പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങില്‍ സാമ്പത്തിക പ്രതിസന്ധി മൂലം കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. 17 ,000 ലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനം വീണ്ടും ഉയര്‍ത്താന്‍ സഹായിക്കുന്നതിനും ഈ നടപടി ഏറെ സഹായകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. എക്സിക്യുട്ടീവുകള്‍, മാനേജര്‍മാര്‍ അടക്കമുള്ള ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. പിരിച്ചുവിടല്‍ സംബന്ധിച്ചുള്ള നോട്ടീസ് ജീവനക്കാര്‍ക്ക് നല്കാന് കമ്പനി ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്.
ഈ വര്‍ഷം ജനുവരിയില്‍ ബോയിങ് വിമാനം ആകാശത്തുവച്ച് തകര്‍ന്നതിനെത്തുടര്‍ന്ന് കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി.പിന്നാലെ ഉണ്ടായ ജീവനക്കാരുടെ പണിമുടക്കും ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗത്തെയും ബന്ധിച്ചു. ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറാന്‍ പുതിയ നടപടികൊണ്ട് കഴിയുമെന്നാണ് ബോയിങ് കരുതുന്നത്.
2019 മുതല്‍ 25 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ട ബോയിംഗ് വര്‍ഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. തൊഴിലാളികളുടെ ചെലവ് നിയന്ത്രിക്കാന്‍ കമ്പനി തുടക്കത്തില്‍ റോളിംഗ് ഏര്‍പ്പെടുത്തിയിരുന്നു, എന്നാല്‍ ആസൂത്രിതമായ പിരിച്ചുവിടലുകളുടെ വെളിച്ചത്തില്‍ ഇവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2025-ല്‍ ഷെഡ്യൂള്‍ ചെയ്ത പുതിയ 777X ജെറ്റിന്റെ റോളൗട്ട് 2026ലേക്ക് കമ്പനി മാറ്റിയിരുന്നു.2027ഓടെ 767 വിമാനത്തിന്റെ കാര്‍ഗോ പതിപ്പിന്റെ ഉത്പാദനം നിര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.