ഇന്തോനേഷ്യക്കാരനായ ഖോയ്റുള്‍ അനം എന്ന വ്യക്തിയുടെ വിവാഹം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയ വാര്‍ത്തയായിരുന്നു. വിചിത്രമായ പ്രണയവും വിവാഹവും കൊണ്ടായിരുന്നു ഇയാള്‍ വാര്‍ത്തയില്‍ ഇടം പിടിച്ചത്.
ഖോയിറുല് തന്റെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിച്ചത് മനുഷ്യരെ ആരെയും ആയിരുന്നില്ല. മറിച്ച് ഒരു റൈസ് കുക്കറിനെയായിരുന്നു. പ്രണയിക്കുക മാത്രമല്ല ആ റൈസ് കുക്കറിനെ തന്റെ ജീവിതപങ്കാളിയാക്കാനും അയാള്‍ തീരുമാനിച്ചു. വളരെ ആഘോഷമായി തന്നെ പരമ്പരാഗത രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങളെടെ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് ഇയാള്‍ റൈസ് കുക്കറുമായുള്ള തന്റെ വിവാഹവും നടത്തി.
വിവാഹ രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്തു. വിവാഹ ദിനത്തില്‍ പ്രചരിച്ച ഫോട്ടോകളില്‍ പരമ്പരാഗത വെള്ള വസ്ത്രം ധരിച്ച് വരനായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഖോയിറുലിനെയും അര്‍ദ്ധസുതാര്യമായ വെളുത്ത മൂടുപടം കൊണ്ട് അലങ്കരിച്ച കുക്കറിനെയും കാണാം. ഈ ചിത്രം 2021 -ല്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കുക്കറുമൊത്തുള്ള തന്റെ വിവാഹ ചിത്രം പങ്കുവച്ച ഖോയ്റുള്‍ അനം വിവാഹത്തിലേക്ക് തന്നെ എത്തിച്ച കാരണവും വ്യക്തമാക്കിയിരുന്നു. അതില്‍ കുക്കറിന്റെ ഏറ്റവും വലിയ സവിശേഷതകളായി പറഞ്ഞിരുന്നത് അനുസരണയുള്ളത് എന്നായിരുന്നു. കൂടാതെ നീയില്ലാതെ എന്റെ ചോറ് പാകമാകുന്നില്ലെന്നും ഖോയ്റുള്‍ എഴുതി.
എന്നാല്‍, വിവാഹം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം, റൈസ് കുക്കറിന് അരി പാകം ചെയ്യാന്‍ മാത്രമേ കഴിയൂ എന്നതിനാല്‍ വിവാഹ മോചനം നേടിയതായി ഖോയ്റുള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 2021-ല്‍, ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചരിച്ചതോടെ അതൊരു വൈറല്‍ സെന്‍സേഷനായി മാറുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും അതേ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു വരികയും കുക്കുറുമായുള്ള വിചിത്ര പ്രണയ വിവാഹം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടുകയും സജീവ ചര്‍ച്ചയ്ക്ക് വഴി തെളിക്കുകയും ചെയ്തു.