18
MAR 2021
THURSDAY
1 GBP =106.02 INR
1 USD =84.37 INR
1 EUR =88.53 INR
breaking news : ക്രിസ്മസിന് മുന്നോടിയായുള്ള വിലക്കയറ്റം യുകെ ഷോപ്പര്‍മാരുടെ കീശ കാലിയാക്കും; മുന്നറിയിപ്പുമായി യുകെയിലെ ചില്ലറ വ്യാപാരികള്‍ >>> മലയാളി നഴ്സിനെ റെഡ്ഡിംഗിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കോട്ടയം സ്വദേശി സാബു മാത്യുവിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്; ആരോഗ്യവാനായിരുന്ന സാബുവിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്ന് ഭാര്യയും മക്കളും >>> പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രം മതി, സന്നിധാനത്ത് ഓര്‍ക്കിഡും ഇലകളും കൊണ്ട് അലങ്കരിക്കുന്നത് ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി >>> യുഎസ് സൈന്യത്തില്‍ ട്രൈന്‍സ്‌ജെന്‍ഡര്‍മമാര്‍ വേണ്ട, പുറത്താക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബാധിക്കുക 15000ത്തോളം പേരെ >>> അമ്മ നയന്‍താരയുടെ 'തങ്കമേ....' എന്ന ഗാനം കണ്ട് പാട്ടിന്റെ വരികള്‍ക്ക് ഒപ്പം പാടി ആസ്വദിച്ച് ഉയിരും ഉലകും, വളരെ ക്യൂട്ടായ വീഡിയോ പങ്കുവെച്ച് വിഘ്നേഷ് ശിവന്‍ >>>
Home >> CINEMA
'പത്ത് വര്‍ഷം ധനുഷ് മനസ്സില്‍ കൊണ്ടുനടക്കുന്ന പ്രതികാരമാണിതെന്ന് നയന്‍താര' ഇവര്‍ക്ക് തമ്മില്‍ എന്താണ് സംഭവിച്ചതെന്ന് തിരഞ്ഞ് ആരാധകര്‍

സ്വന്തം ലേഖകൻ

Story Dated: 2024-11-17

ധനുഷിനെതിരെ നയന്‍താര രംഗത്ത് വന്നതാണ് തമിഴകത്തെ പ്രധാന ചര്‍ച്ച. ധനുഷിനെ പോലൊരു സ്റ്റാറിനെതിരെ കരിയറിലെ ദുര്‍ഘടമായ ഒരു സമയത്ത് സ്റ്റാര്‍ പൊസിഷനില്‍ നില്‍ക്കുമ്പോള്‍ തന്നെ നയന്‍താര തുറന്നടിച്ചത് ഏറെ ചര്‍ച്ചയായി. പത്ത് വര്‍ഷം ധനുഷ് മനസ്സില്‍ കൊണ്ടുനടക്കുന്ന പ്രതികാരമാണിതെന്നും നയന്‍താര തന്റെ ഓപ്പണ്‍ ലെറ്ററില്‍ ആരോപിക്കുന്നുണ്ട്. ഇതോടെ, നയന്‍താരയും ധനുഷും തമ്മിലെന്തായിരുന്നു പ്രശ്‌നമെന്നും ചോദ്യങ്ങളുയര്‍ന്നു.

2016 ലെ ഫിലിംഫെയറില്‍ തന്നെ അപമാനിച്ചതടക്കം ഒന്നും മറക്കില്ല എന്നും നയന്‍താര ഓപ്പണ്‍ ലെറ്ററില്‍ കുറിച്ചിരുന്നു. എന്താണ് അന്ന് സംഭവിച്ചത് എന്ന് തിരയുകയാണ് ആരാധകര്‍. 2016 ല്‍ നടന്ന ഫിലിം ഫെയറില്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്കായിരുന്നു മികച്ച നടിയ്ക്കുള്ള പുരസ്‌കാരം. നാനും റൗഡിതാന്‍, കാക്ക മുട്ടൈ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ധനുഷിമ് മികച്ച പ്രൊഡ്യൂസര്‍ക്കുള്ള പുരസ്‌കാരവും ആ വേദിയില്‍ ലഭിച്ചിരുന്നു.

ആദ്യം പുരസ്‌കാരം സ്വീകരിക്കാനായി ക്ഷണിക്കപ്പെട്ട ധനുഷ്, കാക്കമുട്ടൈ എന്ന സിനിമയെ കുറിച്ചും അതില്‍ നായികയായി അഭിനയിച്ച ഐശ്വര്യ രാജേഷിനെ കുറിച്ചും വാചാലയായി. ഐശ്വര്യയുടെ പ്രൊഫഷണലിസത്തെ കുറിച്ചുള്ള ധനുഷിന്റെ ഓരോ വാക്കും നയന്‍താരയ്ക്ക് എതിരെയുള്ള കൊട്ടായിരുന്നു. എന്തെന്നാല്‍ ആ കാലത്ത്, നയന്‍താര - വിക്കി പ്രണയം കൊടുംബിരി കൊണ്ടു നില്‍ക്കുകയായിരുന്നു. ഇവരുടെ പ്രണയം കാരണം ഷൂട്ടിങ് നീണ്ടുപോയി എന്നും നിര്‍മാതാവിന് വലിയ തുക നഷ്ടപ്പെട്ടു എന്നുമൊക്കെയുള്ള ഗോസിപ്പുകളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഐശ്വര്യയുടെ പ്രൊഫഷണലിസത്തെ കുറിച്ച് ധനുഷ് പറഞ്ഞ ഓരോ വാക്കും നയന്‍താരയ്ക്കെതിരെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടായിരുന്നില്ല.

തുടര്‍ന്ന്, മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ നയന്‍താര പരസ്യമായി ധനുഷിനോട് മാപ്പ് പറയുകയും ചെയ്തു. നാനും റൗഡിതാന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഈ പുരസ്‌കാരം, ഇതിന് തന്നെ പ്രാപ്തയാക്കിയ സംവിധായകനും, നായകനും അടക്കം ഓരോ ടെക്നീഷ്യനും നയന്‍താര നന്ദി പറഞ്ഞു. അവസാനം ധനുഷിനോട് സോറിയും. അദ്ദേഹത്തിന് എന്റെ പെര്‍ഫോമന്‍സ് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നുറപ്പാണ്, അതുകൊണ്ട് മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് അന്ന് നയന്‍താര പറഞ്ഞതും വൈറലായി.

ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കമെന്താണെന്ന് ഇന്നും വ്യക്തമല്ല. ധനുഷ് ആയിരുന്നു നയന്‍താരയെ നാനും റൗഡി താന്‍ എന്ന ചിത്രത്തിലേക്ക് നിര്‍ദേശിച്ചത്. നയന്‍താര ചെയ്താല്‍ നന്നാകുമെന്ന് ധനുഷ് വിഘ്‌നേഷ് ശിവനോട് പറഞ്ഞു. അങ്ങനെയാണ് വിഘ്‌നേഷ് ശിവന്‍ നയന്റെ അടുത്ത് കഥ പറയാന്‍ ചെല്ലുന്നത്. ചുരുക്കി പറഞ്ഞാല്‍ ധനുഷ് കാരണമാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും അടുത്തത്. എന്നാല്‍, പിന്നീട് ധനുഷിന് എന്തുപറ്റി എന്നത് വ്യക്തമല്ല.

More Latest News

പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രം മതി, സന്നിധാനത്ത് ഓര്‍ക്കിഡും ഇലകളും കൊണ്ട് അലങ്കരിക്കുന്നത് ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

ശബരിമലയില്‍ ഓര്‍ക്കിഡ് പുഷ്പാലങ്കാരം പാടില്ലെന്ന് ഹൈക്കോടതി. സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. കരാറുകാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്പെഷല്‍ കമ്മീഷണറും കോടതിയെ അറിയിച്ചു. അപ്പം, അരവണ അടക്കമുള്ള പ്രസാദവിതരണത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയെ സ്വമേധയാ കക്ഷിചേര്‍ത്തു. പഴകിയ എണ്ണ പിടിച്ചെടുത്ത, പാണ്ടിത്താവളത്തെ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരംമസാല സൂക്ഷിച്ച ഹോട്ടലിന് 10,000 രൂപയും പിഴയിട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചു. അനധികൃത ലബോറട്ടറികളുടെ മൊബൈല്‍ യൂണിറ്റുകള്‍ നിലക്കലില്‍ പ്രവര്‍ത്തിക്കുന്ന സംഭവത്തില്‍ ഇടപെട്ട കോടതി നിലക്കല്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റും പൊലീസും ദേവസ്വം വിജിലന്‍സും ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പില്‍ പത്തിലധികം കെഎസ്ആര്‍ടിസി ബസുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ല പൊലീസ് മേധാവിയോട് കോടതി നിര്‍ദേശിച്ചു. 24 മണിക്കൂറിലധികം പാര്‍ക്കിങ്ങില്‍ തുടരാന്‍ കാറുകളടക്കം വാഹനങ്ങളെ അനുവദിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് സൈന്യത്തില്‍ ട്രൈന്‍സ്‌ജെന്‍ഡര്‍മമാര്‍ വേണ്ട, പുറത്താക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബാധിക്കുക 15000ത്തോളം പേരെ

യുഎസ് സൈന്യത്തില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍മാരെ പുറത്താക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രാന്‍സ് വ്യക്തികളെ സൈന്യത്തില്‍ നിന്നു നീക്കാനുള്ള തീരുമാനത്തിനായിരിക്കും ജനുവരിയില്‍ യുഎസ് പ്രസിഡന്റ് ആയി അധികാരത്തിലെത്തുന്ന ട്രംപ് പ്രഥമ പരിഗണന നല്‍കുക എന്നാണ് വിവരം. ഇതിന്റെ ഭാഗമായുള്ള സുപ്രധാന ഉത്തരവില്‍ ഒപ്പുവെക്കാന്‍ ട്രംപ് തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായം, സേവന കാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ പുതിയ ഉത്തരവ് നിലവില്‍ വന്നാല്‍ 15000 ത്തോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെടും എന്നാണ് കണക്ക് കൂട്ട പെടുന്നത്. രാജ്യത്തെ സേവിക്കുന്നതിന് ജെന്‍ഡര്‍ നോക്കേണ്ട കാര്യമുണ്ടോ എന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇത് വിവാദമാക്കേണ്ട തീരുമാനം അല്ലെന്നും സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ആകുന്നില്ല എന്നുമാണ് ട്രംപ് അനുകൂലികള്‍ വ്യക്തമാക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളായ സൈനികരുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനത്തോടെ സര്‍വീസില്‍ നിന്ന് മാറ്റുകയാണ് വേണ്ടത് എന്നാണ് ഇവരുടെ പക്ഷം. സൈന്യത്തിലേക്ക് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാന്‍ ശ്രമിക്കുന്നത് പുതിയ ആളുകളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍മാരെ സൈന്യത്തില്‍ ചേരുന്നതില്‍ നിന്നും ആദ്യതവണ പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോഴും ട്രംപ് വിലക്കിയിരുന്നു. ഇതുകൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് യു എസില്‍ ആരോഗ്യം, സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസ മേഖലകളിലും നിയന്ത്രണമേര്‍പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.

അമ്മ നയന്‍താരയുടെ 'തങ്കമേ....' എന്ന ഗാനം കണ്ട് പാട്ടിന്റെ വരികള്‍ക്ക് ഒപ്പം പാടി ആസ്വദിച്ച് ഉയിരും ഉലകും, വളരെ ക്യൂട്ടായ വീഡിയോ പങ്കുവെച്ച് വിഘ്നേഷ് ശിവന്‍

നയന്‍താര അഭിനയിച്ച ഗാനരംഗം ആസ്വദിച്ച് കാണുന്ന മക്കള്‍ ഉയിരിന്റെയും ഉലകിന്റെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ 'തങ്കമേ....' എന്ന് തുടങ്ങുന്ന ഗാനം ആസ്വദിച്ച് കാണുന്ന കുഞ്ഞുങ്ങളുടെ വീഡിയോ ആണ് വൈറലാകുന്നത്. പാട്ടിന്റെ വരികള്‍ക്ക് ഒപ്പം പാടാനും ഇരുവരും മറക്കുന്നില്ല. തങ്കമേ ഉന്നത്താന്‍ എന്നും അപ്പപ്പോ എന്നൊക്കെ ആര്‍ത്തുവിളിച്ചുള്ള കുഞ്ഞുങ്ങളുടെ വീഡിയോ കാണാന്‍ വളരെ ക്യൂട്ടാണ്. വിഘ്നേഷ് ശിവന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ ബെഡില്‍ ഇരുന്ന് ടിവിയില്‍ നോക്കും ഉയിരും ഉലകവും ഒന്നിച്ചാണ് അമ്മയുടെ ഗാനരംഗം ആസ്വദിച്ച് കാണുന്നത്. കമന്റ് ബോക്സ് നിറയെ നയന്‍സിന്റെയും വിക്കിയുടെയും പൊന്നോമനമക്കളുടെ ക്യൂട്ട്നെസിനെക്കുറിച്ചുള്ള കമന്റുകള്‍ മാത്രമേയുള്ളൂ. വിവാഹത്തിന് മുന്‍പ്, നയന്‍താരയും വിഗ്നേഷ് ശിവനും പരസ്പരം വിളിച്ചിരുന്ന പേരുകളാണ് ഉയിര്‍, ഉലകം എന്നത്. മക്കള്‍ പിറന്നപ്പോള്‍, അതേ പേരുകള്‍ തന്നെ അവര്‍ ഇരട്ട സഹോദരങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഈ പേരുകളിലൂടെ മക്കള്‍ എന്നാല്‍ തങ്ങള്‍ക്ക് ജീവനും ലോകവുമാണ് എന്ന് പറയാതെ പറയുക കൂടിയായിരുന്നു നയന്‍സും വിക്കിയും. ഉയിരിന്റെ യഥാര്‍ത്ഥ പേര് രുദ്രോനില്‍ എന്‍.ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എന്‍.ശിവ എന്നുമാണ്. 2022 ജൂണ്‍ 9 നാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെയാണ് നയന്‍താരയും വിഗ്നേഷ് ശിവനും രണ്ടു മക്കളുടെ മാതാപിതാക്കളായത്. തങ്ങളുടെ സിനിമാ കരിയറിനൊപ്പം തന്നെ പാരന്റിംഗിനും ഏറെ പ്രാധാന്യം നല്‍കി ബാലന്‍സ്ഡ് ആയാണ് നയന്‍താരയും വിഘ്നേഷ് ശിവനും ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. വളരെ സെലക്റ്റീവായി മാത്രം സിനിമകള്‍ ചെയ്ത് ബാക്കി സമയമത്രയും മക്കള്‍ക്കൊപ്പം ചെലവഴിക്കുകയാണ് ഇരുവരും. തമിഴകത്തെ പവര്‍ കപ്പിളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ കണ്ട് ആസ്വദിച്ച അതേ ഗാനമുള്ള സിനിമ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതും. നാനും റൗഡി താന്‍ ചിത്രത്തിലെ ബി.ടി.എസ് രംഗങ്ങള്‍ പകര്‍പ്പ് അവകാശം ലംഘിച്ച്, നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് നടനും ഈ ചിത്രത്തിന്റെ നിര്‍മാതാവുമായ ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഈ വിവാദം കെട്ടടങ്ങാതെ നില്‍ക്കുകയാണ് ഇപ്പോഴും. ഇതിന് പിന്നാലെയാണ് വിഘ്നേഷ് ശിവന്‍ ഈ വീഡിയോ പുറത്തുവിട്ടത്.

'എന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് അതുകൊണ്ട് തന്നെ സത്യത്തില്‍ ഒരുപാട് ആഗ്രഹമുണ്ട് ആ സിനിമയുടെ അടുത്ത ഭാഗത്തില്‍ അഭിനയിക്കാന്‍' ആസിഫ് അലി പറയുന്നു

ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ സിനിമയിലെത്തി തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരമാണ് ആസിഫ് അലി. ആസിഫിന് മാത്രം കഴിയുന്ന പല കഥാപാത്രങ്ങളും താരം ചെയ്തു കഴിഞ്ഞു. ഇനിയും ഇതനുമപ്പുറം ആരാധകര്‍ താരത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ആസിഫ് അലി നായകനായി അഭിനയിച്ച ലാല്‍ ജൂനിയര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഹണി ബീ. നിരവധി താര നിരകള്‍ ഉണ്ടായിരുന്ന ചിത്രത്തിന് അടുത്ത ഭാഗവും ഇറങ്ങിയിരുന്നു. ചിത്രത്തില്‍ സെബാന്‍ എന്ന സെബാസ്റ്റ്യന്‍ ആയിട്ടാണ് നടന്‍ അഭിനയിച്ചത്. തന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഹണി ബീയിലെ സെബാന്‍ എന്ന് പറയുകയാണ് ആസിഫ് അലി. മിക്കവര്‍ക്കും ഇഷ്ടമുള്ള ഒരു സിനിമയാണ് ഹണി ബീ. ആ സിനിമയുടെ അടുത്ത ഭാഗം പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചപ്പോള്‍ ആസിഫ് അതിന് പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍. 'ഹണി ബീ മിക്കവര്‍ക്കും ഇഷ്ടമുള്ള സിനിമയാണ്. ആ സിനിമയുടെ അടുത്ത പാര്‍ട്ട് പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചാല്‍, അതിന് ഞാനല്ല ജീന്‍ പോളാണ് മറുപടി പറയേണ്ടത്. എനിക്ക് സത്യത്തില്‍ ഒരുപാട് ആഗ്രഹമുണ്ട്. എന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് അതിലെ സെബാന്‍ എന്ന കഥാപാത്രം,' ആസിഫ് അലി പറയുന്നു. എന്റെ സിനിമയിലെ സ്റ്റൈലിങ്ങിനെ കുറിച്ച് ചോദിച്ചാല്‍, സത്യത്തില്‍ എന്റെ പേഴ്സണല്‍ ലൈഫിലും കുറച്ച് സ്റ്റൈല്‍ കോണ്‍ഷ്യസായ ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ സ്റ്റൈലിങ്ങില്‍ എന്റേതായ ഒരു ഐഡന്റിറ്റി കൊണ്ടുവരാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അത്തരത്തില്‍ വ്യത്യസ്തമായ സ്റ്റൈലിലും ലുക്കിലും ചെയ്യാന്‍ സാധിക്കുന്ന സിനിമ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതുവരെയുള്ള സിനിമ നോക്കുകയാണെങ്കില്‍ ഹണി ബീ അത്തരത്തില്‍ ഒരു നല്ല സിനിമയായിരുന്നു. ഹണി ബീ പോലെയുള്ള ഒരു സിനിമ വരികയാണെങ്കില്‍ തീര്‍ച്ചയായും ഞാനത് ചെയ്തിരിക്കും,' ആസിഫ് അലി പറയുന്നു.

കോമഡി, റൊമാന്‍സ്, ആക്ഷന്‍ എല്ലാം ഇവിടെ ഈ കൈകളില്‍ ഭദ്രം, 'പരാക്രമം'ത്തിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച് ദേവ് മോഹന്‍

'സൂഫിയും സുജാതയും' എന്ന ചിത്രത്തില്‍ സൂഫിയായ് വേഷമിട്ട് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് ദേവ് മോഹന്‍. 2020-ലാണ് 'സൂഫിയും സുജാതയും' പ്രേക്ഷകരിലേക്കെത്തുന്നത്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ കാണികളെ ആകര്‍ഷിക്കാന്‍ താരത്തിന് സാധിച്ചു. ഇപ്പോള്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന 'പരാക്രമം' ദേവ് മോഹന്റെ എട്ടാമത്തെ സിനിമയാണ്. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നവംബര്‍ 22ന് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം അര്‍ജ്ജുന്‍ രമേശാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. 2021-ല്‍ രണ്ടാമത്തെ ചിത്രമായ 'ഹോം' ഉം 2022-ല്‍ മൂന്നാമത്തെ ചിത്രമായ 'പന്ത്രണ്ട്' ഉം ചെയ്ത ശേഷം ദേവ് മോഹന്‍ നേരെ പോയത് തെലുങ്കിലേക്കാണ്. സമന്തായോടൊപ്പം 'ശാകുന്തളം'ത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്തതോടെ മലയാളത്തിന് പുറമെ തെലുങ്കിലും ചുവടുറപ്പിച്ചു. അദിതി റാവുവിന്റെയും സമന്തായുടെയും നായകനായ് എത്തിയ ദേവ് മോഹന് സൗത്ത് ഇന്ത്യയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ന് ഏറെ ആരാധകരുള്ളൊരു താരമായ് മാറിയിരിക്കുകയാണ് ദേവ് മോഹന്‍. തെലുങ്കില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും മലയാളത്തില്‍ തുടരാനാണ് താരം ഇഷ്ടപ്പെടുന്നത്. 2023-ല്‍ 'വാലാട്ടി', 'പുള്ളി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 'പരാക്രമം'ത്തില്‍ ദേവ് മോഹന്റെ കഥാപാത്രത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. 18 വയസ്സുകാരനായ് പ്രത്യക്ഷപ്പെടാന്‍ വലിയ മേക്കോവര്‍ തന്നെ താരം നടത്തിയിട്ടുണ്ട്. 30കളിലെത്തിയ ഒരു നടന്‍ 18 വയസ്സുള്ളൊരാളായ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 'സൂഫിയും സുജാതയും' പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടുന്നതോടൊപ്പം ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും ദേവ് മോഹനെ തേടിയെത്തി. മികച്ച പുതു താരത്തിനുള്ള മൂന്ന് പുരസ്‌കാരങ്ങളാണ് ഈ ഒരൊറ്റ സിനിമയിലൂടെ ദേവ് മോഹന്‍ സ്വന്തമാക്കിയത്.

Other News in this category

  • അമ്മ നയന്‍താരയുടെ 'തങ്കമേ....' എന്ന ഗാനം കണ്ട് പാട്ടിന്റെ വരികള്‍ക്ക് ഒപ്പം പാടി ആസ്വദിച്ച് ഉയിരും ഉലകും, വളരെ ക്യൂട്ടായ വീഡിയോ പങ്കുവെച്ച് വിഘ്നേഷ് ശിവന്‍
  • 'എന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് അതുകൊണ്ട് തന്നെ സത്യത്തില്‍ ഒരുപാട് ആഗ്രഹമുണ്ട് ആ സിനിമയുടെ അടുത്ത ഭാഗത്തില്‍ അഭിനയിക്കാന്‍' ആസിഫ് അലി പറയുന്നു
  • കോമഡി, റൊമാന്‍സ്, ആക്ഷന്‍ എല്ലാം ഇവിടെ ഈ കൈകളില്‍ ഭദ്രം, 'പരാക്രമം'ത്തിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച് ദേവ് മോഹന്‍
  • വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചെത്തിയ ഒരു ലഞ്ച് ഡേറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍, പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരി വെച്ച് ആരാധകര്‍
  • തമ്മന്ന വിവാഹിതയാകുന്നു? തമ്മനയുടെ വരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്, വിവാഹ കാര്യം പരസ്യമാക്കാതെ ആരാധകരെ ഇപ്പോഴും സംശയത്തിലാഴ്തി താരം
  • 'ഭഗവാനെ തൊഴുത് പോകുന്നവര്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ആ ഊര്‍ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍' പതിവ് പോലെ അയ്യനെ കാണാനെത്തി നടന്‍ പക്രു
  • 'അടുത്ത ഒരു മണിക്കൂറിനുള്ളില്‍, അല്ലെങ്കില്‍ പരമാവധി 24 മണിക്കൂറിനുള്ളില്‍ വിദ്വേഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണം' അപവാദപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി എആര്‍ റഹ്‌മാന്‍
  • 'രോമാഞ്ചം', 'അടി കപ്യാരേ കൂട്ടമണി', 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍' ഇനി 'ഹലോ മമ്മി'യും, ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ വീണ്ടുമൊരു കോമഡി-ഹൊറര്‍ എത്തുന്നത്
  • മുന്ന് കോടി ബോക്‌സ് ഓഫീസ്: അമരന്‍ ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക് ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്ന്, ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു
  • ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരില്‍ വന്‍ തട്ടിപ്പ്; അവസരം വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് വാങ്ങുന്നത് 2000 രൂപവരെ; നിയമനടപടിയുമായി അണിയറപ്രവര്‍ത്തകര്‍
  • Most Read

    British Pathram Recommends