നസ്ലിന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് താരം പോയിക്കൊണ്ടിരിക്കുന്നത്. തണ്ണീര്‍മത്തന്‍ എന്ന സിനിമ മുതല്‍ സിനിമയുടെ ഹൃദയത്തിലേക്ക് എത്തിപ്പെടാന്‍ എളുപ്പം സാധിക്കും എന്ന് തെളിയിച്ച വ്യക്തിയായിരുന്നു നെസ്ലിന്.
ഇപ്പോഴിതാ പ്രേമലുവിന് ശേഷം മറ്റൊരു ചിത്രവുമായി എത്തുകയാണ് താരം. ഈ ചിത്രവും പ്രേമലു പോലെ പ്രേക്ഷക സ്വീകാര്യത നേടും എന്ന പ്രതീക്ഷയിലാണ് താരം.
പ്രേമലു ചിത്രത്തില്‍ ഒരു രംഗത്തെ കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനുമായി ബന്ധപ്പെട്ട രകസരമായ അനുഭവമാണ് താരം തുറന്നുപറഞ്ഞത്.
പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനിലെ, അതില്‍ ഞാനും സംഗീതും കാണിക്കുന്ന റിയാക്ഷനെ കുറിച്ച് എല്ലാവരും സംസാരിച്ചിരുന്നു. പക്ഷെ സ്ക്രിപ്റ്റില്‍ അതില്ലായിരുന്നു എന്നാണ് നസ്ലിന് പറഞ്ഞത്. പക്ഷെ പ്രതീക്ഷിച്ചതിലും നല്ല റെസ്പോണ്‍സ് ആണ് അതിന് ലഭിച്ചതെന്നും താരം വ്യക്തമാക്കുന്നു.
നെസ്ലിന്റെ വാക്കുകള്‍ ഇങ്ങനെ:
'പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനിലെ, അതില്‍ ഞാനും സംഗീതും കാണിക്കുന്ന റിയാക്ഷനെ കുറിച്ച് എല്ലാവരും സംസാരിച്ചിരുന്നു. പക്ഷെ സ്ക്രിപ്റ്റില്‍ അതില്ലായിരുന്നു. സ്ക്രിപ്റ്റില്‍ അമല്‍ ഡേവിസും സച്ചിനും അവരുടെ ഡാന്‍സ് കണ്ട് പൊളിയുന്നു എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ.
ഞങ്ങള്‍ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ മമിതയും ശ്യാമേട്ടനും ഡാന്‍സ് കളിക്കുന്ന സീനാണ് ശ്യാമേട്ടന് കൃഷ്ണന് മമിത രാധ. എനിക്കും സംഗീതിനും അവിടെ ഒന്നും ചെയ്യാനില്ല സത്യം പറഞ്ഞാല്‍. അപ്പോള്‍ ഞങ്ങള്‍ തന്നെ ഒരു കൊറിയോ സെറ്റ് ചെയ്ത് ഉണ്ടാക്കിയ റിയാക്ഷന്സാണത്.
ഞങ്ങള്‍ കരുതിയത് തിയേറ്ററില്‍ ആളുകള്‍ കൂവി കൊല്ലും എന്നാണ്. അങ്ങനെ ചെയ്ത റിയാക്ഷനാണത്. പക്ഷെ ഞങ്ങള്‍ ഇത് ചെയ്ത് കഴിഞ്ഞപ്പോള്‍ ഗിരീഷേട്ടന് നന്നായിട്ട് ചിരിക്കുന്നുണ്ടായിരുന്നു. അതില്‍ വേറെയും കുറെ സാധനങ്ങളൊക്കെ ഉണ്ടായിരുന്നു. അതില്‍ നിന്ന് കുറെ കട്ട് ചെയ്ത് നല്ലത് മാത്രമാണ് ഗിരീഷേട്ടന് സിനിമയിലേക്ക് എടുത്തത്,നസ്ലന് പറയുന്നു.'