ലോണ്‍ മസ്‌ക് സ്വന്തമാക്കിയതിന് ശേഷം സോഷ്യല്‍ മീഡിയ ആപ്പായ എക്‌സില്‍ വംശീയതയും വിദ്വേഷ പ്രചാരണവും വ്യാപകമാകുന്നു. എക്‌സില്‍ നിന്നും പിന്‍വാങ്ങി പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍.
ഇനി വാര്‍ത്തകളും ചിത്രങ്ങളും എക്‌സില്‍ പത്രം പങ്കുവെക്കില്ലെന്ന് ദ ഗാര്‍ഡിയന്‍ അറിയിച്ചു.
എക്‌സില്‍ തുടരുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുകയെന്ന് ഗാര്‍ഡിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്‌സെന്നും മസ്‌ക് തന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ പ്ലാറ്റ്‌ഫോമിനെ ഉപയോഗപ്പെടുത്തുകയാണെന്നും ഗാര്‍ഡിയന്‍ ആരോപിച്ചു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സില്‍ ഉയര്‍ന്ന കാമ്ബയിനുകള്‍ ഈ തീരുമാനത്തില്‍ നിര്‍ണായകമായി. ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി പിന്തുണച്ച മസ്‌ക്, എക്‌സിനെ രാഷ്ട്രീയ ആയുധമാക്കിയെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നിരുന്നു.
ഗാര്‍ഡിയന്‍ നേരിട്ട് ആര്‍ട്ടിക്കിളുകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്യില്ലെങ്കിലും, ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആര്‍ട്ടിക്കിളുകള്‍ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെക്കാന്‍ സാധിക്കും.