18
MAR 2021
THURSDAY
1 GBP =106.82 INR
1 USD =84.43 INR
1 EUR =89.03 INR
breaking news : കൊച്ചി കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് അപകടം, ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തുന്നതിനിടയില്‍ വാതക ചോര്‍ച്ച, ഇന്ന് പുലര്‍ച്ചെയാണ് സംഭവം >>> നടന്‍ ബാലന്‍ കെ നായരുടെ മകനും നടനുമായ മേഘനാഥന്‍ അന്തരിച്ചു, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം >>> എംഎയുകെയുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു, സംഘടിപ്പിക്കുന്നത് ബ്രിട്ടീഷ് കേരളൈറ്റ്സ് അസോസിയേഷന്‍, നാടകം 30ന് >>> ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ലക്ഷ്യം; സേവനം യുകെ ലീഡിസില്‍ പുതിയ കുടുംബ യൂണിറ്റിനു തുടക്കം കുറിക്കുന്നു, പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച >>> ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കു, പുതിയ ഫീച്ചര്‍ എത്തുന്നു, കൗമാരക്കാര്‍ക്കും ഉപയോഗിക്കാം >>>
Home >> HOT NEWS
ത്രികോണ പ്രണയത്തെ തുടര്‍ന്ന് സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമം; യുകെയില്‍ മലയാളി കൗമാരക്കാരന് ജീവപര്യന്തം തടവ്, ശിഥിലമായ കുടുംബാന്തരീക്ഷമാണ് കുറ്റവാളിയാക്കിയതെന്ന വാദം കോടതി ചുരുട്ടിയെറിഞ്ഞു

സ്വന്തം ലേഖകൻ

Story Dated: 2024-11-18
തന്റെ പ്രണയ എതിരാളിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കെവിന്‍ ബിജി എന്ന 16 വയസ്സുള്ള മലയാളി ബാലനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രാദേശിക മാധ്യമം ലിവര്‍പൂള്‍ എക്കോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, കെവിന്‍ ബിജി തന്റെ ഇരയായ പതിനാറുകാരനെ സ്‌നാപ്ചാറ്റില്‍ തന്റെ സ്വന്തം കാമുകിയായി ആള്‍മാറാട്ടം നടത്തി പ്രലോഭിപ്പിച്ച് എത്തിച്ച് കത്തികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇരയുടെ നെഞ്ചില്‍ രണ്ട് കുത്തേറ്റെങ്കിലും അത്ഭുതകരമായി സൈക്കിളില്‍ വീട്ടിലേക്ക് പോകുകയും കുടുംബത്തെ അറിയിക്കുകയും ചെയ്തു. സാരമായ പരിക്കുകള്‍ ഉണ്ടായിരുന്നിട്ടും, താന്‍ മരിച്ചു പോകുമെന്ന് ഭയപ്പെട്ട് ഇര ഒരു സുഹൃത്തിന് സന്ദേശമയയ്ക്കുക പോലും ചെയ്തു.

രണ്ട് ആണ്‍കുട്ടികളും ഒരേ സിക്‌സത് ഫോം കോളേജില്‍ പഠിക്കുകയും ഒരേ പെണ്‍കുട്ടിയുമായി ഡേറ്റിംഗ് നടത്തുകയും ചെയ്തു. ആക്രമണം നടന്ന ദിവസം പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിന്ന് ലൈംഗിക ബന്ധത്തിന് ക്ഷണിച്ചുകൊണ്ട് ഇരയ്ക്ക് സ്നാപ്ചാറ്റ് സന്ദേശം ലഭിച്ചു. സംശയം തോന്നിയ ഇര പ്രതി കൂടെയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് പറയുകയായിരുന്നു. ഐഗ്ബര്‍ത്തിലെ ഹെയ്ല്‍ഷാം റോഡിലെ ഒരു സൈഡ് സ്ട്രീറ്റില്‍ കണ്ടുമുട്ടാന്‍ ഇരുവരും സമ്മതിച്ചു.

ഇരയെത്തുമ്പോള്‍, കെവിന്‍ ബിജി ബാലക്ലാവ ധരിച്ച് ക്രൂരമായ ആക്രമണം നടത്തുകയായിരുന്നു. രാത്രി പത്തരയോടെ തന്റെ ഇരയെ തേടി എത്തിയ കെവിന്‍ കുത്തിയ ശേഷം ഉടന്‍ സ്ഥലത്തു നിന്നും പായുകയും ആയിരുന്നു.  ഒരു ഘട്ടത്തില്‍ താന്‍ കുത്തിയോ എന്ന് പോലും ഉറപ്പില്ല എന്ന മൊഴി നല്‍കി കേസില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും കെവിന്‍ ശ്രമം നടത്തി. കുത്തേറ്റു വീണ കൗമാരക്കാരന്റെ ദേഹത്തേക്ക് വീണു കിടന്നാണ് കെവിന്‍ അവള്‍ എന്റേതാണ് എന്ന് ആക്രോശിച്ചത്. തുടര്‍ന്ന് സൈക്കിള്‍ പാഞ്ഞു പോയ കെവിനോട് മടങ്ങിവാടാ എന്ന് മുറിവേറ്റ വെപ്രാളത്തിനിടയിലും ആണ്‍കുട്ടീ വിളിച്ചു പറഞ്ഞിരുന്നതായും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയെച്ചൊല്ലി കൗമാരക്കാര്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇത് ഇരയെ വധിക്കാന്‍ കെവിന്‍ ബിജിയുടെ ആസൂത്രിത ശ്രമത്തിലേക്ക് നയിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തി. സമഗ്രമായ അന്വേഷണത്തിനൊടുവില്‍ കെവിന്‍ ബിജിയെ വധശ്രമക്കേസില്‍ ശിക്ഷിക്കുകയും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. കേസില്‍ ജഡ്ജി കുറ്റകൃത്യത്തിന്റെ ഗൗരവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും അത്തരമൊരു ഹീനമായ പ്രവൃത്തിക്ക് നീതി ലഭിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.


ഇക്കഴിഞ്ഞ ഏപ്രിലില്‍ സംഭവിച്ച കേസില്‍ പ്രായം പരിഗണിച്ചു പോലീസ് പ്രതിയുടെ വിവരങ്ങള്‍ ആദ്യം പുറത്തു വിട്ടിരുന്നില്ലെങ്കിലും ഇപ്പോള്‍ കോടതി തന്നെ നിര്‍ദേശ പ്രകാരമാണ് മാധ്യമങ്ങള്‍ മലയാളി യുവാവായ കെവിന്‍ ബിജിയുടെ ചിത്രം സഹിതം കോടതി നടപടികളുടെ പിന്തുണയോടെ വിശദമായ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ അനുവദിക്കണം എന്ന് ലിവര്‍പൂള്‍ പ്രാദേശിക മാധ്യമം ലിവര്‍പൂള്‍ ഏകോ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമായി. യുകെയില്‍ ജനിച്ചു വളര്‍ന്നുവെന്ന് കരുതപ്പെടുന്ന കൗമാരക്കാരന്‍ മുന്‍പും പോലീസ് കേസില്‍ ഉള്‍പ്പെട്ടതായും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു താമസിക്കുന്നതോടെ കെവിന്‍ കൂട്ടുകെട്ടില്‍ പെട്ടതായാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. മദ്യത്തിന് അടിമയായ പിതാവിനൊപ്പം വളര്‍ന്ന കെവിന് ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ റോള്‍ മോഡല്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്. മാതാപിതാക്കളില്‍ നിന്നും അകന്നു ഏഴോ എട്ടോ വയസു വരെ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കീഴില്‍ വളരേണ്ടി വന്ന അനുഭവവും കെവിന്റെ ജീവിതത്തില്‍ ഉണ്ടെന്നും കോടതിയില്‍ വെളിവാക്കപ്പെട്ടിരുന്നു. ഇതെല്ലം കൂട്ടിച്ചേര്‍ത്തു വയ്ക്കുമ്പോള്‍ സാഹചര്യങ്ങള്‍ കെവിനേ ഇത്തരത്തില്‍ മാറ്റിയെടുത്തു എന്ന കാര്യം കോടതി പരിഗണിക്കണം എന്നായിരുന്നു അഭിഭാഷകന്റെ വാദം. 

ഈ ചെറുപ്രായത്തില്‍ ഇത്രയും തയ്യാറെടുപ്പുകള്‍ നടത്തിയ ആക്രമണം കൊല എന്ന ലക്ഷ്യത്തില്‍ തന്നെ ആയിരുന്നെന്നും ഭാഗ്യം ഇരയ്‌ക്കൊപ്പം ആയതിനാല്‍ മാത്രമാണ് അയാള്‍ ജീവിച്ചിരിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല പ്രതി എത്രകാലം സമൂഹത്തിനു ഭീഷണി അല്ലാതെ ജീവിക്കും എന്ന് പ്രവചിക്കുക സാധ്യമല്ലെന്നും കോടതി പറഞ്ഞു. വിചാരണയില്‍ ഉടനീളം കെവിന്‍ മനഃസ്താപം നേരിടുന്നതിന്റെ ഒരു സൂചന പോലും പ്രകടിപ്പിച്ചില്ല എന്നും കോടതി നിരീക്ഷിച്ചിരുന്നു.

 

 

More Latest News

കൊച്ചി കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് അപകടം, ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തുന്നതിനിടയില്‍ വാതക ചോര്‍ച്ച, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

കൊച്ചി: കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. ഇരുമ്പനം ബിപിസിഎല്‍ പ്ലാന്റില്‍ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. രാത്രി 11 മണിയോടെ കളമശ്ശേരി ടിവിഎസ് കവലക്ക് സമീപം മീഡിയനില്‍ ഇടിച്ചാണ് ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കര്‍ ഉയര്‍ത്തിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ വലിച്ചു മാറ്റിയത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇന്ന് പുലര്‍ച്ചെയോടെയാണ് ടാങ്കറിന്റെ ചോര്‍ച്ച അടക്കാനായത്. മേഖലയില്‍ വലിയ രീതിയില്‍ ഗതാഗത കുരുക്കുണ്ടായി. 11:15 ന് തന്നെ കളമശേരി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു. വാഹനം ഉയര്‍ത്തുന്നതിനിടയില്‍ ഇന്ധനം ചോര്‍ന്നത് ആശങ്കയ്ക്കിടയാക്കി. 18 Sണ്‍ പ്രൊപിലീന്‍ ഗ്യാസാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ലീക്കേജ് ഇല്ലെന്ന് ആദ്യഘട്ടത്തില്‍ ഉറപ്പ് വരുത്തിയ ശേഷം ടാങ്കര്‍ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയത്. എന്നാല്‍ നാല് മണിയോടെ വാതകചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ആശങ്ക ഉയര്‍ന്നു. പിന്നീട് ബിപിസിഎല്‍ ടെക്‌നിക്കല്‍ ടീമും ഫയര്‍ഫോഴ്‌സും എത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചതോടെ അഞ്ച് മണിയോടെ ലോറി ഉയര്‍ത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

നടന്‍ ബാലന്‍ കെ നായരുടെ മകനും നടനുമായ മേഘനാഥന്‍ അന്തരിച്ചു, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം

കോഴിക്കോട്: നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. നടന്‍ ബാലന്‍ കെ നായരുടെ മകനാണ്. 1980 ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ' അസ്ത്രം' എന്ന ചിത്രത്തില്‍ ഒരു സ്റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്‌നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാന്‍, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷന്‍ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍ തുടങ്ങി 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2022ല്‍ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. മലയാള ചലച്ചിത്രങ്ങള്‍ക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടുതലും വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത മേഘനാഥന്‍ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

എംഎയുകെയുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു, സംഘടിപ്പിക്കുന്നത് ബ്രിട്ടീഷ് കേരളൈറ്റ്സ് അസോസിയേഷന്‍, നാടകം 30ന്

യുകെ മലയാളികള്‍ക്ക് മനോഹരമായ ഒരു സാംസ്‌കാരിക കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം വീണ്ടും ലഭിക്കുകയാണ്. വടക്കന്‍ കേരളത്തിലെ സമ്പന്നമായ തെയ്യം കലാരൂപത്തെ ആസ്പദമാക്കിയുള്ള യുകെയിലെ മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു. ബ്രിട്ടീഷ് കേരളൈറ്റ്സ അസോസിയേഷനാണ് സൗത്താളില്‍ നാടകം സംഘടിപ്പിക്കുന്നത്. ഫെതര്‍സ്റ്റോണ്‍ ഹൈ സ്‌കൂള്‍ വൈകിട്ട് നാലിനാണ് നാടകം അരങ്ങിലെത്തുക. മരുതിയോടന്‍ കുരുക്കള്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും, തെയ്യം തൊഴിലാക്കിയിരിക്കുന്ന കുറെ മനുഷ്യരുടെ ജീവിത കഥകളുമാണ് ഈ നാടകത്തിന്റെ ഇതിവൃത്തവും. ലണ്ടനിലെ മലയാള നാടക പ്രവര്‍ത്തകരാണ് അരങ്ങത്തും അണിയറയിലും.  നാടക രചന രാജന്‍ കിഴക്കനേല, സംവിധാനം ശശി കുളമട. MAUK സ്ഥാപിച്ച യു. കെ. യിലെ പ്രശസ്തനാടക സമിതിയായ ദൃശ്യകല, MAUK യുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം. കുഞ്ഞാലിമരയ്ക്കാരുടേയും, പറയിപെറ്റപന്തിരുകുലത്തിന്റേയും, ഇടപ്പള്ളി കവികളുടേയും, അഷ്ടവൈദ്യന്മാരുടേയും, തുള്ളല്‍ക്കഥകളുടേയും, അന്യംനിന്നുപോകുന്ന നെല്‍ക്കൃഷിയുടേയും കഥകള്‍ നാടകമാക്കിയിട്ടുള്ള ദൃശ്യകല തെയ്യം കഥകള്‍ നാടക വിഷയമാക്കുന്നുണ്ട്. വിവരങ്ങള്‍ക്ക്: ജയിംസ്: 07775804305, ജോസ്; 07941020959, ജയന്‍: 07957556791, ടോമി; 07886204096, ജോഷ്വാ: 07375982192 Book your tickets now! Call on 07775804305

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ലക്ഷ്യം; സേവനം യുകെ ലീഡിസില്‍ പുതിയ കുടുംബ യൂണിറ്റിനു തുടക്കം കുറിക്കുന്നു, പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച

സേവനം ലീഡ്സിനെ കേന്ദ്രമാക്കി പുതിയ കുടുംബ യൂണിറ്റിന് രൂപം നല്‍കുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്ന മഹത്തര ലക്ഷ്യത്തോടെ ആണ് ലീഡിസില്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 2024 നവംബര്‍ 23ന് ഉച്ചക്ക് 3 മണിക്ക് ലീഡ്സില്‍ സംഘടിപ്പിക്കുന്ന മീറ്റിംഗില്‍ സേവനം യു കെ കണ്‍വീനര്‍ സജീഷ് ദാമോദരന്‍, കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഗണേഷ് ശിവന്‍, സേവനം യു കെ വനിതാ വിഭാഗം കണ്‍വീനര്‍ കല ജയന്‍, നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം വിപുലമാക്കും. ലീഡ്സിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഗുരുഭക്തരെയും ഈ ചടങ്ങില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഈ പുതിയ സംരംഭം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്താല്‍ നന്മയും ആത്മീയതയും പ്രചരിപ്പിക്കുന്നതില്‍ ഒരു വഴികാട്ടിയായി മാറും. കൂടുതല്‍ വിവരങ്ങള്‍ക്ക് : അരുണ്‍ ശശി : 07423158746 ബിന്ദു രവീന്ദ്രന്‍ : 07900318968 ഗണേഷ് ശിവന്‍ : 07405513236

ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കു, പുതിയ ഫീച്ചര്‍ എത്തുന്നു, കൗമാരക്കാര്‍ക്കും ഉപയോഗിക്കാം

ഇന്‍സ്റ്റഗ്രാമിലെ ഒരു മാറ്റം ചിലപ്പോള്‍ ഉപയോക്താക്കള്‍ ഒരുപാട് നാള്‍ കാത്തിരുന്നിട്ടുണ്ടാകും. എന്നും പുതുമകള്‍ വാരിക്കോരി തരുന്ന യുവ തലമുറയ്ക്ക് ഏറെ ഇഷ്ടമുള്ള ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചറുമായി എത്തി.   ഉപയോക്താക്കള്‍ക്ക് അവരുടെ ഫീഡില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. മുന്‍പ് നടത്തിയിട്ടുള്ള സെര്‍ച്ചുകള്‍ക്കും നമ്മുടെ താത്പര്യങ്ങളും അനുസൃതമായിട്ടുള്ള കണ്ടന്റുകളാണ് നിലവില്‍ ഓരോരുത്തരുടേയും ഫീഡില്‍ നിറഞ്ഞിട്ടുണ്ടാവുക. പുതിയ ഫീച്ചറിലൂടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറക്കാനും ആദ്യം മുതലുള്ള മുന്‍ഗണനകള്‍ മാറ്റാനും ആപ്പിനെ പ്രാപ്തമാക്കും. 'ഇത് ആദ്യം നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമിനെ കൂടുതല്‍ രസകരമാക്കും, കാരണം നിങ്ങളുടെ താത്പര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയാത്തതുപോലെ ഞങ്ങള്‍ നിങ്ങളോട് പെരുമാറും' ഇന്‍സ്റ്റഗ്രാം ഹെഡ് ആദം മൊസ്സേരി പറഞ്ഞു. കൗമാരക്കാര്‍ക്കുള്ള അക്കൗണ്ടുകളിലുള്‍പ്പടെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന മെറ്റ അറിയിച്ചു. ഉപയോക്താക്കള്‍ സമയം ചെലവഴിക്കുന്നതും സെര്‍ച്ച് ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ അല്‍ഗോരിതം വെച്ചാണ് ഓരോരുത്തരുടെയും ഫീഡുകള്‍ നിറയുന്നത്. അതില്‍ മാത്രം ഒതുങ്ങിപ്പോകാതെ പുതിയ വിഷയങ്ങളും ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഓപ്ഷനാണിത്. അല്‍ഗോരിതം റീസെറ്റ് ചെയ്യുന്നതിലൂടെ പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇന്‍സ്റ്റഗ്രാം പുതിയ ഫീഡുകള്‍ നല്‍കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.

Other News in this category

  • യുകെയില്‍ ഉടനീളം കൂടുതല്‍ മഞ്ഞ്, ഐസ് വീഴ്ചയ്ക്ക് സാധ്യത; പുതിയ മഞ്ഞ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്, വാഹനങ്ങള്‍ കുടുങ്ങിക്കിടക്കാനും വൈദ്യുതി മുടങ്ങാനും ഗ്രാമപ്രദേശങ്ങള്‍ ഒറ്റപ്പെടാനും സാധ്യത
  • യുകെയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിആര്‍ കിട്ടാനുള്ള കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്നു കുറയ്ക്കുമോ? പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍
  • ഈസ്റ്റ് ലണ്ടനില്‍ ഇന്ത്യക്കാരിയെ കാറിന്റെ ഡിക്കിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത് ഭര്‍ത്താവെന്ന് സംശയം; മകള്‍ക്ക് നീതി ലഭിക്കണമെന്ന് യുവതിയുടെ കുടുംബം
  • എന്‍എച്ച്എസ് ഗൈനക്കോളജി അപ്പോയിന്റ്‌മെന്റുകള്‍ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; ഏഴര ലക്ഷം സ്ത്രീകള്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നുവെന്ന് കണക്കുകള്‍
  • നിര്‍ത്തിവച്ച ഇന്ത്യ-യുകെ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍; ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാര്‍ യുകെയിലെ ജോലികളെയും അഭിവൃദ്ധിയെയും പിന്തുണയ്ക്കുമെന്ന് സ്റ്റാര്‍മര്‍
  • ലോങ്ങ് കോവിഡ് ബാധിതരായ മലയാളികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെ സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കുന്നില്ല; നടപടി ആവശ്യപ്പെട്ട് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്
  • കുഞ്ഞു മാലാഖ അഥീനയ്ക്ക് അന്ത്യയാത്രാമൊഴിയേകാന്‍ ഒരുങ്ങി യുകെ മലയാളികള്‍; പൊതുദര്‍ശനം നവംബര്‍ 21-ന് സ്പാള്‍ഡിങില്‍, സംസ്‌കാരം നാട്ടില്‍
  • മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ അന്തരിച്ചു; ചികിത്സയിലിരിക്കെ വിടപറഞ്ഞത് തൊടുപുഴ സ്വദേശിനി സീമ മാത്യു, സംസ്‌കാരം അയര്‍ലന്‍ഡില്‍
  • ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 0.1% മാത്രം; ജി7 രാജ്യങ്ങള്‍ക്കിടയില്‍ യുകെ മൂന്നാം പാദത്തില്‍ വളര്‍ച്ചയില്‍ ആറാം സ്ഥാനത്ത്, പിന്നില്‍ ഇറ്റലി മാത്രം
  • ബ്രാഡ്‌ഫോര്‍ഡില്‍ 35 കാരനായ മലയാളി നഴ്‌സ് മരിച്ച നിലയില്‍; ആലപ്പുഴ സ്വദേശി വൈശാഖ് രമേശിന്റെ മരണത്തില്‍ തകര്‍ന്ന് ഭാര്യ; ശരണ്യ യുകെയിലെത്തിയത് മൂന്നാഴ്ച മുമ്പ്
  • Most Read

    British Pathram Recommends