തൊണ്ട വേദനക്ക് ചികിത്സ തേടിയ യുവതി ആശുപത്രിയില്‍ പ്രസവിച്ചു. ഡോക്ടറെ കണ്ടപ്പോള്‍ തന്റെ പ്രശ്‌നങ്ങള്‍ അറിയിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ നിന്നും അവര്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ തന്നെ വിഡ്ഢിയാക്കുയാണെന്നായിരുന്നു ഇരുപതുകാരി കരുതിയത്. എന്നാല്‍, സംഭവം സത്യമെന്ന് ബോധ്യപ്പെട്ടതോടെ യുവതിയും കാമുകനും തങ്ങളുടെ കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറാകുകയായിരുന്നു.
അമേരിക്കയിലെ ഇല്ലിനോയ്‌സ് സ്വദേശിനി കത്തേലിന്‍ യേറ്റ്‌സ് ആണ് അമ്പരപ്പിക്കുന്ന അനുഭവത്തിന് സാക്ഷ്യം വഹിച്ചത്. നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു യേറ്റ്‌സ്. ഇതിനിടെ യുവതിയുടെ വിവാഹം നിശ്ചയിക്കുകയും കാമുകനുമൊത്ത് താമസം ആരംഭിക്കുകയുമായിരുന്നു. തുടര്‍ച്ചയായി തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ കാണാന്‍ പോയത്. ഏപ്രില്‍ ഒന്നിനാണ് യുവതി ചികിത്സ തേടിയത്. അതുകൊണ്ടുതന്നെ താന്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഏപ്രില്‍ ഫൂളിന്റെ ഭാഗമായി പറ്റിക്കുകയാണെന്ന് യുവതി ആദ്യം കരുതി.
തൊണ്ടയിലെ വീക്കത്തിന്റെ കാരണം കണ്ടെത്താന്‍ എക്‌സ്‌റേ പരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. പതിവ് പ്രോട്ടോകോള്‍ പ്രകാരം എക്‌സ്‌റേ പരിശോധനയ്ക്ക് മുന്‍പ് പ്രഗ്‌നനന്‍സി പരിശോധന നടത്തി. ഗര്‍ഭസ്ഥശിശുവിനെ റേഡിയേഷനില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എക്‌സറേ എടുക്കുന്നതിന് മുന്നോടിയായി പ്രഗ്‌നന്‍സി ടെസ്റ്റ് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റീവായതോടെ യുവതിയും ഡോക്ടര്‍മാരും ഒരേസമയം ഞെട്ടിപ്പോയി.
തന്റെ പ്രതിശ്രുത വരനോടൊപ്പം കഴിഞ്ഞ ആറുമാസമായി ഒന്നിച്ച് താമസിക്കുകയാണ് യേറ്റ്‌സ്. ഉടന്‍ തന്നെ പങ്കാളിയെ വിളിച്ച് ഗര്‍ഭിണിയാണെന്ന് അറിയിച്ചു. അപ്രതീക്ഷിതമായ വാര്‍ത്ത കേട്ട് അദ്ദേഹം ഞെട്ടിയതോടൊപ്പം സന്തോഷവും രേഖപ്പെടുത്തി. ഇതോടെ കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ ഇരുവരും തയ്യാറായി. 28 ആഴ്ചയും നാല് ദിവസവും പിന്നിട്ടപ്പോള്‍ യുവതിയുടെ ആരോഗ്യനില മോശമാവുകയും സി-സെക്ഷന്‍ വഴി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും ചെയ്തു. മാസം തികയാതെ പ്രസവിച്ചെങ്കിലും നാല് കുഞ്ഞുങ്ങളും ഇപ്പോള്‍ ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നാല് പേരില്‍ രണ്ട് കുട്ടികള്‍ ഐഡന്റിക്കല്‍ ട്വിന്‍സ് ആണ്.