ഗൂഗിള്‍ എഐ ചാറ്റ്‌ബോട്ടായ ജെമിനി ആപ്പ് ആപ്പിളിലും ലഭ്യമാക്കി. ജെമിനിയുടെ ഐഒഎസ് വേര്‍ഷന്‍ ആഗോള ഉപയോഗിത്തിനായി പുറത്തിറക്കിയതായി ഗൂഗിള്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ പരീക്ഷണം പൂര്‍ത്തിയാക്കിയാണ് ദിവസങ്ങള്‍ക്ക് ശേഷം, ആഗോളതലത്തില്‍ iOS ഉപയോക്താക്കള്‍ക്കായി ജെമിനി ആപ്പ് പുറത്തിറക്കിയത്.
മള്‍ട്ടി-മോഡല്‍ കഴിവുകള്‍ ഉപയോഗിച്ച് ഇമേജുകള്‍ സൃഷ്ടിക്കുന്നതിനും ജിമെയില്‍, യുട്യൂബ് പോലുള്ള ആപ്പുകളില്‍ ഉടനീളം വിവരങ്ങള്‍ കണ്ടെത്തുന്നതിനും ഇമേജ് വഴി പ്രശ്നപരിഹാരത്തിനും സഹായിക്കുന്നതാണ് ജെമിനി ആപ്പ്. ജെമിനി ലൈവിലൂടെ ഉപയോക്താവിന് എഐയുമായി സംസാരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.
ഇന്ത്യയില്‍ നേരത്തേ പുറത്തിറക്കിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഹിന്ദി, മറാത്തി, മലയാളം, തെലുങ്ക്, കന്നഡ, ഗുജറാത്തി, തമിഴ്, ബംഗാളി, ഉറുദു തുടങ്ങി ഒമ്ബത് ഇന്ത്യന്‍ ഭാഷകള്‍ ജെമിനിയില്‍ ലഭ്യമാണ്. അതേസയമം ഐഒഎസില്‍ നിലവില്‍ ആകെ 10-ലധികം ഭാഷകളിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ ഭാഷകള്‍ വരും മാസങ്ങളില്‍ അവതരിപ്പിക്കും. ഗൂഗിളിന്റെ ഇമേജന്‍ 3 ജനറേറ്റീവ് AI മോഡലിനെ സ്വാധീനിച്ച് iOS-നുള്ള ജെമിനിക്ക് ചിത്രങ്ങള്‍ സൃഷ്ടിക്കാനും കഴിയും.