‍ കവിഞ്ഞ ശ്രദ്ധ ഈ നടിയ്ക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് അടിയ്ക്കടി വാര്‍ത്തകളിലും താരം ഇടംപിടിക്കാറുണ്ടായിരുന്നു.
ചെറിയ വേഷം കൈകാര്യം ചെയ്തുകൊണ്ടായിരുന്നു സാസ്വിക സിനിമയിലേക്ക് എത്തിയത്. എന്നാല്‍ ഇപ്പോള്‍ നായിക നടിയായി ബിഗ് സ്ക്രീനില്‍ തിളങ്ങുകയാണ് താരം. അടുത്തിടെ ആയിരുന്നു സാസ്വികയുടെ വിവാഹം. സീരിയല്‍ താരത്തെയാണ് നടി വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു.
വിവാഹ ശേഷം ഭര്‍ത്താവിന് താഴെ നില്‍ക്കാനാണ് ഇഷ്ടമെന്ന തരത്തില്‍ സാസ്വിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് താരത്തിന് വലിയ പ്രശംസയാണ് നേടികൊടുത്തത് എങ്കിലും മറ്റൊരു വിഭാഗം രൂക്ഷമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ അന്ന് പറഞ്ഞ കാര്യങ്ങള്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് സാസ്വിക.
തനിക്ക് എല്ലായ്പ്പോഴും ഭര്‍ത്താവിന് താഴെ നില്‍ക്കാനാണ് ഇഷ്ടം എന്നാണ് സാസ്വിക പറയുന്നത്. ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നും താരം പറയുന്നു. പുതിയ ചിത്രം സ്വര്‍ഗത്തിന്റെ വിശേഷങ്ങള്‍ സ്വകാര്യ മാദ്ധ്യമത്തോട് പങ്കുവയ്ക്കുന്നതിനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
എനിക്ക് തുല്യത വേണ്ട. ഭര്‍ത്താവിന്റെ താഴെ ജീവിക്കാനാണ് എനിക്കിഷ്ടം. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം ഇല്ല. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ മസില് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഭര്‍ത്താവിന്റെ കാല് പിടിയ്ക്കുന്നതും തൊഴുന്നതും എല്ലാം. ഇതെല്ലാം ചെയ്യുന്നത് എന്റെ ഇഷ്ടമാണ്. ഇതുപോലെയൊക്കെ നിങ്ങള്‍ ചെയ്യണമെന്ന് ഞാന്‍ പറയില്ല. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും പറയില്ല. എന്നാല്‍ എനിക്ക് ഇങ്ങനെ ജീവിക്കാനാണ് ഇഷ്ടമെന്നും സാസ്വിക പറഞ്ഞു.