മെറ്റയ്ക്ക് പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. സ്വകാര്യതയില്‍ വീഴ്ചയ വരുത്തി എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. 213 കോടി രൂപയാണ് പിഴയായി ചുമത്തിയത്.
2021 ലെ വാട്സ്ആപ്പ് സ്വകാര്യതാ നയ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാട്ടിയെന്നാണ് ചൂണ്ടിക്കാട്ടിയത്. ഡിജിറ്റല്‍ വിപണിയിലെ കുത്തക നിലനിര്‍ത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും മത്സരവിരുദ്ധ നടപടികളില്‍ നിന്നൊഴിവാകാനും മെറ്റക്ക് നിര്‍ദേശം നല്‍കി.
ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായി 2021 ല്‍ സ്വകാര്യതാനയം വാട്സ്ആപ്പ് പുതുക്കിയിരുന്നു.ഈ നയം അം?ഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. പുതുക്കിയ സ്വകാര്യതാനയം നടപ്പാക്കുന്നത് എതിര്‍പ്പിനെ തുടര്‍ന്ന് വാട്സ്ആപ്പ് താത്ക്കാലികമായി മരവിച്ചു. കോംപറ്റീഷന്‍ ആക്ടിന് വിരുദ്ധമാണ് വാട്സ്ആപ്പ് നടപടിയെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ തീരുമാനം.
2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുത് എന്നും .പരസ്യ ഇതരാവശ്യങ്ങള്‍ക്കായി വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കി വിശദീകരണം നല്‍കണം എന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.