സൗദി: സൗദിയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ഇനി വാഹനം ഓടിക്കാം. വിസിറ്റിംങ് വിസയില്‍ സൗദിയിലേക്ക് എത്തുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാമെന്ന് അറിയിച്ച് ട്രാഫിക് ഡയരക്ടറേറ്റ്.
അന്താരാഷ്ട്ര ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെയാണ് വാഹനമോടിക്കാന്‍ അനുവാദമുള്ളത്. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ വാഹനമോടിക്കാന്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദിയിലേക്ക് സന്ദര്‍ശക വിസയിലെത്തുന്ന വിദേശികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്.
വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കില്‍ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സിന് കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒരു വര്‍ഷം വരെയാണ് സൗദിയിലേക്കുളള സന്ദര്‍ശക വിസയുടെ കാലാവധി.
ഈ കാലയളവില്‍ മുഴുവന്‍ അന്താരാഷ്ട്ര ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയില്‍ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. എന്നാല്‍ ഒരു വര്‍ഷത്തിന് മുമ്പ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ പിന്നീട് വാഹനമോടിക്കാന്‍ പാടില്ല. ഇത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.