നിലവില്‍ 2 ബില്ല്യണിലധികം ഉപയോക്താക്കളുള്ള ഗൂഗിള്‍ മാപ്സ് ആപ്പ് പുത്തന്‍ ഫീച്ചറുമായി വരുന്നു. ഗൂഗിള്‍ മാപ്സ് ആപ്പിനുള്ളില്‍ തത്സമയം ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പരിശോധിക്കാന്‍ അവസരമൊരുക്കുന്ന പുതിയ ഫീച്ചറാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഓരോ മണിക്കൂറിലും ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഓരോ സ്ഥലത്തിന്റെയും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അപ്ഡേറ്റ് ചെയ്യാന്‍ ഈ ആപ്പിലൂടെ കഴിയും.
വായു ഗുണനിലവാരത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ക്കൊപ്പം വായു ഗുണനിലവാരത്തിന്റെ തീവ്രതയുടെ ലഘുവിവരണങ്ങളും സ്ഥിതിവിവരക്കണക്കുകളും ഈ ഫീച്ചറില്‍ ഉണ്ട്. ഈ ആഴ്ച മുതല്‍ 100-ലധികം രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഫോര്‍മാറ്റിലാണ് ഇതുള്ളത് . 0 മുതല്‍ 500 വരെയുള്ള റേഞ്ചുകളാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.
വായുവിന്റെ ഗുണനിലവാരത്തെ വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിച്ചും അടയാളപ്പെടുത്തിയിട്ടുണ്ട്. നല്ലതിന് പച്ച മുതല്‍ വളരെ ഗുരുതര സ്വഭാവത്തിലുള്ളതിന് ചുവപ്പ് വരെയാണ് നിറങ്ങള്‍ നല്‍കിയിരിക്കുന്നത്.
ലൊക്കേഷന്റെ വായു നിലവാരത്തെക്കുറിച്ച് അറിയാന്‍ Google Maps > ഓപ്പണ്‍ ചെയ്ത് ലെയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് എയര്‍ ക്വാളിറ്റി തിരഞ്ഞെടുക്കുക. ലൊക്കേഷന്റെ തത്സമയ വായു ഗുണനിലവാരം കാണിക്കും.