ആറാം സീസണിന്റെ ആരംഭം മുതല്‍ കേള്‍ക്കുന്ന ഒന്നാണ് ബിഗ്ബോസിന്റെ അവതാരക സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ മാറും എന്ന വാര്‍ത്ത. എന്നാല്‍ പ്രേക്ഷകരുടെ ആഗ്രഹ പ്രകാരം മോഹന്‍ലാല്‍ തന്നെ ആ സീസണും അവതരിപ്പിക്കാനെത്തി. എന്നാല്‍ ഇനി ഏഴാം സീസണ് ആണ് ആരംഭിക്കാനിരിക്കുന്നത് ഈ സിസണിലും മോഹന്‍ലാല്‍ മാറും എന്ന അഭ്യൂഹങ്ങള്‍ വരുന്നുണ്ട്.
മോഹന്‍ലാല്‍ മാറിയാല്‍ ആ സ്ഥാനത്തേക്ക് ആര് എത്തും എന്ന കൊണ്ടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത് ഇപ്പോള്‍. സുരേഷ് ഗോപി അടക്കമുള്ളവരുടെ പേരുകളായിരുന്നു കഴിഞ്ഞ സീസണില്‍ പ്രധാനമായും ഉയര്‍ന്ന് കേട്ടത്. എന്നാല്‍ സകല അഭ്യൂഹങ്ങളേയും തള്ളിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ സീസണ് 6 ലും അവതാരകനായി.
മോഹന്‍ലാല്‍ മാറുകയാണെങ്കില്‍ പകരം ആര് എന്ന ചോദ്യവും ശക്തമാണ്. പ്രേക്ഷകരെ പിടിച്ച് നിര്‍ത്തുന്നതില്‍ വീക്കെന്‍ഡില്‍ എത്തുന്ന അവതാരകന് പ്രത്യേക സ്ഥാനമുണ്ട്. സിനിമയുടെ തിരക്കുകള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഒഴിയുകയാണെങ്കില്‍ പൃഥ്വിരാജിനാണ് ചിലര്‍ സാധ്യത കാണുന്നത്. എന്നാല്‍ മോഹന്‍ലാലിനെ കൈവിടാതിരിക്കാന്‍ ബിഗ് ബോസ് അധികൃതര്‍ അവസാന നിമിഷം ശ്രമിച്ചേക്കുമെന്നതില്‍ സംശയമില്ല.
ഒരു ഘട്ടത്തില്‍ മോഹന്‍ലാലിന് പകരക്കാരിയായി മംമ്ത മോഹന്‍ദാസിനേയും പരിഗണിച്ചിരുന്നുവെന്നാണ് ചില ബിഗ് ബോസ് കേന്ദ്രീകൃത യൂട്യൂബ് ചാനലുകള്‍ അവകാശപ്പെടുന്നത്. അതേസമയം തമിഴില്‍ പുതിയ സീസണില്‍ കമല്ഹാസന് പകരം വിജയ് സേതുപതിയാണ് അവതാരകനായി എത്തിയിരിക്കുന്നത്. ഇത് തന്റെ അവസാന ബിഗ് ബോസ് സീസണായിരിക്കുമെന്ന് കന്നഡ ബിഗ് ബോസിന്റെ അവതാരകന് കിച്ച സുദീപും വ്യക്തമാക്കിയിട്ടുണ്ട്.