പൊന്നാനിയില്‍ പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
ആരോപണവിധേയനായ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എസ്പി സുജിത്ത് ദാസ് അടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം.
എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാല്‍സംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ വിനോദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
എസ്പി സുജിത് ദാസ്, ഡിവൈഎസ്പി, സിഐ തുടങ്ങിയവര്‍ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. തന്റെ പരാതിയില്‍ തുടര്‍നടപടി ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി സംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.