ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി മേളയായ സോനെപൂരില്‍ നടന്നപ്പോള്‍ കൗതുകമായ പലതരം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അതില്‍ വളറെ കൗതുകമായ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.
മേളയില്‍ എത്തിയ ഒരു പോത്ത് വിഷാദത്തിലായ വാര്‍ത്ത ഏറെ കൗതുകമായി മാറുകയാണ്. 2.50 കോടി രൂപ വിലയുള്ള പോത്താണ് വിഷാദത്തിലായത്. അതിന് കാരണവും വളരെ വിചിത്രമാണ്.
വാരണാസിയില്‍ നിന്നാണ് 3 വയസുകാരന്‍ രാജ എന്ന പോത്ത് ആണ് മേളയിലെ താരം. കൂറ്റന്‍ ശരീരവും നീളമുള്ള തലയും കഴുത്തും മൂര്‍ച്ചയേറിയ കൊമ്പും ഉള്ള മുറ ഇനത്തില്‍പ്പെട്ട രാജ, പ്രതിദിനം അഞ്ച് കുപ്പി ബിയറാണ് കുടിക്കുന്നത്. എന്നാല്‍ സോനെപൂരില്‍ എത്തി രണ്ടു ദിവസം ബിയര്‍ കഴിക്കാന്‍ സാധിക്കാത്തത് കാരണം ആണ് വിഷാദത്തില്‍ ആയത്.
ഉടമ രാം ജതന്‍ യാദവ് പറയുന്നത് ഇങ്ങനെ: ' 'ഞങ്ങളുടെ വീട്ടില്‍ സാധാരണ ഉയര്‍ന്ന ഗുണമേന്മയുള്ള കാലിത്തീറ്റയ്ക്കൊപ്പം ഞങ്ങള്‍ ദിവസത്തില്‍ രണ്ടുതവണ ബിയര്‍ നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇവിടെ, നിലവിലുള്ള മദ്യനിരോധനം കാരണം ഞങ്ങള്‍ക്ക് ബിയര്‍ നല്‍കാന്‍ കഴിയില്ല. അത് സങ്കടകരമാണ്,' രാം ജതന്‍ യാദവ് പറഞ്ഞു.
ബിയര്‍ ഉപഭോഗം പോത്തിന്റെ ദഹനവ്യവസ്ഥയെ ഉത്തേജ്ജിപിക്കുന്നുവെന്നും, തിളക്കം നല്‍കുന്നുവെന്നുമാണ് രാം ജതന്‍ പറയുന്നത്. മാത്രമല്ല 'ബിയര്‍ ഉപഭോഗം രാജയ്ക്ക് ക്ഷീണം അകറ്റുന്നുണ്ടായിരുന്നു, എന്നാല്‍ അത് കിട്ടാത്തത് രാജയെ വിഷാദത്തിലാക്കുന്നു,' രാം ജതന്‍ യാദവ് പറഞ്ഞു. പ്രതിദിനം 10 ലിറ്റര്‍ പാലും 10 കിലോ ആപ്പിളും ഗ്രാമ്പൂ, കശുവണ്ടിപ്പരിപ്പും ഉയര്‍ന്ന നിലവാരമുള്ള കാലിത്തീറ്റ എന്നിവയും ഇതിന് നല്‍കുന്നുണ്ട്.