ഗിന്നസ്സ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പലതരത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഉണ്ട്. അത്തരത്തില്‍ ഒരു വ്യക്തിയാണ് ഇപ്പോള്‍ ഗിന്നസില്‍ ഇടം നേടി ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുന്നത്.
പുഷ് അപ്പ് എടുത്താണ് ഇദ്ദേഹം ഗിന്നസില്‍ ഇടം നേടിയത്. പുഷ് അപ്പ് എടുത്ത് ഗിന്നസില്‍ ഇടം നേടുന്നതില്‍ എന്തിരിക്കുന്നു എന്ന് ചിന്തിക്കും. എന്നാല്‍ 27.875 കിലോ ഭാരവുമായി ഒറ്റക്കാലില്‍ ആണ് ഇദ്ദേഹം പുഷ് അപ്പ് എടുത്തിരിക്കുന്നത്.
ഗുജറാത്തില്‍ നിന്നുള്ള റോഹ്താഷ് ചൗധരിയാണ് ഇത്തരത്തില്‍ 704 പുഷ് അപ്പുകള്‍ എടുത്ത് പാകിസ്ഥാന്റെ മുന്‍ ലോക റെക്കോര്‍ഡ് തിരുത്തി ഇന്ത്യക്ക് അഭിമാനമായി മാറിയിരിക്കുന്നത്.
ദിവസവും നാല് മണിക്കൂറാണ് ഇതിനായി പരിശീലനം നടത്തിയതെന്ന് തന്റെ വിജയത്തിന് ശേഷം റോഹ്താഷ് ചൗധരി പറഞ്ഞു. 27.200 കിലോഗ്രാം ഭാരമെടുത്ത് 534 പുഷ്അപ്പുകള്‍ എടുത്ത പാകിസ്ഥാന്റെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്.
ഒരു മാസത്തിനുള്ളില്‍ തന്നെ പാകിസ്ഥാന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റോഹ്താഷ് ചൗധരി പറഞ്ഞു. ഇതിനു മുമ്പും ഒന്നിലധികം തവണ ചൗധരി ഇത്തരത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. ജനുവരിയില്‍ സ്പെയിനിന്റെ 37 കിലോഗ്രാം ഭാരത്തോടെ 743 പുഷ് അപ്പ് റെക്കോര്‍ഡ് ചൗധരി മറികടന്നിരുന്നു.