തിരക്ക് പിടിച്ച ജോലി വേണ്ടെന്ന് വെച്ച് ഇഷ്ടട്ടപ്പെട്ട ഇടം കണ്ടെത്തുക എന്നത് വലിയൊരു നേട്ടം തന്നെയാണ്. അത്തരത്തില്‍ വിജയിച്ചവരെ നാം കണ്ടിട്ടുണ്ട്. ആ രീതിയില്‍ വിജയിച്ച ഒരു വ്യക്തിയാണ് എമിലി ഒഡിയോ-സട്ടണ്‍.
യുഎസിലെ ഫ്‌ലോറിഡ സ്വദേശിയാണ് ഇവര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന എമിലി, ഇടക്ക് കുറച്ച് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് തന്റെ ഇഷ്ട മേഖല കണ്ടെത്തിയ എമിലി, 2022 മുതല്‍ ഇതുവരെ ടി-ഷര്‍ട്ടുകളിലും മറ്റ് ഉല്‍പ്പന്നങ്ങളിലും ലോഗോകള്‍ രൂപകല്‍പ്പന ചെയ്യുന്ന ജോലിയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ആഴ്ചയില്‍ 10 മണിക്കൂര്‍ മാത്രം ജോലി ചെയ്ത് പ്രതിമാസം 45 ലക്ഷം രൂപ വരെ സമ്പാദിക്കുകയാണ് എമിലി. ഇതിനായി കാന്‍വ പ്രോ ഉള്‍പ്പെടെയുള്ള ഏതാനും ആപ്പുകള്‍ വഴി പുതിയ ഡിസൈനുകള്‍ സൃഷ്ടിക്കുന്ന എമിലി, അത് മുന്‍നിര കമ്പനികളുടെ ലോഗോയാക്കി മാറ്റി പണം സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തുടക്കത്തില്‍ പുതിയ ടീ ഷര്‍ട്ടുകളും സമ്മാന വസ്തുക്കളും ഡിസൈന് ചെയ്ത് വില്‍പന നടത്തിയിരുന്ന എമിലിക്ക് വരുമാനം തീരെ കുറവായിരുന്നു. എന്നാല്‍ ഈ ബിസിനസില്‍ മെല്ലെ മെല്ലെ തന്ത്രം പഠിച്ച എമിലി ഇപ്പോള്‍ കൂടുതല്‍ രൂപ സമ്പാദിക്കുന്നുവെന്ന് മാത്രമല്ല, എല്ലാ ആഴ്ചയും അതിനായി സമയം നീക്കിവെക്കുക എന്നതാണ് പ്രധാന വെല്ലുവിളിയെന്നും പറയുന്നു.
ഇവിടെ മുഴുവന്‍ സമയവും ജോലി ചെയ്ത് ഇത്രയും പണം സമ്പാദിക്കാന്‍ പലര്‍ക്കും കഴിയാതെ വരുമ്പോള്‍ പാര്‍ട്ട് ടൈം ജോലികള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് പണം സമ്പാദിക്കുന്ന എമിലിയെ എല്ലാവരും കൗതുകത്തോടെയാണ് നോക്കുന്നത്.