കാല്‍പന്ത് ആരാധകര്‍ക്ക് ആവേശമാകുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ആരാധകരെ ആകാംഷയില്‍ ആഴ്ത്തി അര്‍ജന്റീന ഫുട്ബോള്‍ ടീം പന്ത് തട്ടാന്‍ കേരളത്തിന്റെ മണ്ണിലിറങ്ങും എന്നായിരുന്നു ആ വാര്‍ത്ത.
കേരളത്തിന്റെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേക്കെത്തുന്നത്. ടീമിന് കേരളത്തിലേക്ക് വരാനുള്ള അനുമതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നല്‍കിയെന്നും വാര്‍ത്തകളില്‍ പറയുന്നുണ്ട്. സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്തകള്‍ പുറത്ത് വന്നത്.
എന്നാല്‍ ഇപ്പോഴിതാ ആ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് കായിക മന്ത്രി എത്തിയിരിക്കുകയാണ്. അടുത്ത വര്‍ഷം സൗഹൃദമത്സരത്തിനായി മെസിയും അര്‍ജന്റീന ടീം അംഗങ്ങളും കേരളത്തില്‍ എത്തുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാമെന്ന് അര്‍ജന്റീനിയന്‍ നാഷണല്‍ ടീം അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഒന്നര മാസത്തിനുള്ളില്‍ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെത്തുന്ന അര്‍ജന്റീന ടീം ഇവിടെ സൌഹൃദ മല്‍സരങ്ങളില്‍ പങ്കെടുക്കുമെന്നും രണ്ട് മല്‍സരങ്ങളായിരിക്കും കേരളത്തിലെ ആരാധകര്‍ക്കായി ടീം കളിക്കുക.
ഇന്നലെ എല്ലാവരുടെയും സംശയം ടീമിനൊപ്പം മെസ്സി ഉണ്ടാകുമോ എന്നതായിരുന്നു. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക. എന്നാല്‍ ആവേശം കൂട്ടാന്‍ മെസ്സിയും ടീമിനൊപ്പം ഉണ്ടാകുമെന്ന് സ്ഥിരീകരണം ആയിരിക്കുകയാണ്.
നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്‌പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക