ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആണ് മഞ്ജു പത്രോസും സിമി സാബുവും. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ സഹ മത്സരരാതികളായി എത്തി ഇപ്പോള്‍ ജീവിതത്തില്‍ അത്രയും ഗാഢമായ സൗഹൃദത്തില്‍ എത്തിയ രണ്ടുപേരാണ് മഞ്ജുവും സിമിയും. ബ്ലാക്കീസ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയും മഞ്ജു പത്രോസും സിമിയും പങ്കുവെയ്ക്കുന്ന വീഡിയോകള്‍ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെ പുതിയ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
വ്ലോഗ് നിര്‍ത്താന്‍ ഞങ്ങള്‍ക്ക് രണ്ടുമൂന്നു കാരണങ്ങള്‍ ഉണ്ട്. കൊറോണയുടെ സമയത്ത് വീട്ടില്‍ വെറുതെ ഇരുന്നപ്പോള്‍, ഞങ്ങളുടെ ഒരു സ്ട്രെസ് റിലീഫിനും മറ്റുമായി ഞങ്ങള്‍ തുടങ്ങിയ ഒരു സംഭവം ആണ് ഈ വ്ലോഗ്. അല്ലാതെ ഇതില്‍ നിന്നും വരുമാനം വേണം ജീവിതോപാധി ആകണം എന്നൊന്നും എവിടെയും നമ്മള് ചിന്തിച്ചിട്ടുപോലുമില്ല. അതുപോലെ തന്നെ ഞങ്ങള്‍ക്ക് വലിയ വരുമാനം ഒന്നും കിട്ടിയതുമില്ല.
അങ്ങനെ മുന്‍ പോട്ട് പോകുന്നതിന്റെ ഇടയിലാണ് ഒരു കാര്യം മനസിലാകുന്നത് ഈ വ്ലോഗും കാര്യങ്ങളും ഒക്കെ വളരെ സീരിയസ് ആയി കൊണ്ട് പോകുന്ന, ഒരുപാട് ആളുകള്‍ ഉണ്ട്. അത്തരക്കാരുടെ ഇടയില്‍ ഞങ്ങള്‍ക്ക് പിടിച്ചു നില്ക്കാന് ആയില്ല എന്നതാണ് സത്യം. പിന്നെ നമ്മള്‍ക്ക് തന്നെ ഒരു ചമ്മല് തുടങ്ങി, അങ്ങനെ കോണ്‍ഫിഡന്‍സ് ഇല്ലാതെ ആയി. പിന്നെ പയ്യെ പയ്യെ അതങ് അങ്ങനെ നിര്‍ത്തി. പിന്നെ നമ്മള് രണ്ടാളും തിരക്കില്‍ ആയി.
ഒരാള്‍ ബിസിനസിലേക്കും ഒരാള്‍ ഒന്ന് രണ്ടു പ്രോജക്ടിലേക്കും ഒക്കെ തിരിഞ്ഞതോടെ വ്ലോഗ് സീരിയസ് ആയി ചെയ്യാന്‍ സമയം തികയാതെ വന്നു., മാത്രമല്ല ഈ വ്ലോഗ് മുന്പോട്ട് കൊണ്ട് പോകണം എങ്കില്‍ നല്ല ചിലവും ഉണ്ട്. പോക്കറ്റില്‍ നിന്നും എടുത്താണ് പലതും ചെയ്തത്. അങ്ങനെ ഞങ്ങള്‍ കുറേക്കാലം നിര്‍ത്തി വച്ചതാണ്. ഞങ്ങള്‍ ഒരുമിച്ചു കണ്ടിട്ടും ഒരുപാട് നാളുകള്‍ ആയിരുന്നു. പരിചയക്കാര് വരെ ചോദിച്ചു ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടോ എന്ന്. എന്നാല്‍ അതല്ല ഞങ്ങള്‍ ആ ഒരു അവസ്ഥയിലേക്ക് എത്തിയിട്ടില്ല.
നമ്മള് ഒരുമിച്ചൊരു സംരഭം തുടങ്ങി, എന്നാല്‍ അവിടെയും ഒരു ക്ലാഷും ഞങ്ങള്‍ക്ക് വിഷയം ആയില്ല. പണം ഒക്കെ കൂടുതല്‍ വരുമ്പോള്‍ അല്ലെങ്കില്‍ പങ്കിട്ട് ബിസിനെസ്സ് തുടങ്ങുമ്പോള്‍ അവിടെ ഉണ്ടാകുന്ന വിഷയങ്ങള്‍ ഒക്കെയാണ് എല്ലാ സൗഹൃദങ്ങള്‍ക്ക് ഇടയിലും വിഷയം ആകുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് പങ്കിടാന്‍ പണവും ഇല്ല കൂട്ട ബിസിനസും ഞങ്ങള്‍ക്ക് ഇടയില്‍ ഇല്ല. പിന്നെ ഇനിയിപ്പോ അങ്ങനെ ഉണ്ടായാല്‍ തന്നെ തമ്മില്‍ ഒരു അടി ഉണ്ടാകും എന്ന് തോന്നുന്നില്ല. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങള്‍ക്ക് ഇടയില്‍ ഉള്ള സ്നേഹവും സൗഹൃദവും അങ്ങനെ ഉണ്ട്. പക്ഷെ കാണാന്‍ മാത്രം സമയമില്ല. അല്ലാതെ ഞങ്ങള്‍ തമ്മില്‍ അടിച്ചു പിരിഞ്ഞിട്ടില്ല.
ഞങ്ങള്‍ വീട്ടില്‍ ഇരുന്നപ്പോള്‍ പക്ഷേ എന്തെങ്കിലും ചെയ്യണം എന്നൊരു തോന്നല്‍ പിന്നെയും മനസിലേക്ക് എത്തി അതുകൊണ്ടുതന്നെ വെബ് സീരീസ് ആയി നമ്മള് എത്താം എന്നുമാത്രം തീരുമാനിച്ചു. അതിന്റെ പിന്നാമ്പുറത്ത് നമ്മള് മാത്രമാകുമെന്നും പറയട്ടെ. പിന്നെ ഏതെങ്കിലും കാരണം കൊണ്ട് വെബ് സീരീസ് സക്സസ് ആയില്ല എങ്കില്‍ നമ്മള് ഉറപ്പായും വ്ലോഗിലേക്ക് തിരിയും- മഞ്ജുവും സിമിയും അറിയിച്ചു.