ബിഹാറില്‍ നിന്നുള്ള വീടും ആ വീടിന്റെ ടെറസില്‍ നിന്നുള്ള ഒരു അത്ഭുതവുമാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്നത്. വീടിന്റെ മൂന്നാം നിലയില്‍ സ്‌കോര്‍പിയോ കാര്‍. കേള്‍ക്കുമ്പോള്‍ ഞെട്ടുന്നവര്‍ ഈ സംഭവം കാണുമ്പോള്‍ തീര്‍ച്ചയായും ഞെട്ടിത്തരിച്ച് പോകും.
ഈ കാര്‍ എങ്ങനെ അവിടെ വരെ കയറ്റി എന്ന ചിന്തകളായിരിക്കും ഏതൊരു ആളുടെയും മനസ്സിലൂടെ പോകുക. അതും മൂന്നാം നില വരെ എങ്ങനെ ഒരു കാര്‍ കയറ്റാന്‍ സാധിക്കും? ഇതെല്ലാം ചിന്തിച്ച് തല പുകയ്ക്കണ്ട. കാരണം ഇതൊരു കാറല്ല.
വീടിന്റെ ടെറസില്‍ കാണുന്നത് ഒറിജിനല്‍ സ്‌കോര്‍പിയോ അല്ല മറിച്ച് ഒരു വാട്ടര്‍ ടാങ്കാണ്. ഇങ്ങനെ പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ?
സ്‌കോര്‍പിയോ കാറിനോട് വലിയ കമ്പമുള്ള വ്യക്തിയാണ് വീടിന്റെ ഉടമസ്ഥന്‍. ഇദ്ദേഹത്തിന്റെ ഐഡിയ ആണ് ഈ സംഭവം. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നിനെ വീടിനോട് ചേര്‍ക്കാന്‍ ആ വീട്ടുടമ ചെയ്ത പണി.
തന്റെ വീടിന്റെ ടെറസില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിന് മഹീന്ദ്രയുടെ ജനപ്രിയ എസ്യുവിയുടെ രൂപം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന പ്രതീതി ഉണര്‍ത്തുന്ന ഈ വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്ന് പറയേണ്ടതില്ലെല്ലോ. സ്വന്തമായി ഫാര്‍ബേസ് ഉള്ള ഒരു കാര്‍ മോഡലാണ് സ്‌കോര്‍പിയോ. അതുകൊണ്ട് തന്നെ സ്‌കോര്‍പിയോ ആരാധകര്‍ക്കിടയില്‍ ഈ വീഡിയോ തരംഗമാണ്.
വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ രൂപത്തിലുള്ള വാട്ടര്‍ ടാങ്ക് രൂപകല്‍പന ചെയ്തയാള്‍ക്ക് ശരിക്കും കൈകൊടുക്കണം. കാരണം അത്രയും റിയലിസ്റ്റിക്കായാണ് ഇത് പരുവപ്പെടുത്തി എടുത്തിരിക്കുന്നത്. എസ്യുവിയുടെ ക്രോം ഫിനിഷിലുള്ള ഫ്രണ്ട് ഗ്രില്‍ ഏരിയ മഹീന്ദ്രയുടെ പുതിയ ലോഗോയുമെല്ലാം അന്തംവിട്ടുപോകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. മുന്‍വശത്തെ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്ബുകള്‍, പുതിയ ബമ്ബറുകള്‍, പുതിയ ഫോഗ് ലൈറ്റുകള്‍ എന്നിവ സങ്കീര്‍ണ്ണമായ കൊത്തുപണികളോടെ മനോഹരമാക്കിയിട്ടുണ്ട്.