18
MAR 2021
THURSDAY
1 GBP =107.03 INR
1 USD =84.51 INR
1 EUR =89.00 INR
breaking news : ഹൃദയ വിശുദ്ധിക്ക് നല്‍കിയ വില സ്വന്തം ജീവന്‍! ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്ക് ഉപജീവനത്തിനായി ജോലി നല്‍കി; 71 കാരിയെ പ്രതിക്രൂരമായി പീഡിപ്പിച്ച് കൊന്നു >>> ബ്രെക്സിറ്റ് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ തകര്‍ത്തെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; സാഹചര്യം മറികടക്കാന്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ഊഷ്മളമാക്കണമെന്ന് മന്ത്രിമാരോട് അഭ്യര്‍ത്ഥന >>> നവംബര്‍ 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം >>> സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങ്, ജോലി നഷ്ടപ്പെടുന്നത് 17 ,000 ലധികം ജീവനക്കാര്‍ക്ക് >>> വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യണോ? പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, ഇനി ഗ്രൂപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ലഭ്യമാക്കാം >>>
Home >> SPIRITUAL
നവംബര്‍ 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം

സ്വന്തം ലേഖകൻ

Story Dated: 2024-11-15

സൗത്താംപ്ടണ്‍ ഹിന്ദു സമാജം സംഘടിപ്പിക്കുന്ന അയ്യപ്പ പൂജ ഈമാസം 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ വച്ച് നടക്കും. ചടങ്ങുകളുടെ വിശദ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്ന പോസ്റ്ററില്‍ ഉണ്ട്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഭക്തജനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു.

ഭക്തജനങ്ങളുടെ വരവ് അനുസരിച്ചുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നതിനായി രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. അന്നദാനം, ക്ഷേത്ര നിര്‍മ്മാണം, ഭജന്‍ ടീമിനെ സഹായിക്കല്‍ തുടങ്ങിയവയ്ക്ക് ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്.

More Latest News

ആന എഴുന്നള്ളത്തിന് കൂച്ചുവിലങ്ങുമായി ഹൈക്കോടതി; ആനകളും ജനങ്ങളും തമ്മില്‍ എട്ട് മീറ്റര്‍ അകലം, ബാരിക്കേഡ് വേണമെന്നത് ഉള്‍പ്പടെ കര്‍ശന വ്യവസ്ഥകള്‍

ആന എഴുന്നള്ളത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും ബാരിക്കേഡും വേണമെന്നത് ഉള്‍പ്പടെ കര്‍ശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവെച്ചത്. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് കോടതി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള മാര്‍ഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വങ്ങളെ കോടതി കക്ഷി ചേര്‍ക്കുകയും ചെയ്തു. എതിര്‍പ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട്, മാര്‍ഗരേഖ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. വളരെ സെന്‍സിറ്റീവായ വിഷയമാണിതെന്നും എല്ലാവരേയും കേള്‍ക്കണം എന്നുമായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. ഹൈക്കോടതിയുടെ പ്രധാന നിര്‍ദേശങ്ങള്‍ എഴുന്നള്ളത്തിന് ഒരു മാസം മുന്‍പ് ബന്ധപ്പെട്ടവര്‍ ജില്ലാതല സമിതിക്ക് അപേക്ഷ നല്‍കണം. ഏതെല്ലാം ആനകളെയാണ് കൊണ്ടുവരുന്നത് എന്നത് ഉള്‍പ്പടെയുള്ള വിശദാംശങ്ങളും അപേക്ഷയില്‍ വ്യക്തമാക്കണം. രണ്ട് ആനകള്‍ തമ്മിലുള്ള ദൂരം മൂന്ന് മീറ്റര്‍ ഉണ്ടെന്ന് ഉറപ്പാക്കണം. പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിര്‍ത്തരുത്. ആനകളെ നിര്‍ത്തുമ്പോള്‍ മേല്‍ക്കൂരയും തണലും ഉറപ്പാക്കണം. ആനകളെ സ്വകാര്യ ഡോക്ടര്‍മാര്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ജില്ലാതല സമിതികള്‍ക്ക് നിര്‍ദേശം. 125 കിലോമീറ്ററിലധികം ദൂരം ആനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ ആറ് മണിക്കൂറിലധികം തുടര്‍ച്ചയായി യാത്ര ചെയ്യിപ്പിക്കാനോ പാടില്ല. ആനയെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ പാടില്ല. ഇതിന് സ്പീഡ് ഗവര്‍ണര്‍ വേണം. മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ഒന്നില്‍ കൂടുതല്‍ എഴുന്നള്ളത്തുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എഴുന്നള്ളത്തിന് 10ദിവസം മുന്‍പത്തേയും എഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷവുമുള്ള യാത്രാരേഖകള്‍ പരിശോധിക്കണം. രാവിലെ ഒന്‍പതിനും വൈകീട്ട് അഞ്ചിനും ഇടയില്‍ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്. ഇതേ സമയങ്ങളില്‍ ആനയെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനും പാടില്ല.    

മരക്കൊമ്പ് പറമ്പില്‍ വീണതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൊലപാതകം; അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ചു

കുന്നിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ച് കോടതി. സലാഹുദ്ദീന്‍, മകന്‍ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ്സിഎസ്ടി കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബര്‍ 17 നായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശി അനില്‍കുമാറിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അനില്‍കുമാറിന്റെ വസ്തുവിലെ മരംവെട്ടിയപ്പോള്‍ ശിഖരം സലാഹുദ്ദീന്റെ പറമ്പില്‍ വീണതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആയുധങ്ങളുമായി വീട്ടില്‍ കയറിയാണ് അനില്‍കുമാറിനെ കൊലപ്പെടുത്തിയത്. കേസില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.    

സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങ്, ജോലി നഷ്ടപ്പെടുന്നത് 17 ,000 ലധികം ജീവനക്കാര്‍ക്ക്

പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങില്‍ സാമ്പത്തിക പ്രതിസന്ധി മൂലം കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. 17 ,000 ലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനം വീണ്ടും ഉയര്‍ത്താന്‍ സഹായിക്കുന്നതിനും ഈ നടപടി ഏറെ സഹായകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. എക്‌സിക്യുട്ടീവുകള്‍, മാനേജര്‍മാര്‍ അടക്കമുള്ള ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. പിരിച്ചുവിടല്‍ സംബന്ധിച്ചുള്ള നോട്ടീസ് ജീവനക്കാര്‍ക്ക് നല്‍കാന്‍ കമ്പനി ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ബോയിങ് വിമാനം ആകാശത്തുവച്ച് തകര്‍ന്നതിനെത്തുടര്‍ന്ന് കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി.പിന്നാലെ ഉണ്ടായ ജീവനക്കാരുടെ പണിമുടക്കും ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗത്തെയും ബന്ധിച്ചു. ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറാന്‍ പുതിയ നടപടികൊണ്ട് കഴിയുമെന്നാണ് ബോയിങ് കരുതുന്നത്. 2019 മുതല്‍ 25 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ട ബോയിംഗ് വര്‍ഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. തൊഴിലാളികളുടെ ചെലവ് നിയന്ത്രിക്കാന്‍ കമ്പനി തുടക്കത്തില്‍ റോളിംഗ് ഏര്‍പ്പെടുത്തിയിരുന്നു, എന്നാല്‍ ആസൂത്രിതമായ പിരിച്ചുവിടലുകളുടെ വെളിച്ചത്തില്‍ ഇവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2025-ല്‍ ഷെഡ്യൂള്‍ ചെയ്ത പുതിയ 777X ജെറ്റിന്റെ റോളൗട്ട് 2026ലേക്ക് കമ്പനി മാറ്റിയിരുന്നു.2027ഓടെ 767 വിമാനത്തിന്റെ കാര്‍ഗോ പതിപ്പിന്റെ ഉത്പാദനം നിര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യണോ? പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, ഇനി ഗ്രൂപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ലഭ്യമാക്കാം

വാട്സ്ആപ്പ് ഉപയോഗിക്കുന്ന പലരുടേയും വലിയ പ്രശ്നമാണ് ഗ്രൂപ്പ് സന്ദേശങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യാനായി പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വാബീറ്റ ഇന്‍ഫായുടെ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റേഴ്സിന് ലഭ്യമാണെന്നാണ്. ഉപയോക്താക്കളുടെ മുന്‍ഗണന പ്രകാരം ഗ്രൂപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പരീക്ഷണത്തിലാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ലഭ്യമായതായും ബീറ്റ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. മെന്‍ഷന്‍ ചെയ്ത് വരുന്ന ഗ്രൂപ്പ് സന്ദേശങ്ങള്‍ മാത്രം നോട്ടിഫിക്കേഷന്‍ ലഭിക്കത്തക്ക വിധമാണ് പുതിയ ഫീച്ചര്‍. അത്യാവശ്യം വേണ്ട സന്ദേശങ്ങള്‍ മാത്രം ശ്രദ്ധിക്കാന്‍ ഫീച്ചര്‍ സഹായിക്കും. കൂടുതല്‍ അംഗങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ കൂടുതല്‍ സന്ദേശങ്ങള്‍ എത്തുന്ന ഗ്രൂപ്പുകളിലോ തങ്ങള്‍ക്ക് ആവശ്യമുള്ള സന്ദേശങ്ങള്‍ക്ക് മാത്രം പ്രതികരിക്കാന്‍ ഇത് സഹായിക്കുന്നു. ഓരോ സന്ദേശത്തിനും അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനുപകരം, ഉപയോക്താക്കള്‍ക്ക് അറിയിപ്പുകള്‍ പരിമിതപ്പെടുത്തുന്നതിനും നേരിട്ട് ഇടപെടാനും ഫീച്ചറിലൂടെ കഴിയും. അതേസമയം, വാട്സ്ആപ്പ് നിരോധിക്കണമന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി. പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിന് വാട്സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ദുബായില്‍ ആദ്യ എയര്‍ ടാക്സി സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചു, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് എയര്‍ ടാക്സി നിര്‍മിക്കുക

ദുബായില്‍ ആദ്യ എയര്‍ ടാക്സി സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വെര്‍ട്ടിപോര്‍ട്ട് എന്നറിയപ്പെടുന്ന എയര്‍ ടാക്സി സ്റ്റേഷന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് നിര്‍മിക്കുക. ദുബായ് കിരീടവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ വെര്‍ട്ടിപോര്‍ട്ടിന് പ്രതിവര്‍ഷം 42000 ലാന്‍ഡിംഗും 170000 യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളില്‍ ലാന്‍ഡിംഗ് സൈറ്റ് സ്ഥാപിക്കും. 2026-ഓടെ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കാന്‍ എയര്‍ ടാക്സി സര്‍വീസ് സഹായിക്കുമെന്നും കരുതുന്നു. എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്ക് 10-12 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ കഴിയും. നിലവില്‍ 45 മിനിറ്റാണ് ഇവിടേക്കുള്ള യാത്രാസമയം.

Other News in this category

  • ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി നടത്തിവരാറുള്ള മണ്ഡലകാല തീര്‍ത്ഥാടനം ഈ മാസം 23ന് നടക്കും, ബര്‍മ്മിംഗ്ഹാം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭക്തി സാന്ദ്രമായ ചടങ്ങുകള്‍
  • യുകെ ക്‌നാനായ വിമന്‍സ് ഫോറം വനിതാ ദിനാചരണവും ക്‌നാനായ മങ്ക മത്സരവും നവംബര്‍ 16 ന് നടക്കും, ബര്‍മിങ്ങാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്‌കൂളില്‍ ആണ് മത്സരം
  • ദൈവശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കുടുംബങ്ങള്‍ക്കായി നടക്കുന്ന ദൈവ ശാസ്ത്ര ക്വിസ് മത്സരം 'ഉര്‍ഹ 2024' ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
  • ഈ മാസം 24 മുതല്‍ 26 വരെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം കേംബ്രിഡ്ജില്‍, ത്രിദിന ആന്തരിക സൗഖ്യ ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും
  • അദ്വൈതം ഹിന്ദു കൂട്ടായ്മയ്ക്ക് തുടക്കം, നവരാത്രി ദീപാവലി ആഘോഷങ്ങളോടെ തുടക്കം കുറിച്ച് ഡെവണിലെ ഹിന്ദു സമൂഹം
  • ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഇടവക പെരുന്നാള്‍; തീര്‍ഥാടനവും പ്രധാന പെരുന്നാളും ഇന്നും നാളെയും നടക്കും
  • ഐഎജി യുകെ ആന്‍ഡ് യുറോപ്പ് നാഷനല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 21 മുതല്‍ 23 വരെ, മാഞ്ചസ്റ്ററിലെ ജെയിന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് റവ. ബിനോയ് ഏബ്രഹാംഉദ്ഘാടനം ചെയ്യും
  • അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഈമാസം ഒന്‍പതിന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍, ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും
  • പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 122-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഈമാസം ഒന്‍പതിന് ഗ്ലാസ്ഗോയില്‍, യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ ഫാ. സജി സി ജോണ്‍ നേതൃത്വം നല്‍കും
  • ലണ്ടന്‍ അസാഫിയന്‍സ ചേര്‍ന്ന് കഴിഞ്ഞ ആറ് സീസണുകളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരത്തിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ ഏഴിന്, കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ വച്ച് നടത്തപ്പെടും
  • Most Read

    British Pathram Recommends