18
MAR 2021
THURSDAY
1 GBP =107.03 INR
1 USD =84.51 INR
1 EUR =89.00 INR
breaking news : നവംബര്‍ 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം >>> സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങ്, ജോലി നഷ്ടപ്പെടുന്നത് 17 ,000 ലധികം ജീവനക്കാര്‍ക്ക് >>> വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യണോ? പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, ഇനി ഗ്രൂപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ലഭ്യമാക്കാം >>> ദുബായില്‍ ആദ്യ എയര്‍ ടാക്സി സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചു, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് എയര്‍ ടാക്സി നിര്‍മിക്കുക >>> പീനട്ടിനും ഫ്രെഡിനും പേവിഷ ബാധ ഉണ്ടായിരുന്നില്ല, ദയാവധത്തിന് ശേഷം പരിശോധനാഫലങ്ങള്‍ പുറത്ത്, ഞെട്ടലോടെ ആരാധകര്‍, വന്‍ വിമര്‍ശനം >>>
Home >> ASSOCIATION
സ്വരരാഗസന്ധ്യയില്‍ വര്‍ണ്ണമാരി തൂകി കാര്‍ത്തിക്കും, അന്‍വിനും, രാജീവുമടക്കം ഗായകര്‍; 'സര്‍ഗ്ഗം സ്റ്റീവനേജ് മ്യൂസിക് ആന്റ് ഡീ ജെ നൈറ്റ്' സംഗീത സാന്ദ്രമായി

അപ്പച്ചന്‍ കണ്ണന്‍ചിറ

Story Dated: 2024-11-15

സ്റ്റീവനേജ്: 'സര്‍ഗ്ഗം സ്റ്റീവനേജ് മ്യൂസിക്& ഡീ ജേ' നൈറ്റില്‍ നിറഞ്ഞു കവിഞ്ഞ സംഗീതാസ്വാദകരെ, ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച സംഗീത സ്വരരാഗരാവില്‍ വര്‍ണ്ണമഴ വര്‍ഷിച്ച് ഗായക പ്രതിഭകള്‍. 'ഓവല്‍ കമ്മ്യുണിറ്റി സെന്ററില്‍' അരങ്ങൊരുങ്ങിയ മ്യൂസിക് നൈറ്റില്‍ ആസ്വാദകരുടെ മനം കവര്‍ന്ന് ഗായക പ്രതിഭകള്‍ നിറഞ്ഞാടിയപ്പോള്‍ സംഗീതത്തിന്റെ മത്തു പിടിച്ച ആസ്വാദക വേദിയാവുകയായിരുന്നു  സ്റ്റീവനേജ്.

ഗായക പ്രതിഭകളിലെ 'പയ്യന്‍സ്' കാര്‍ത്തിക് ഗോപിനാഥ് ആസ്വാകര്‍ക്കിടയിലിറങ്ങി വന്ന് സ്വതസിദ്ധമായ നൃത്തച്ചുവടോടെ ആലപിച്ച തട്ടു പൊളിപ്പന്‍ ഗാനമടക്കം,ഗാനങ്ങള്‍ വേദിയെ സംഗീത-നൃത്ത സാന്ദ്രമാക്കിയപ്പോള്‍, ഫീമെയില്‍ വോയ്സില്‍ യു കെയിലെ പ്രശസ്ത ഗായികയും, യുഗ്മ ദേശീയ കലാപ്രതിഭയുമായിരുന്ന ആനി അലോഷ്യസ് സംഗീതരാഗഭാവങ്ങളില്‍,മധുരോദാരമായ പാട്ടുകളുമായി സദസ്സിനെ കൈയിലെടുത്തു.



ആലാപന സൗന്ദര്യത്തിന്റെ വേറിട്ട മുഖവുമായി വേദി കയ്യിലെടുത്ത കൈരളി-കപ്പ ടീ വി ഫെയിം അന്‍വിന്‍ കെടാമംഗലം സദസ്സിനെ നിമിഷ നേരം കൊണ്ട് പരിശീലിപ്പിച്ചു നടത്തിയ 'സമൂഹ ഗാന'മടക്കം ആലപിച്ച  ഗാനങ്ങള്‍ ഏറെ ആകര്‍ഷകവും ആസ്വാദ്യവുമായി.സ്റ്റാര്‍ സിംഗര്‍ ഫെയിം രാജീവ് രാജശേഖരന്‍ തന്റെ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവുകൊണ്ടും ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. ഗാന നിശയെ വര്‍ണ്ണാഭവും, സംഗീതസാന്ദ്രവുമാക്കുന്നതില്‍ ഏറെ കയ്യടി നേടുവാന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളായ ഡോ.രാംകുമാര്‍ ഉണ്ണികൃഷ്ണന്‍, സജിത്ത് വര്‍മ്മ, നിധിന്‍ ശ്രീകുമാര്‍, ഡോ.ആശാ നായര്‍ എന്നീ ഗായകര്‍ക്കായി.  



സര്‍ഗ്ഗം സ്റ്റീവനേജിന്റെ സ്വന്തം ഗായക പ്രതിഭകളും, യു കെ യില്‍ വിവിധ വേദികളില്‍ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരുമായ ജെസ്ലിന്‍ വിജോ, ബോബന്‍ സെബാസ്റ്റ്യന്‍, ഹെന്‍ട്രിന്‍ ജോസഫ്, ടാനിയ അനൂപ്, ഡോ. ആരോമല്‍, നിസ്സി ജിബി, ഡോ. അബ്രാഹം സിബി തുടങ്ങിയര്‍ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവ് കൊണ്ടും സംഗീതനിശയില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുകയായിരുന്നു.



തുടര്‍ന്ന് തുടങ്ങിയ 'ഡീ ജെ' സംഗീത-നൃത്ത- ആഹ്‌ളാദ വേദിയായി. ആവേശം അണപൊട്ടിയ ഡീ ജെ യില്‍ സദസ്സൊന്നാകെ ഇരിപ്പിടങ്ങളില്‍ നിന്നുമെഴുന്നേറ്റ്, നടുത്തളത്തിലിറങ്ങി, ഹര്‍ഷാരവം മുഴക്കിയും, നൃത്തച്ചുവടുകള്‍ വെച്ചും,ചൂളം വിളിച്ചും, കൈകൊട്ടിയും മതിമറന്നുള്ള ആനന്ദ ലഹരിയില്‍ വേദി ലയിച്ചു.



സജീവ് ദിവാകരന്‍ ലൈറ്റ് & സൗണ്ടിനു നേതൃത്വം നല്‍കി. ടെസ്സി ജെയിംസ് അവതാരകയായും തിളങ്ങി. ബ്രയാന്‍ ജെയിംസ് സംഗീതവേദിയെ ക്യാമറയില്‍ ഒപ്പിയെടുത്തു. സര്‍ഗ്ഗം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പന്‍, അലക്സാണ്ടര്‍ തോമസ്, നന്ദു കൃഷ്ണന്‍, പ്രവീണ്‍ തോട്ടത്തില്‍, ചിന്ദു ആനന്ദന്‍, വില്‍സി പ്രിന്‍സണ്‍ എന്നിവര്‍ സര്‍ഗ്ഗം സ്റ്റീവനേജ് ഒരുക്കിയ കോംപ്ലിമെന്ററി സംഗീത നിശക്ക് സംഘാടകത്വം വഹിച്ചു.ഗായകര്‍ക്കുള്ള ഭക്ഷണവും മറ്റും 'കറി വില്ലേജ്' ആണ് സ്‌പോണ്‍സര്‍ ചെയ്തത്. ബാനര്‍ തയ്യാറാക്കി എത്തിച്ചതില്‍  ജോണി കല്ലടാന്തി കോര്‍ഡിനേറ്റു ചെയ്തു.

സര്‍ഗ്ഗം പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതരാവിന്  സമാപനമായി.

More Latest News

നവംബര്‍ 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം

സൗത്താംപ്ടണ്‍ ഹിന്ദു സമാജം സംഘടിപ്പിക്കുന്ന അയ്യപ്പ പൂജ ഈമാസം 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ വച്ച് നടക്കും. ചടങ്ങുകളുടെ വിശദ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്ന പോസ്റ്ററില്‍ ഉണ്ട്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഭക്തജനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു. ഭക്തജനങ്ങളുടെ വരവ് അനുസരിച്ചുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നതിനായി രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. അന്നദാനം, ക്ഷേത്ര നിര്‍മ്മാണം, ഭജന്‍ ടീമിനെ സഹായിക്കല്‍ തുടങ്ങിയവയ്ക്ക് ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങ്, ജോലി നഷ്ടപ്പെടുന്നത് 17 ,000 ലധികം ജീവനക്കാര്‍ക്ക്

പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങില്‍ സാമ്പത്തിക പ്രതിസന്ധി മൂലം കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. 17 ,000 ലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനം വീണ്ടും ഉയര്‍ത്താന്‍ സഹായിക്കുന്നതിനും ഈ നടപടി ഏറെ സഹായകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. എക്‌സിക്യുട്ടീവുകള്‍, മാനേജര്‍മാര്‍ അടക്കമുള്ള ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. പിരിച്ചുവിടല്‍ സംബന്ധിച്ചുള്ള നോട്ടീസ് ജീവനക്കാര്‍ക്ക് നല്‍കാന്‍ കമ്പനി ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ബോയിങ് വിമാനം ആകാശത്തുവച്ച് തകര്‍ന്നതിനെത്തുടര്‍ന്ന് കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി.പിന്നാലെ ഉണ്ടായ ജീവനക്കാരുടെ പണിമുടക്കും ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗത്തെയും ബന്ധിച്ചു. ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറാന്‍ പുതിയ നടപടികൊണ്ട് കഴിയുമെന്നാണ് ബോയിങ് കരുതുന്നത്. 2019 മുതല്‍ 25 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ട ബോയിംഗ് വര്‍ഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. തൊഴിലാളികളുടെ ചെലവ് നിയന്ത്രിക്കാന്‍ കമ്പനി തുടക്കത്തില്‍ റോളിംഗ് ഏര്‍പ്പെടുത്തിയിരുന്നു, എന്നാല്‍ ആസൂത്രിതമായ പിരിച്ചുവിടലുകളുടെ വെളിച്ചത്തില്‍ ഇവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2025-ല്‍ ഷെഡ്യൂള്‍ ചെയ്ത പുതിയ 777X ജെറ്റിന്റെ റോളൗട്ട് 2026ലേക്ക് കമ്പനി മാറ്റിയിരുന്നു.2027ഓടെ 767 വിമാനത്തിന്റെ കാര്‍ഗോ പതിപ്പിന്റെ ഉത്പാദനം നിര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യണോ? പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, ഇനി ഗ്രൂപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ലഭ്യമാക്കാം

വാട്സ്ആപ്പ് ഉപയോഗിക്കുന്ന പലരുടേയും വലിയ പ്രശ്നമാണ് ഗ്രൂപ്പ് സന്ദേശങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യാനായി പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വാബീറ്റ ഇന്‍ഫായുടെ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റേഴ്സിന് ലഭ്യമാണെന്നാണ്. ഉപയോക്താക്കളുടെ മുന്‍ഗണന പ്രകാരം ഗ്രൂപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പരീക്ഷണത്തിലാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ലഭ്യമായതായും ബീറ്റ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. മെന്‍ഷന്‍ ചെയ്ത് വരുന്ന ഗ്രൂപ്പ് സന്ദേശങ്ങള്‍ മാത്രം നോട്ടിഫിക്കേഷന്‍ ലഭിക്കത്തക്ക വിധമാണ് പുതിയ ഫീച്ചര്‍. അത്യാവശ്യം വേണ്ട സന്ദേശങ്ങള്‍ മാത്രം ശ്രദ്ധിക്കാന്‍ ഫീച്ചര്‍ സഹായിക്കും. കൂടുതല്‍ അംഗങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ കൂടുതല്‍ സന്ദേശങ്ങള്‍ എത്തുന്ന ഗ്രൂപ്പുകളിലോ തങ്ങള്‍ക്ക് ആവശ്യമുള്ള സന്ദേശങ്ങള്‍ക്ക് മാത്രം പ്രതികരിക്കാന്‍ ഇത് സഹായിക്കുന്നു. ഓരോ സന്ദേശത്തിനും അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനുപകരം, ഉപയോക്താക്കള്‍ക്ക് അറിയിപ്പുകള്‍ പരിമിതപ്പെടുത്തുന്നതിനും നേരിട്ട് ഇടപെടാനും ഫീച്ചറിലൂടെ കഴിയും. അതേസമയം, വാട്സ്ആപ്പ് നിരോധിക്കണമന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി. പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിന് വാട്സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ദുബായില്‍ ആദ്യ എയര്‍ ടാക്സി സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചു, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് എയര്‍ ടാക്സി നിര്‍മിക്കുക

ദുബായില്‍ ആദ്യ എയര്‍ ടാക്സി സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വെര്‍ട്ടിപോര്‍ട്ട് എന്നറിയപ്പെടുന്ന എയര്‍ ടാക്സി സ്റ്റേഷന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് നിര്‍മിക്കുക. ദുബായ് കിരീടവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ വെര്‍ട്ടിപോര്‍ട്ടിന് പ്രതിവര്‍ഷം 42000 ലാന്‍ഡിംഗും 170000 യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളില്‍ ലാന്‍ഡിംഗ് സൈറ്റ് സ്ഥാപിക്കും. 2026-ഓടെ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കാന്‍ എയര്‍ ടാക്സി സര്‍വീസ് സഹായിക്കുമെന്നും കരുതുന്നു. എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്ക് 10-12 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ കഴിയും. നിലവില്‍ 45 മിനിറ്റാണ് ഇവിടേക്കുള്ള യാത്രാസമയം.

പീനട്ടിനും ഫ്രെഡിനും പേവിഷ ബാധ ഉണ്ടായിരുന്നില്ല, ദയാവധത്തിന് ശേഷം പരിശോധനാഫലങ്ങള്‍ പുറത്ത്, ഞെട്ടലോടെ ആരാധകര്‍, വന്‍ വിമര്‍ശനം

ന്യൂയോര്‍ക്ക്: പേവിഷ ബാധയാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായ പീനട്ട് എന്ന അണ്ണാന് ദയാവധത്തിന് വിധേയമാക്കിയിരുന്നു. എന്നാല്‍ പീനട്ടിനെയും ഫ്രെഡ് എന്ന റാക്കൂണിനെയും ആണ് ഇല്ലാതാക്കിയത്. എന്നാല്‍, ഇരു മൃഗങ്ങളും റാബിസ് ബാധിതര്‍ അല്ലായിരുന്നു എന്ന് വ്യക്തമാക്കുന്ന പരിശോധനാഫലം ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ഷെമങ് കൗണ്ടി എക്സിക്യൂട്ടീവ് ക്രിസ്റ്റഫര്‍ മോസ് ആണ് പീനട്ടും ഫ്രെഡും റാബിസ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന വിവരം പത്രസമ്മേളനത്തില്‍ അറിയിച്ചത്. ഉടമയായ മാര്‍ക്ക് ലോംഗോയ്ക്കൊപ്പം ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു പീനട്ടിന്റെയും ഫ്രെഡിന്റെയും താമസം. പേവിഷബാധ സംശയിച്ചാണ് ഇവരെ ഡിപ്പാര്‍ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍ പിടികൂടുകയും ദയാവധത്തിന് വിധേയരാക്കുകയും ചെയ്തത്. വന്യജീവികളെ അനധികൃതമായും മതിയായ സുരക്ഷയില്ലാതെയും പാര്‍പ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മാര്‍ക്കിന്റെ വസതിയില്‍ അധികൃതര്‍ പരിശോധന നടത്തിയത്. ഒക്ടോബര്‍ മുപ്പതിനായിരുന്നു അധികൃതര്‍ പീനട്ടിനെയും ഫ്രെഡിനെയും പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ പീനട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചുവെന്നും പേവിഷ ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാണ് ദയാവധം നടത്തിയതെന്നുമായിരുന്നു നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നത് പീനട്ടിന്റെ ദയാവധത്തിന് പിന്നാലെ വ്യവസായ ഭീമന്‍ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ നിരവധിയാളുകള്‍ നടപടിക്കെതിരേ രംഗത്തെത്തിയിരുന്നു. ബുദ്ധിഹീനവും ഹൃദയശൂന്യവുമായ 'കൊലപാതക യന്ത്ര'മാണ് ബൈഡന്‍ ഭരണകൂടമെന്നായിരുന്നു മസ്‌കിന്റെ വിമര്‍ശനം. പീനട്ടിന്റെയും ഫ്രെഡിന്റെയും മരണം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ ഒരു ഘടകമായി മാറിയെന്ന് ഉടമ മാര്‍ക്ക് പറഞ്ഞു. നൂറുകണക്കിനാളുകളായിരുന്നു പീനട്ടിന്റെയും ഫ്രെഡിന്റെയും അനുസ്മരണത്തിനായി ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നിരുന്നത്. പീനട്ടിന്റെ അമ്മ വാഹനം ഇടിച്ച് മരിച്ചതിന് പിന്നാലെയാണ് മാര്‍ക്ക് അവനെ ഏറ്റെടുത്ത് സംരക്ഷിച്ചത്. ഏഴുകൊല്ലത്തോളമായി അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു പീനട്ട്. Peanut The Squirrel112 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഏറെ പ്രശസ്തനായിരുന്നു ഈ അണ്ണാന്‍. ലോകമെമ്പാടും നിരവധി ആരാധകരുമുണ്ടായിരുന്നു.

Other News in this category

  • യുകെയില്‍ രംഗ് ഇന്റര്‍നാഷണല്‍ കുച്ചുപ്പുഡി ഫെസ്റ്റിവലില്‍ മലയാളിയായ അരുണിമയുടെ പ്രത്യേക നൃത്താവതരണം, ഈ മാസം 17ന് കെന്‍സിംഗ്ടണില്‍
  • രാഷ്ട്രീയവും പൊതു ജനസേവനവും ഇന്ന് വെറും മിമിക്രിയായി മാറി, പൊതുപ്രവര്‍ത്തനം നേതാക്കന്മാര്‍ക്ക് പണം സമ്പാദനത്തിനുള്ള ഉപാധിയും, അഡ്വ ജയശങ്കര്‍ ലണ്ടനില്‍ മനസ്സ് തുറന്നപ്പോള്‍
  • 'ഇന്നത്തെ ഇന്ത്യയില്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി': ഓഐസിസി (യുകെ) സംഘടിപ്പിക്കുന്ന ചര്‍ച്ച നവംബര്‍ 13ന് കവന്‍ട്രിയില്‍; രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍, കേബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല എന്നിവര്‍ പങ്കെടുക്കും
  • തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം ശക്തമാക്കി ഐഒസി (യുകെ) കേരള ചാപ്റ്റര്‍; പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ നേരിട്ടെത്തി ഐഒസി ഇന്‍ ചാര്‍ജ്ജും എഐസിസി സെക്രട്ടറിയുമായ ഡോ. ആരതി കൃഷ്ണ
  • ഓള്‍ അയര്‍ലന്‍ഡ് റമ്മി ടൂര്‍ണമെന്റ് 16ന് വാട്ടര്‍ഫോര്‍ഡില്‍; റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു, വാട്ടര്‍ഫോര്‍ഡിലെ ബാലിഗണര്‍ ജിഎഎ ക്ലബില്‍ രാവിലെ 11 മണി മുതല്‍
  • സംഗീതാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള സര്‍ഗം മ്യൂസിക് ആന്‍ഡ് ഡീ ജെ നൈറ്റ് ഇന്ന്, സ്റ്റീവനേജില്‍ ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും
  • സര്‍ഗം മ്യൂസിക് നൈറ്റ് നാളെ: കൈരളി-കപ്പ ടിവി ഫെയിം അന്‍വിന്‍, ദേശീയ അവാര്‍ഡ് ജേതാവ് കാര്‍ത്തിക്, സ്റ്റാര്‍ സിങ്ങര്‍ റണ്ണറപ്പ് രാജീവ് അടക്കം പ്രതിഭകള്‍ അരങ്ങിലെത്തും
  • ഇപ്‌സ്വിച്ചില്‍ കേരളാപ്പിറവി-ദീപാവലി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി; നവ്യാനുഭവമുയര്‍ത്തി കേക്ക് മിക്‌സിംഗ്, കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി
  • യുകെയില്‍ നിന്നും നാട്ടിലെത്തി തെരഞ്ഞെടുപ്പു പ്രചരണം; 'കര്‍മ്മസേന' രൂപീകരിച്ചു വിപുലമായ പ്രവര്‍ത്തനം; പ്രചരണ രംഗത്ത് ശ്രദ്ധാകേന്ദ്രമായി ഒഐസിസി (യുകെ)
  • സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരങ്ങള്‍, സമ്മാനം നേടുന്ന ലോഗോ നാഷണല്‍ സമ്മേളനത്തിന്റെ ലോഗോ ആയി അംഗീകരിക്കും
  • Most Read

    British Pathram Recommends