ഇന്ത്യയ്ക്ക് പുറത്തും പേടിഎം സേവനം നടത്താം. പണമിടപാട് നടത്താന്‍ പുതിയ ഇന്റര്‍നാഷണല്‍ യുപിഐ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് പേടിഎം.
യുഎഇ, സിംഗപ്പൂര്‍, ഫ്രാന്‍സ്, മൗറീഷ്യസ്, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ പണമിടപാട് നടത്താന്‍ ആണ് പുതിയ ഇന്റര്‍നാഷണല്‍ യുപിഐ ഫീച്ചര്‍ പേടിഎം പുറത്തിറക്കിയത്. ഇന്ത്യയ്ക്ക് പുറത്ത് തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പേടിഎമ്മിലൂടെ യുപിഐ ഇടപാടുകള്‍ നടത്താമെന്ന് കമ്പനി പ്രഖ്യാപിച്ചു.
യുഎഇ, സിംഗപ്പൂര്‍, ഫ്രാന്‍സ്, മൗറീഷ്യസ്, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്ന ഇന്ത്യക്കാര്‍ക്ക് ഷോപ്പിങ്ങിനും ഹോട്ടലുകളിലും മറ്റു പ്രാദേശിക ആവശ്യങ്ങള്‍ക്കും ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന് പേടിഎം വ്യക്തമാക്കി. ഉപയോക്താക്കള്‍ ഇതിനായി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിന് 'വണ്‍ ടൈം ആക്ടിവേഷന്‍' ചെയ്യേണ്ടതുണ്ട്.
യാത്രാ കാലയളവിനെ ആശ്രയിച്ച്, പേടിഎം ഉപയോക്താക്കള്‍ക്ക് ഒന്ന് മുതല്‍ 90 ദിവസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. ഇതിനുശേഷം സുരക്ഷാ കാരണങ്ങളാല്‍ സേവനം പ്രവര്‍ത്തനരഹിതമാകും. നിശ്ചിത സമയത്തിനു ശേഷം പ്രവര്‍ത്തനം സ്വയമേ പ്രവര്‍ത്തനരഹിതമാക്കുന്നതിലൂടെ തട്ടിപ്പുകാരെ തടയുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.