18
MAR 2021
THURSDAY
1 GBP =106.82 INR
1 USD =84.43 INR
1 EUR =89.03 INR
breaking news : കൊച്ചി കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് അപകടം, ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തുന്നതിനിടയില്‍ വാതക ചോര്‍ച്ച, ഇന്ന് പുലര്‍ച്ചെയാണ് സംഭവം >>> നടന്‍ ബാലന്‍ കെ നായരുടെ മകനും നടനുമായ മേഘനാഥന്‍ അന്തരിച്ചു, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം >>> എംഎയുകെയുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു, സംഘടിപ്പിക്കുന്നത് ബ്രിട്ടീഷ് കേരളൈറ്റ്സ് അസോസിയേഷന്‍, നാടകം 30ന് >>> ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ലക്ഷ്യം; സേവനം യുകെ ലീഡിസില്‍ പുതിയ കുടുംബ യൂണിറ്റിനു തുടക്കം കുറിക്കുന്നു, പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച >>> ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കു, പുതിയ ഫീച്ചര്‍ എത്തുന്നു, കൗമാരക്കാര്‍ക്കും ഉപയോഗിക്കാം >>>
Home >> HOT NEWS
എന്‍എച്ച്എസ് ഗൈനക്കോളജി അപ്പോയിന്റ്‌മെന്റുകള്‍ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; ഏഴര ലക്ഷം സ്ത്രീകള്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നുവെന്ന് കണക്കുകള്‍

സ്വന്തം ലേഖകൻ

Story Dated: 2024-11-19
യുകെയില്‍ ഗൈനക്കോളജി അപ്പോയിന്റ്‌മെന്റുകള്‍ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ഇരട്ടിയായി വര്‍ധിച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 2020 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ആണ് ഇത്രയും വലിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് ഏകദേശം മുക്കാല്‍ ദശലക്ഷം (755, 046) സ്ത്രീകള്‍ അവരുടെ ആരോഗ്യ പ്രശ്‌നങ്ങളുമായി ഡോക്ടര്‍മാരെ കാണാന്‍ കാത്തിരിക്കുകയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് ഈ വെയിറ്റിംഗ് ലിസ്റ്റ് 630, 000 മാത്രമായിരുന്നു. യുകെയില്‍ ഉടനീളം ആരോഗ്യ മേഖലയിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറയുമ്പോഴും സ്ത്രീകളുടെ കാര്യത്തില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായി നിലനില്‍ക്കുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടി കാണിച്ചു.

നിലവിലെ സാഹചര്യത്തില്‍ സ്ത്രീകളില്‍ പലരും കടുത്ത നിരാശയിലാണെന്നും ഒരു മാറ്റം അനിവാര്യമാണെന്നും റോയല്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റുകളുടെ (ആര്‍സിഒജി) പ്രസിഡന്റ് ഡോ. റാണി താക്കര്‍ പറയുന്നു. സ്ത്രീകളെ മാത്രം ബാധിക്കുന്ന യുകെയില്‍ ഉടനീളമുള്ള ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യാലിറ്റി ഗൈനക്കോളജി ആണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റില്‍ 4700 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കാത്തിരിപ്പ് സമയം കൂടിയതിനോട് അനുബന്ധിച്ച് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്ന സ്ത്രീകളുടെ അനുഭവ കഥകള്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്.
 

 

More Latest News

കൊച്ചി കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് അപകടം, ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തുന്നതിനിടയില്‍ വാതക ചോര്‍ച്ച, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

കൊച്ചി: കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. ഇരുമ്പനം ബിപിസിഎല്‍ പ്ലാന്റില്‍ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. രാത്രി 11 മണിയോടെ കളമശ്ശേരി ടിവിഎസ് കവലക്ക് സമീപം മീഡിയനില്‍ ഇടിച്ചാണ് ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കര്‍ ഉയര്‍ത്തിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ വലിച്ചു മാറ്റിയത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇന്ന് പുലര്‍ച്ചെയോടെയാണ് ടാങ്കറിന്റെ ചോര്‍ച്ച അടക്കാനായത്. മേഖലയില്‍ വലിയ രീതിയില്‍ ഗതാഗത കുരുക്കുണ്ടായി. 11:15 ന് തന്നെ കളമശേരി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു. വാഹനം ഉയര്‍ത്തുന്നതിനിടയില്‍ ഇന്ധനം ചോര്‍ന്നത് ആശങ്കയ്ക്കിടയാക്കി. 18 Sണ്‍ പ്രൊപിലീന്‍ ഗ്യാസാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ലീക്കേജ് ഇല്ലെന്ന് ആദ്യഘട്ടത്തില്‍ ഉറപ്പ് വരുത്തിയ ശേഷം ടാങ്കര്‍ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയത്. എന്നാല്‍ നാല് മണിയോടെ വാതകചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ആശങ്ക ഉയര്‍ന്നു. പിന്നീട് ബിപിസിഎല്‍ ടെക്‌നിക്കല്‍ ടീമും ഫയര്‍ഫോഴ്‌സും എത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചതോടെ അഞ്ച് മണിയോടെ ലോറി ഉയര്‍ത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

നടന്‍ ബാലന്‍ കെ നായരുടെ മകനും നടനുമായ മേഘനാഥന്‍ അന്തരിച്ചു, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം

കോഴിക്കോട്: നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. നടന്‍ ബാലന്‍ കെ നായരുടെ മകനാണ്. 1980 ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ' അസ്ത്രം' എന്ന ചിത്രത്തില്‍ ഒരു സ്റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്‌നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാന്‍, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷന്‍ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍ തുടങ്ങി 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2022ല്‍ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. മലയാള ചലച്ചിത്രങ്ങള്‍ക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടുതലും വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത മേഘനാഥന്‍ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

എംഎയുകെയുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു, സംഘടിപ്പിക്കുന്നത് ബ്രിട്ടീഷ് കേരളൈറ്റ്സ് അസോസിയേഷന്‍, നാടകം 30ന്

യുകെ മലയാളികള്‍ക്ക് മനോഹരമായ ഒരു സാംസ്‌കാരിക കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം വീണ്ടും ലഭിക്കുകയാണ്. വടക്കന്‍ കേരളത്തിലെ സമ്പന്നമായ തെയ്യം കലാരൂപത്തെ ആസ്പദമാക്കിയുള്ള യുകെയിലെ മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു. ബ്രിട്ടീഷ് കേരളൈറ്റ്സ അസോസിയേഷനാണ് സൗത്താളില്‍ നാടകം സംഘടിപ്പിക്കുന്നത്. ഫെതര്‍സ്റ്റോണ്‍ ഹൈ സ്‌കൂള്‍ വൈകിട്ട് നാലിനാണ് നാടകം അരങ്ങിലെത്തുക. മരുതിയോടന്‍ കുരുക്കള്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും, തെയ്യം തൊഴിലാക്കിയിരിക്കുന്ന കുറെ മനുഷ്യരുടെ ജീവിത കഥകളുമാണ് ഈ നാടകത്തിന്റെ ഇതിവൃത്തവും. ലണ്ടനിലെ മലയാള നാടക പ്രവര്‍ത്തകരാണ് അരങ്ങത്തും അണിയറയിലും.  നാടക രചന രാജന്‍ കിഴക്കനേല, സംവിധാനം ശശി കുളമട. MAUK സ്ഥാപിച്ച യു. കെ. യിലെ പ്രശസ്തനാടക സമിതിയായ ദൃശ്യകല, MAUK യുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം. കുഞ്ഞാലിമരയ്ക്കാരുടേയും, പറയിപെറ്റപന്തിരുകുലത്തിന്റേയും, ഇടപ്പള്ളി കവികളുടേയും, അഷ്ടവൈദ്യന്മാരുടേയും, തുള്ളല്‍ക്കഥകളുടേയും, അന്യംനിന്നുപോകുന്ന നെല്‍ക്കൃഷിയുടേയും കഥകള്‍ നാടകമാക്കിയിട്ടുള്ള ദൃശ്യകല തെയ്യം കഥകള്‍ നാടക വിഷയമാക്കുന്നുണ്ട്. വിവരങ്ങള്‍ക്ക്: ജയിംസ്: 07775804305, ജോസ്; 07941020959, ജയന്‍: 07957556791, ടോമി; 07886204096, ജോഷ്വാ: 07375982192 Book your tickets now! Call on 07775804305

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ലക്ഷ്യം; സേവനം യുകെ ലീഡിസില്‍ പുതിയ കുടുംബ യൂണിറ്റിനു തുടക്കം കുറിക്കുന്നു, പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച

സേവനം ലീഡ്സിനെ കേന്ദ്രമാക്കി പുതിയ കുടുംബ യൂണിറ്റിന് രൂപം നല്‍കുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്ന മഹത്തര ലക്ഷ്യത്തോടെ ആണ് ലീഡിസില്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 2024 നവംബര്‍ 23ന് ഉച്ചക്ക് 3 മണിക്ക് ലീഡ്സില്‍ സംഘടിപ്പിക്കുന്ന മീറ്റിംഗില്‍ സേവനം യു കെ കണ്‍വീനര്‍ സജീഷ് ദാമോദരന്‍, കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഗണേഷ് ശിവന്‍, സേവനം യു കെ വനിതാ വിഭാഗം കണ്‍വീനര്‍ കല ജയന്‍, നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം വിപുലമാക്കും. ലീഡ്സിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഗുരുഭക്തരെയും ഈ ചടങ്ങില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഈ പുതിയ സംരംഭം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്താല്‍ നന്മയും ആത്മീയതയും പ്രചരിപ്പിക്കുന്നതില്‍ ഒരു വഴികാട്ടിയായി മാറും. കൂടുതല്‍ വിവരങ്ങള്‍ക്ക് : അരുണ്‍ ശശി : 07423158746 ബിന്ദു രവീന്ദ്രന്‍ : 07900318968 ഗണേഷ് ശിവന്‍ : 07405513236

ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കു, പുതിയ ഫീച്ചര്‍ എത്തുന്നു, കൗമാരക്കാര്‍ക്കും ഉപയോഗിക്കാം

ഇന്‍സ്റ്റഗ്രാമിലെ ഒരു മാറ്റം ചിലപ്പോള്‍ ഉപയോക്താക്കള്‍ ഒരുപാട് നാള്‍ കാത്തിരുന്നിട്ടുണ്ടാകും. എന്നും പുതുമകള്‍ വാരിക്കോരി തരുന്ന യുവ തലമുറയ്ക്ക് ഏറെ ഇഷ്ടമുള്ള ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചറുമായി എത്തി.   ഉപയോക്താക്കള്‍ക്ക് അവരുടെ ഫീഡില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. മുന്‍പ് നടത്തിയിട്ടുള്ള സെര്‍ച്ചുകള്‍ക്കും നമ്മുടെ താത്പര്യങ്ങളും അനുസൃതമായിട്ടുള്ള കണ്ടന്റുകളാണ് നിലവില്‍ ഓരോരുത്തരുടേയും ഫീഡില്‍ നിറഞ്ഞിട്ടുണ്ടാവുക. പുതിയ ഫീച്ചറിലൂടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറക്കാനും ആദ്യം മുതലുള്ള മുന്‍ഗണനകള്‍ മാറ്റാനും ആപ്പിനെ പ്രാപ്തമാക്കും. 'ഇത് ആദ്യം നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമിനെ കൂടുതല്‍ രസകരമാക്കും, കാരണം നിങ്ങളുടെ താത്പര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയാത്തതുപോലെ ഞങ്ങള്‍ നിങ്ങളോട് പെരുമാറും' ഇന്‍സ്റ്റഗ്രാം ഹെഡ് ആദം മൊസ്സേരി പറഞ്ഞു. കൗമാരക്കാര്‍ക്കുള്ള അക്കൗണ്ടുകളിലുള്‍പ്പടെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന മെറ്റ അറിയിച്ചു. ഉപയോക്താക്കള്‍ സമയം ചെലവഴിക്കുന്നതും സെര്‍ച്ച് ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ അല്‍ഗോരിതം വെച്ചാണ് ഓരോരുത്തരുടെയും ഫീഡുകള്‍ നിറയുന്നത്. അതില്‍ മാത്രം ഒതുങ്ങിപ്പോകാതെ പുതിയ വിഷയങ്ങളും ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഓപ്ഷനാണിത്. അല്‍ഗോരിതം റീസെറ്റ് ചെയ്യുന്നതിലൂടെ പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇന്‍സ്റ്റഗ്രാം പുതിയ ഫീഡുകള്‍ നല്‍കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.

Other News in this category

  • യുകെയില്‍ ഉടനീളം കൂടുതല്‍ മഞ്ഞ്, ഐസ് വീഴ്ചയ്ക്ക് സാധ്യത; പുതിയ മഞ്ഞ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്, വാഹനങ്ങള്‍ കുടുങ്ങിക്കിടക്കാനും വൈദ്യുതി മുടങ്ങാനും ഗ്രാമപ്രദേശങ്ങള്‍ ഒറ്റപ്പെടാനും സാധ്യത
  • യുകെയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിആര്‍ കിട്ടാനുള്ള കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്നു കുറയ്ക്കുമോ? പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍
  • ഈസ്റ്റ് ലണ്ടനില്‍ ഇന്ത്യക്കാരിയെ കാറിന്റെ ഡിക്കിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത് ഭര്‍ത്താവെന്ന് സംശയം; മകള്‍ക്ക് നീതി ലഭിക്കണമെന്ന് യുവതിയുടെ കുടുംബം
  • നിര്‍ത്തിവച്ച ഇന്ത്യ-യുകെ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍; ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാര്‍ യുകെയിലെ ജോലികളെയും അഭിവൃദ്ധിയെയും പിന്തുണയ്ക്കുമെന്ന് സ്റ്റാര്‍മര്‍
  • ലോങ്ങ് കോവിഡ് ബാധിതരായ മലയാളികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെ സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കുന്നില്ല; നടപടി ആവശ്യപ്പെട്ട് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്
  • കുഞ്ഞു മാലാഖ അഥീനയ്ക്ക് അന്ത്യയാത്രാമൊഴിയേകാന്‍ ഒരുങ്ങി യുകെ മലയാളികള്‍; പൊതുദര്‍ശനം നവംബര്‍ 21-ന് സ്പാള്‍ഡിങില്‍, സംസ്‌കാരം നാട്ടില്‍
  • ത്രികോണ പ്രണയത്തെ തുടര്‍ന്ന് സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമം; യുകെയില്‍ മലയാളി കൗമാരക്കാരന് ജീവപര്യന്തം തടവ്, ശിഥിലമായ കുടുംബാന്തരീക്ഷമാണ് കുറ്റവാളിയാക്കിയതെന്ന വാദം കോടതി ചുരുട്ടിയെറിഞ്ഞു
  • മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ അന്തരിച്ചു; ചികിത്സയിലിരിക്കെ വിടപറഞ്ഞത് തൊടുപുഴ സ്വദേശിനി സീമ മാത്യു, സംസ്‌കാരം അയര്‍ലന്‍ഡില്‍
  • ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 0.1% മാത്രം; ജി7 രാജ്യങ്ങള്‍ക്കിടയില്‍ യുകെ മൂന്നാം പാദത്തില്‍ വളര്‍ച്ചയില്‍ ആറാം സ്ഥാനത്ത്, പിന്നില്‍ ഇറ്റലി മാത്രം
  • ബ്രാഡ്‌ഫോര്‍ഡില്‍ 35 കാരനായ മലയാളി നഴ്‌സ് മരിച്ച നിലയില്‍; ആലപ്പുഴ സ്വദേശി വൈശാഖ് രമേശിന്റെ മരണത്തില്‍ തകര്‍ന്ന് ഭാര്യ; ശരണ്യ യുകെയിലെത്തിയത് മൂന്നാഴ്ച മുമ്പ്
  • Most Read

    British Pathram Recommends