18
MAR 2021
THURSDAY
1 GBP =106.82 INR
1 USD =84.43 INR
1 EUR =89.03 INR
breaking news : അവധിക്ക് കുടുംബവുമൊത്ത് ദുബായിലെത്തിയ 18 കാരനായ ബ്രിട്ടീഷ് പൗരന്‍ 17 കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റില്‍; ടോട്ടന്‍ഹാം സ്വദേശിയായ മാര്‍ക്കസ് ഫക്കാനയെ കാത്തിരിക്കുന്നത് രണ്ട് പതിറ്റാണ്ട് വരെ നീണ്ടേക്കാവുന്ന തടവ് ശിക്ഷ >>> കൊച്ചി കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് അപകടം, ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തുന്നതിനിടയില്‍ വാതക ചോര്‍ച്ച, ഇന്ന് പുലര്‍ച്ചെയാണ് സംഭവം >>> നടന്‍ ബാലന്‍ കെ നായരുടെ മകനും നടനുമായ മേഘനാഥന്‍ അന്തരിച്ചു, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം >>> എംഎയുകെയുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു, സംഘടിപ്പിക്കുന്നത് ബ്രിട്ടീഷ് കേരളൈറ്റ്സ് അസോസിയേഷന്‍, നാടകം 30ന് >>> ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ലക്ഷ്യം; സേവനം യുകെ ലീഡിസില്‍ പുതിയ കുടുംബ യൂണിറ്റിനു തുടക്കം കുറിക്കുന്നു, പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച >>>
Home >> CINEMA
'എന്റെ പുരികവും കണ്‍പീലികളും നരയ്ക്കുന്ന അപൂര്‍വ്വ രോഗം ബാധിച്ചു, ഒരു ഇടവേള എടുത്തപ്പോള്‍ മാധ്യമങ്ങളും സിനിമാ രംഗവും പറഞ്ഞത് പ്രണയം തകര്‍ന്നത് കാരണം ഞാന്‍ ഡിപ്രഷനിലായെന്നാണ്' ആന്‍ഡ്രിയ

സ്വന്തം ലേഖകൻ

Story Dated: 2024-11-20

അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. ഒരു സമയത്ത് താരം പ്രണയം തകര്‍ന്ന് ഡിപ്രഷനിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തനിക്ക് എന്ത് സംഭവിച്ചു എന്ന് പറയുകയാണ് താരം. സിനിമയില്‍ നിന്നും ഇടവേള എടുത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡ്രിയ.

ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷന്‍ ബാധിച്ചതിനെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. ത്വക്കിനെ ബാധിക്കുന്ന ഒരു അപൂര്‍വ്വ രോഗമാണിത്. അഭിമുഖത്തിനിടെയാണ് തുറന്ന് പറച്ചില്‍.

വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ സ്‌കിന്‍ കണ്ടീഷന്‍ പിടിപെട്ടത്. എന്റെ മുടിയിഴകള്‍ നരച്ചിട്ടില്ല. പക്ഷേ അന്ന് എന്റെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്‌ബോള്‍ പല പാടുകളും ശരീരത്തില്‍ കാണാന്‍ തുടങ്ങി. ബ്ലഡ് ടെസ്റ്റുകള്‍ വന്നു. പക്ഷെ അവയെല്ലാം നോര്‍മലാണ്. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല. എന്തെങ്കിലും ടോക്സിന്റെ റിയാക്ഷന്‍ ആയിരിക്കാം അല്ലെങ്കില്‍ ഇമോഷണല്‍ സ്ട്രസ് കൊണ്ടായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ രംഗത്ത് ഇമോഷണലാകും.

ഒരു റോള്‍ ചെയ്യുമ്പോള്‍ അത് നമ്മളില്‍ നിന്ന് എന്തെങ്കിലുമെടുക്കും. എല്ലാത്തില്‍ നിന്നും കുറച്ച് കാലം താന്‍ മാറി നിന്നു. ആ കണ്ടീഷനില്‍ നിന്നും പുറത്ത് വന്നു. ഈ സമയത്ത് മാധ്യമങ്ങളും സിനിമാ രംഗവും പറഞ്ഞത് പ്രണയം തകര്‍ന്നത് കാരണം ഞാന്‍ ഡിപ്രഷനിലായി എന്നാണ്. ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതാണ്. അതെന്റെ ചോയ്സ് ആണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം ഉള്‍ക്കൊള്ളാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും ആന്‍ഡ്രിയ ജെര്‍മിയ ചൂണ്ടിക്കാട്ടി

ആദ്യമായാണ് ഞാനിക്കാര്യം തുറന്ന് പറയുന്നത്. അതേസമയം ഈ കണ്ടീഷന്‍ തന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. താന്‍ ഇപ്പോള്‍ വളര്‍ത്തു നായക്കൊപ്പം കൂടുതല്‍ സമയം ചലവഴിക്കുകയാണ്. ഇതെല്ലാം തന്നെ സഹായിച്ചെന്നും ആന്‍ഡ്രിയ പറയുന്നു. വളര്‍ത്ത് നായയാണ് തന്നെ സഹായിച്ചത്. മാസ്റ്റര്‍, പിസാച് 2 എന്നീ സിനിമകള്‍ ചെയ്തത് ഈ കണ്ടീഷനുള്ളപ്പോഴാണ് എന്നും താരം വെളിപ്പെടുത്തി.

More Latest News

കൊച്ചി കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് അപകടം, ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തുന്നതിനിടയില്‍ വാതക ചോര്‍ച്ച, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

കൊച്ചി: കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. ഇരുമ്പനം ബിപിസിഎല്‍ പ്ലാന്റില്‍ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. രാത്രി 11 മണിയോടെ കളമശ്ശേരി ടിവിഎസ് കവലക്ക് സമീപം മീഡിയനില്‍ ഇടിച്ചാണ് ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കര്‍ ഉയര്‍ത്തിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ വലിച്ചു മാറ്റിയത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇന്ന് പുലര്‍ച്ചെയോടെയാണ് ടാങ്കറിന്റെ ചോര്‍ച്ച അടക്കാനായത്. മേഖലയില്‍ വലിയ രീതിയില്‍ ഗതാഗത കുരുക്കുണ്ടായി. 11:15 ന് തന്നെ കളമശേരി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു. വാഹനം ഉയര്‍ത്തുന്നതിനിടയില്‍ ഇന്ധനം ചോര്‍ന്നത് ആശങ്കയ്ക്കിടയാക്കി. 18 Sണ്‍ പ്രൊപിലീന്‍ ഗ്യാസാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ലീക്കേജ് ഇല്ലെന്ന് ആദ്യഘട്ടത്തില്‍ ഉറപ്പ് വരുത്തിയ ശേഷം ടാങ്കര്‍ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയത്. എന്നാല്‍ നാല് മണിയോടെ വാതകചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ആശങ്ക ഉയര്‍ന്നു. പിന്നീട് ബിപിസിഎല്‍ ടെക്‌നിക്കല്‍ ടീമും ഫയര്‍ഫോഴ്‌സും എത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചതോടെ അഞ്ച് മണിയോടെ ലോറി ഉയര്‍ത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

നടന്‍ ബാലന്‍ കെ നായരുടെ മകനും നടനുമായ മേഘനാഥന്‍ അന്തരിച്ചു, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം

കോഴിക്കോട്: നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. നടന്‍ ബാലന്‍ കെ നായരുടെ മകനാണ്. 1980 ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ' അസ്ത്രം' എന്ന ചിത്രത്തില്‍ ഒരു സ്റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്‌നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാന്‍, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷന്‍ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍ തുടങ്ങി 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2022ല്‍ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. മലയാള ചലച്ചിത്രങ്ങള്‍ക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടുതലും വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത മേഘനാഥന്‍ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

എംഎയുകെയുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു, സംഘടിപ്പിക്കുന്നത് ബ്രിട്ടീഷ് കേരളൈറ്റ്സ് അസോസിയേഷന്‍, നാടകം 30ന്

യുകെ മലയാളികള്‍ക്ക് മനോഹരമായ ഒരു സാംസ്‌കാരിക കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം വീണ്ടും ലഭിക്കുകയാണ്. വടക്കന്‍ കേരളത്തിലെ സമ്പന്നമായ തെയ്യം കലാരൂപത്തെ ആസ്പദമാക്കിയുള്ള യുകെയിലെ മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു. ബ്രിട്ടീഷ് കേരളൈറ്റ്സ അസോസിയേഷനാണ് സൗത്താളില്‍ നാടകം സംഘടിപ്പിക്കുന്നത്. ഫെതര്‍സ്റ്റോണ്‍ ഹൈ സ്‌കൂള്‍ വൈകിട്ട് നാലിനാണ് നാടകം അരങ്ങിലെത്തുക. മരുതിയോടന്‍ കുരുക്കള്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും, തെയ്യം തൊഴിലാക്കിയിരിക്കുന്ന കുറെ മനുഷ്യരുടെ ജീവിത കഥകളുമാണ് ഈ നാടകത്തിന്റെ ഇതിവൃത്തവും. ലണ്ടനിലെ മലയാള നാടക പ്രവര്‍ത്തകരാണ് അരങ്ങത്തും അണിയറയിലും.  നാടക രചന രാജന്‍ കിഴക്കനേല, സംവിധാനം ശശി കുളമട. MAUK സ്ഥാപിച്ച യു. കെ. യിലെ പ്രശസ്തനാടക സമിതിയായ ദൃശ്യകല, MAUK യുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം. കുഞ്ഞാലിമരയ്ക്കാരുടേയും, പറയിപെറ്റപന്തിരുകുലത്തിന്റേയും, ഇടപ്പള്ളി കവികളുടേയും, അഷ്ടവൈദ്യന്മാരുടേയും, തുള്ളല്‍ക്കഥകളുടേയും, അന്യംനിന്നുപോകുന്ന നെല്‍ക്കൃഷിയുടേയും കഥകള്‍ നാടകമാക്കിയിട്ടുള്ള ദൃശ്യകല തെയ്യം കഥകള്‍ നാടക വിഷയമാക്കുന്നുണ്ട്. വിവരങ്ങള്‍ക്ക്: ജയിംസ്: 07775804305, ജോസ്; 07941020959, ജയന്‍: 07957556791, ടോമി; 07886204096, ജോഷ്വാ: 07375982192 Book your tickets now! Call on 07775804305

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ലക്ഷ്യം; സേവനം യുകെ ലീഡിസില്‍ പുതിയ കുടുംബ യൂണിറ്റിനു തുടക്കം കുറിക്കുന്നു, പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച

സേവനം ലീഡ്സിനെ കേന്ദ്രമാക്കി പുതിയ കുടുംബ യൂണിറ്റിന് രൂപം നല്‍കുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്ന മഹത്തര ലക്ഷ്യത്തോടെ ആണ് ലീഡിസില്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 2024 നവംബര്‍ 23ന് ഉച്ചക്ക് 3 മണിക്ക് ലീഡ്സില്‍ സംഘടിപ്പിക്കുന്ന മീറ്റിംഗില്‍ സേവനം യു കെ കണ്‍വീനര്‍ സജീഷ് ദാമോദരന്‍, കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഗണേഷ് ശിവന്‍, സേവനം യു കെ വനിതാ വിഭാഗം കണ്‍വീനര്‍ കല ജയന്‍, നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം വിപുലമാക്കും. ലീഡ്സിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഗുരുഭക്തരെയും ഈ ചടങ്ങില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഈ പുതിയ സംരംഭം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്താല്‍ നന്മയും ആത്മീയതയും പ്രചരിപ്പിക്കുന്നതില്‍ ഒരു വഴികാട്ടിയായി മാറും. കൂടുതല്‍ വിവരങ്ങള്‍ക്ക് : അരുണ്‍ ശശി : 07423158746 ബിന്ദു രവീന്ദ്രന്‍ : 07900318968 ഗണേഷ് ശിവന്‍ : 07405513236

ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കു, പുതിയ ഫീച്ചര്‍ എത്തുന്നു, കൗമാരക്കാര്‍ക്കും ഉപയോഗിക്കാം

ഇന്‍സ്റ്റഗ്രാമിലെ ഒരു മാറ്റം ചിലപ്പോള്‍ ഉപയോക്താക്കള്‍ ഒരുപാട് നാള്‍ കാത്തിരുന്നിട്ടുണ്ടാകും. എന്നും പുതുമകള്‍ വാരിക്കോരി തരുന്ന യുവ തലമുറയ്ക്ക് ഏറെ ഇഷ്ടമുള്ള ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചറുമായി എത്തി.   ഉപയോക്താക്കള്‍ക്ക് അവരുടെ ഫീഡില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. മുന്‍പ് നടത്തിയിട്ടുള്ള സെര്‍ച്ചുകള്‍ക്കും നമ്മുടെ താത്പര്യങ്ങളും അനുസൃതമായിട്ടുള്ള കണ്ടന്റുകളാണ് നിലവില്‍ ഓരോരുത്തരുടേയും ഫീഡില്‍ നിറഞ്ഞിട്ടുണ്ടാവുക. പുതിയ ഫീച്ചറിലൂടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറക്കാനും ആദ്യം മുതലുള്ള മുന്‍ഗണനകള്‍ മാറ്റാനും ആപ്പിനെ പ്രാപ്തമാക്കും. 'ഇത് ആദ്യം നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമിനെ കൂടുതല്‍ രസകരമാക്കും, കാരണം നിങ്ങളുടെ താത്പര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയാത്തതുപോലെ ഞങ്ങള്‍ നിങ്ങളോട് പെരുമാറും' ഇന്‍സ്റ്റഗ്രാം ഹെഡ് ആദം മൊസ്സേരി പറഞ്ഞു. കൗമാരക്കാര്‍ക്കുള്ള അക്കൗണ്ടുകളിലുള്‍പ്പടെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന മെറ്റ അറിയിച്ചു. ഉപയോക്താക്കള്‍ സമയം ചെലവഴിക്കുന്നതും സെര്‍ച്ച് ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ അല്‍ഗോരിതം വെച്ചാണ് ഓരോരുത്തരുടെയും ഫീഡുകള്‍ നിറയുന്നത്. അതില്‍ മാത്രം ഒതുങ്ങിപ്പോകാതെ പുതിയ വിഷയങ്ങളും ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഓപ്ഷനാണിത്. അല്‍ഗോരിതം റീസെറ്റ് ചെയ്യുന്നതിലൂടെ പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇന്‍സ്റ്റഗ്രാം പുതിയ ഫീഡുകള്‍ നല്‍കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.

Other News in this category

  • പിന്മാറിയിട്ടില്ല, ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫഹദും എത്തി, മമ്മൂട്ടി മോഹന്‍ലാല്‍ ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദും ശ്രീലങ്കയില്‍
  • ഇതുവരെയുള്ള ആ സീരിയസ് റൊമാന്റിക് ട്രാക്കില്‍ നിന്നും ഐശ്വര്യ ലക്ഷ്മി കോമഡി വേഷത്തിലേക്ക്, വ്യത്യസ്ത കഥാപാത്രവുമായി ഐശ്വര്യ ലക്ഷ്മി എത്തുന്ന 'ഹലോ മമ്മി' ഇന്ന് തീയറ്ററുകളില്‍
  • പരാക്രമത്തിലെ പ്രണയം; ട്രെയ്ലറും ആദ്യ ഗാനവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതിന് ശേഷം ദേവ് മോഹനും 'വാഴ' ടീമും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി
  • മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്നു, മോഹന്‍ലാല്‍ തിരിതെളിച്ചു, മലയാളത്തിന്റെ വമ്പന്‍സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കം
  • 'ഞാന്‍ ഏറ്റവും തകര്‍ന്നു പോയത് ആദ്യമായി ബോഡി ഷെയിമിങ്ങുകള്‍ ഉണ്ടായപ്പോള്‍, ആ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ആണ് ബോഡി ഷെയിമിങ്ങ് ഉണ്ടായത്' നയന്‍ താര
  • ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ ഫാന്റസി കോമഡി ത്രില്ലര്‍ എത്തുന്നു, 'ഹലോ മമ്മി' നാളെ മുതല്‍ തിയറ്ററുകളിലേക്ക്, ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന താരങ്ങള്‍
  • 'വലിയ പ്ലാനിങ്ങുകള്‍ ഉണ്ടായിരുന്നു, പക്ഷെ ഇപ്പോള്‍ വിവഹത്തിലുള്ള വിശ്വാസം നഷ്ടമായി, വിവാഹത്തിലൊന്നും ഒരു കാര്യവും ഇല്ലെന്ന് തിരിച്ചറിഞ്ഞു' ഐശ്വര്യ ലക്ഷ്മി
  • കൊലപാതകം ആത്മഹത്യയാക്കിയതാണോ? 'ആനന്ദ് ശ്രീബാല'യിലൂടെ കൊച്ചിയെ ഞെട്ടിച്ച മിഷേല്‍ കേസ് വീണ്ടും ചര്‍ച്ചയാകുന്നു, ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷകര്‍ പറഞ്ഞ പേര് മിഷേല്‍ ഷാജി
  • പീരിയഡ് ആക്ഷന്‍ ഡ്രാമയുമായി നയന്‍താര; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ''റാക്കായി'', നയന്‍താരയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ആക്ഷന്‍ റോള്‍
  • 'ആ കഥാപാത്രങ്ങള്‍ക്ക് പറ്റിയ മുഖമായി പലര്‍ക്കും തോന്നുന്നുണ്ട്, അതൊക്കെ കൊണ്ടാവാം തുടരെത്തുടരെ എന്നെ സിനിമയില്‍ കാണുന്നത്' ബേസില്‍ ജോസഫ് പറയുന്നു
  • Most Read

    British Pathram Recommends