18
MAR 2021
THURSDAY
1 GBP =107.03 INR
1 USD =84.51 INR
1 EUR =89.00 INR
breaking news : ഹൃദയ വിശുദ്ധിക്ക് നല്‍കിയ വില സ്വന്തം ജീവന്‍! ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്ക് ഉപജീവനത്തിനായി ജോലി നല്‍കി; 71 കാരിയെ പ്രതിക്രൂരമായി പീഡിപ്പിച്ച് കൊന്നു >>> ബ്രെക്സിറ്റ് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ തകര്‍ത്തെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; സാഹചര്യം മറികടക്കാന്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ഊഷ്മളമാക്കണമെന്ന് മന്ത്രിമാരോട് അഭ്യര്‍ത്ഥന >>> നവംബര്‍ 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം >>> സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങ്, ജോലി നഷ്ടപ്പെടുന്നത് 17 ,000 ലധികം ജീവനക്കാര്‍ക്ക് >>> വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യണോ? പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, ഇനി ഗ്രൂപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ലഭ്യമാക്കാം >>>
Home >> CINEMA
നൃത്തത്തിനിടയില്‍ സാരി സാരി താഴേക്ക് അഴിഞ്ഞു, ഉടന്‍ തന്നെ നൃത്തം ചെയ്ത് കൊണ്ട് തന്നെ സാരി പഴയ രൂപത്തിലാക്കി, ഇതാണ് പ്രൊഫഷണല്‍ ഡാന്‍സര്‍ എന്ന് ആരാധകര്‍

സ്വന്തം ലേഖകൻ

Story Dated: 2024-11-15

നൃത്തം ശോഭനയക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് തെളിയിക്കുന്ന പല സംഭവങ്ങളും ഉണ്ട്. നൃത്തത്തിന് വേണ്ടിയാണ് ശോഭന സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറി നിന്നതും. ഇന്നും പല വേദികളിലും നൃത്തം ചെയ്ത് ശോഭന അത്ഭുതമാകുകയാണ്.

ഇപ്പോഴിതാ പ്രിയപ്പെട്ട ശിഷ്യയായ ശ്രീവിദ്യ ശൈലേഷിനൊപ്പം നൃത്തം ചെയ്യവേ ഉണ്ടായ ഒരു സംഭവം ആണ് വൈറലാകുന്നത്. സാരിയായിരുന്നു നൃത്ത വേഷമായി ശോഭനയും ശ്രീവിദ്യയും ധരിച്ചിരുന്നത്. നൃത്തം ചെയ്തുകൊണ്ടിരിക്കവേ എല്ലാ കണ്ണുകളും ശോഭനയിലേക്ക് ശ്രദ്ധിച്ചിരിക്കവെ പെട്ടെന്ന് മുന്‍ഭാഗത്തു നിന്നും സാരി താഴേക്ക് അഴിഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഞെട്ടലോടെയാണ് ശോഭന അതു കണ്ടത്. ഉടന്‍ രണ്ടു സ്റ്റെപ്പ് തിരിഞ്ഞു നടക്കുകയും അഴിഞ്ഞുപോയ സാരിയുടെ തുമ്പ കൂട്ടിപ്പിടിച്ചെടുത്ത് നാടന്‍ സ്റ്റൈലില്‍ മടിക്കുത്തിലേക്ക് എടുത്തുകുത്തുകയും ആയിരുന്നു ശോഭന ചെയ്തത്. ഈ ഇടവേളയില്‍ ശിഷ്യയായ ശ്രീവിദ്യ വേദിയില്‍ നൃത്തം ചെയ്യുകയും ചെയ്തു. പിന്നാലെ സമയം ഒട്ടും കളയാതെ പിന്നാലെ തന്നെ ശോഭന തിരിച്ചെത്തുകയും നൃത്തം പുനരാരംഭിക്കുകയും ചെയ്തു.

ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മുന്‍പ് വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ എല്ലാവരും ഫോട്ടോ എടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും കണ്ടപ്പോള്‍ അതു ചെയ്തുകൊണ്ടിരിക്കാതെ നൃത്തം ചെയ്യുന്നത് ശ്രദ്ധിക്കൂ.. അല്ലെങ്കില്‍ കാമറ പിടിച്ചുവാങ്ങും എന്നു രസകരമായി നടി പറയുന്ന വീഡിയോ മുന്‍പ് വൈറലായിട്ടുണ്ട്. നൃത്തം ചെയ്യുന്നതിനിടെ പാട്ടു കേള്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നതോടെ സംഘാടകരോട് നടി വേദിയില്‍ വെച്ചു തന്നെ പ്രതികരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ തനിക്ക് ശരിയെന്നു തോന്നുന്നത് എന്താണോ അതാരുടേയും മുഖവും സ്ഥാനവും നോക്കാതെ പ്രതികരിക്കുകയും പറയുകയും ചെയ്യുന്ന ശോഭനയുടെ കളങ്കമില്ലാത്ത സ്വഭാവം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

More Latest News

ആന എഴുന്നള്ളത്തിന് കൂച്ചുവിലങ്ങുമായി ഹൈക്കോടതി; ആനകളും ജനങ്ങളും തമ്മില്‍ എട്ട് മീറ്റര്‍ അകലം, ബാരിക്കേഡ് വേണമെന്നത് ഉള്‍പ്പടെ കര്‍ശന വ്യവസ്ഥകള്‍

ആന എഴുന്നള്ളത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും ബാരിക്കേഡും വേണമെന്നത് ഉള്‍പ്പടെ കര്‍ശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവെച്ചത്. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് കോടതി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള മാര്‍ഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വങ്ങളെ കോടതി കക്ഷി ചേര്‍ക്കുകയും ചെയ്തു. എതിര്‍പ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട്, മാര്‍ഗരേഖ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. വളരെ സെന്‍സിറ്റീവായ വിഷയമാണിതെന്നും എല്ലാവരേയും കേള്‍ക്കണം എന്നുമായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. ഹൈക്കോടതിയുടെ പ്രധാന നിര്‍ദേശങ്ങള്‍ എഴുന്നള്ളത്തിന് ഒരു മാസം മുന്‍പ് ബന്ധപ്പെട്ടവര്‍ ജില്ലാതല സമിതിക്ക് അപേക്ഷ നല്‍കണം. ഏതെല്ലാം ആനകളെയാണ് കൊണ്ടുവരുന്നത് എന്നത് ഉള്‍പ്പടെയുള്ള വിശദാംശങ്ങളും അപേക്ഷയില്‍ വ്യക്തമാക്കണം. രണ്ട് ആനകള്‍ തമ്മിലുള്ള ദൂരം മൂന്ന് മീറ്റര്‍ ഉണ്ടെന്ന് ഉറപ്പാക്കണം. പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിര്‍ത്തരുത്. ആനകളെ നിര്‍ത്തുമ്പോള്‍ മേല്‍ക്കൂരയും തണലും ഉറപ്പാക്കണം. ആനകളെ സ്വകാര്യ ഡോക്ടര്‍മാര്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ജില്ലാതല സമിതികള്‍ക്ക് നിര്‍ദേശം. 125 കിലോമീറ്ററിലധികം ദൂരം ആനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ ആറ് മണിക്കൂറിലധികം തുടര്‍ച്ചയായി യാത്ര ചെയ്യിപ്പിക്കാനോ പാടില്ല. ആനയെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ പാടില്ല. ഇതിന് സ്പീഡ് ഗവര്‍ണര്‍ വേണം. മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ഒന്നില്‍ കൂടുതല്‍ എഴുന്നള്ളത്തുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എഴുന്നള്ളത്തിന് 10ദിവസം മുന്‍പത്തേയും എഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷവുമുള്ള യാത്രാരേഖകള്‍ പരിശോധിക്കണം. രാവിലെ ഒന്‍പതിനും വൈകീട്ട് അഞ്ചിനും ഇടയില്‍ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്. ഇതേ സമയങ്ങളില്‍ ആനയെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനും പാടില്ല.    

മരക്കൊമ്പ് പറമ്പില്‍ വീണതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൊലപാതകം; അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ചു

കുന്നിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ച് കോടതി. സലാഹുദ്ദീന്‍, മകന്‍ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ്സിഎസ്ടി കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബര്‍ 17 നായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശി അനില്‍കുമാറിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അനില്‍കുമാറിന്റെ വസ്തുവിലെ മരംവെട്ടിയപ്പോള്‍ ശിഖരം സലാഹുദ്ദീന്റെ പറമ്പില്‍ വീണതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആയുധങ്ങളുമായി വീട്ടില്‍ കയറിയാണ് അനില്‍കുമാറിനെ കൊലപ്പെടുത്തിയത്. കേസില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.    

നവംബര്‍ 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം

സൗത്താംപ്ടണ്‍ ഹിന്ദു സമാജം സംഘടിപ്പിക്കുന്ന അയ്യപ്പ പൂജ ഈമാസം 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ വച്ച് നടക്കും. ചടങ്ങുകളുടെ വിശദ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്ന പോസ്റ്ററില്‍ ഉണ്ട്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഭക്തജനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു. ഭക്തജനങ്ങളുടെ വരവ് അനുസരിച്ചുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നതിനായി രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. അന്നദാനം, ക്ഷേത്ര നിര്‍മ്മാണം, ഭജന്‍ ടീമിനെ സഹായിക്കല്‍ തുടങ്ങിയവയ്ക്ക് ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങ്, ജോലി നഷ്ടപ്പെടുന്നത് 17 ,000 ലധികം ജീവനക്കാര്‍ക്ക്

പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങില്‍ സാമ്പത്തിക പ്രതിസന്ധി മൂലം കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. 17 ,000 ലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനം വീണ്ടും ഉയര്‍ത്താന്‍ സഹായിക്കുന്നതിനും ഈ നടപടി ഏറെ സഹായകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. എക്‌സിക്യുട്ടീവുകള്‍, മാനേജര്‍മാര്‍ അടക്കമുള്ള ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. പിരിച്ചുവിടല്‍ സംബന്ധിച്ചുള്ള നോട്ടീസ് ജീവനക്കാര്‍ക്ക് നല്‍കാന്‍ കമ്പനി ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ബോയിങ് വിമാനം ആകാശത്തുവച്ച് തകര്‍ന്നതിനെത്തുടര്‍ന്ന് കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി.പിന്നാലെ ഉണ്ടായ ജീവനക്കാരുടെ പണിമുടക്കും ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗത്തെയും ബന്ധിച്ചു. ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറാന്‍ പുതിയ നടപടികൊണ്ട് കഴിയുമെന്നാണ് ബോയിങ് കരുതുന്നത്. 2019 മുതല്‍ 25 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ട ബോയിംഗ് വര്‍ഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. തൊഴിലാളികളുടെ ചെലവ് നിയന്ത്രിക്കാന്‍ കമ്പനി തുടക്കത്തില്‍ റോളിംഗ് ഏര്‍പ്പെടുത്തിയിരുന്നു, എന്നാല്‍ ആസൂത്രിതമായ പിരിച്ചുവിടലുകളുടെ വെളിച്ചത്തില്‍ ഇവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2025-ല്‍ ഷെഡ്യൂള്‍ ചെയ്ത പുതിയ 777X ജെറ്റിന്റെ റോളൗട്ട് 2026ലേക്ക് കമ്പനി മാറ്റിയിരുന്നു.2027ഓടെ 767 വിമാനത്തിന്റെ കാര്‍ഗോ പതിപ്പിന്റെ ഉത്പാദനം നിര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യണോ? പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, ഇനി ഗ്രൂപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ലഭ്യമാക്കാം

വാട്സ്ആപ്പ് ഉപയോഗിക്കുന്ന പലരുടേയും വലിയ പ്രശ്നമാണ് ഗ്രൂപ്പ് സന്ദേശങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യാനായി പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വാബീറ്റ ഇന്‍ഫായുടെ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റേഴ്സിന് ലഭ്യമാണെന്നാണ്. ഉപയോക്താക്കളുടെ മുന്‍ഗണന പ്രകാരം ഗ്രൂപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പരീക്ഷണത്തിലാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ലഭ്യമായതായും ബീറ്റ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. മെന്‍ഷന്‍ ചെയ്ത് വരുന്ന ഗ്രൂപ്പ് സന്ദേശങ്ങള്‍ മാത്രം നോട്ടിഫിക്കേഷന്‍ ലഭിക്കത്തക്ക വിധമാണ് പുതിയ ഫീച്ചര്‍. അത്യാവശ്യം വേണ്ട സന്ദേശങ്ങള്‍ മാത്രം ശ്രദ്ധിക്കാന്‍ ഫീച്ചര്‍ സഹായിക്കും. കൂടുതല്‍ അംഗങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ കൂടുതല്‍ സന്ദേശങ്ങള്‍ എത്തുന്ന ഗ്രൂപ്പുകളിലോ തങ്ങള്‍ക്ക് ആവശ്യമുള്ള സന്ദേശങ്ങള്‍ക്ക് മാത്രം പ്രതികരിക്കാന്‍ ഇത് സഹായിക്കുന്നു. ഓരോ സന്ദേശത്തിനും അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനുപകരം, ഉപയോക്താക്കള്‍ക്ക് അറിയിപ്പുകള്‍ പരിമിതപ്പെടുത്തുന്നതിനും നേരിട്ട് ഇടപെടാനും ഫീച്ചറിലൂടെ കഴിയും. അതേസമയം, വാട്സ്ആപ്പ് നിരോധിക്കണമന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി. പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിന് വാട്സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

Other News in this category

  • 'പ്രേമലുവിലെ ആ സീനിന് കൂവല്‍ കിട്ടുമെന്നാണ് കരുതിയത്, പക്ഷെ തീയറ്റര്‍ റെസ്‌പോണ്‍സ് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി' യുവതാരം നെസ്ലിന്‍ പറയുന്നു
  • ഭാര്യക്ക് പട്ടാള വേഷത്തിലെത്തി സര്‍പ്രൈസ് കൊടുത്ത് ശിവകാര്‍ത്തികേയന്‍, ആര്‍തിയുടെ ക്യൂട്ട് എക്‌സ്പ്രഷന്‍ കണ്ട് സോഷ്യല്‍ മീഡിയയുടെ കൈയ്യടി
  • 'നിലവില്‍ അപ്പു സ്‌പെയിനിലാണ്, അവിടെ ഏതോ ഒരു ഫാമില്‍ ജോലി ചെയ്യുന്നു, അവിടെ എന്താണ് ചെയ്യുന്നതെന്ന് ശരിക്കും എനിക്കറിയില്ല' പ്രണവിനെ കുറിച്ച് അമ്മ സുചിത്ര
  • മാത്യു തോമസിന്റെ നായികയായി എത്തുന്നത് ഈച്ച, ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി' തിയേറ്ററുകളിലെത്തുന്നത് ത്രീഡിയില്‍
  • തകര്‍പ്പന്‍ ട്രെയിലറുമായ് 'ഹലോ മമ്മി'! കോമഡിയും ഹൊററും ഫാന്റസിയും ചേര്‍ന്ന ട്രെയ്ലര്‍ രംഗങ്ങള്‍ ഇതിനോടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്
  • പൃഥ്വിരാജ് മുംബൈയില്‍ തന്റെ രണ്ടാമത്തെ ഫ്‌ലാറ്റും സ്വന്തമാക്കി, ഇനി സ്ഥിരതാമസം മുംബൈയിലേക്ക് ആക്കുന്നു? കുടുംബസമേതം മാറിയത് മകളുടെ പഠനത്തിന് വേണ്ടി
  • ബോളീവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി, ഫോണ്‍ കോളിലൂടെ വധഭീഷണി നടത്തിയ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു
  • വരത്തനില്‍ അന്ന് വില്ലന്‍ 'ഹലോ മമ്മി'യില്‍ ഇന്ന് നായകന്‍, സ്‌ക്രീനില്‍ വീണ്ടും ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു, ഇക്കുറി നായകയും നായകനും
  • 'ഈ നടന്മാര്‍ ഓരോ സിനിമയിലും വ്യത്യസ്തമായ അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്' മലയാളത്തിലെ ആ നടന്മാരെ കുറിച്ച് സൂര്യ
  • പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ താഴെ തെന്നി വീണ് നടന്‍ വിജയ് ദേവരകൊണ്ട, ബോധമില്ലാതെയാണോ നടക്കുന്നതെന്ന് സോഷ്യല്‍ മീഡിയ, മറുപടി പറഞ്ഞ് താരം
  • Most Read

    British Pathram Recommends