കൊല്ലം സുധിയുടെ ഭാര്യ രേണു സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ ഏറ്റുവാങ്ങുന്ന വ്യക്തിയാണ്. കൊല്ലം സുധിയുടെ മരണ ശേഷം പിന്നീട് വന്ന രേണുവിന്റെ അഭിമുഖങ്ങളിലൂടെ സോഷ്യല്‍ മീഡിയ രേണുവിനെ ഏറെ വിമര്‍ശിച്ചിട്ടുണ്ട്.
അവസാനമായി ഒരു നവവധുവായി ഒരുങ്ങിയ താരത്തിന് ഏറെ വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ അടുത്ത വേഷമണിഞ്ഞ് എത്തുകയാണ് രേണു. ശകുന്തളയായി അണിഞ്ഞൊരുങ്ങിയാണ് രേണു വീഡിയോയില്‍ എത്തുന്നത്. ഈ വേഷത്തിലുള്ള ചിത്രങ്ങളും രേണു പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ രേണുവിന്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടില്ല. അവര്‍ കടുത്ത ഭാഷയിലാണ് രേണുവിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്.
'ചെറിയ കുട്ടിയെ പോലുണ്ട്, ജിഷയുടെ അമ്മ എത്രയോ ഭേദം. ഈ പെണ്ണിന് വട്ടായോ, ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു കളയല്ലേ, അധികമായാല്‍ അമൃതവും വിഷം എന്ന് ആളുകള്‍ക്ക് തെളിയിച്ചു കൊടുത്ത സ്ത്രീ, നിമിഷ ബിജോയ് യേ പോലെ കളത്തില്‍ ഇറങ്ങാന്‍ പോകുകയാണോ, മഞ്ജുവാരിയറിനു ശേഷം അടുത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍, 50 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്ബര്യമുള്ള നാടക ട്രൂപ്പിനെ ഒറ്റ വേഷം കൊണ്ട് വെറുപ്പിച്ച ഐറ്റം' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
കമന്റുകളോട് രേണു പ്രതികരിച്ചിട്ടില്ല. അതേസമയം രേണുവിനെ പ്രതിരോധിച്ചു കൊണ്ട് നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്. സൂപ്പര്‍ ആയിട്ടുണ്ട്, പിന്നെ വെള്ള സാരിയില്‍ രേണുനെ കാണാന്‍ താല്പര്യം ഇല്ല, മോഡല്‍ ശകുന്തള ആയതു കൊണ്ട് ഓക്കേ, നെഗറ്റീവ് കമെന്റ്സ് നോക്കി സമയം കളയണ്ട' എന്നായിരുന്നു ഒരാളുടെ കമന്റ്.