ചെറുത് കൊടുത്ത് വലുത് സ്വന്തമാക്കുന്ന സംഭവങ്ങള്‍ പലതും വാര്‍ത്തയായിട്ടുണ്ട്. അത്തരത്തില്‍ ഇതാ ചെറിയത് കൊടുത്ത് വലിയ കോടിപതിയായ സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കൈയ്യിലുണ്ടായിരുന്ന ഒരു വെള്ളി നാണയം കോടിപതിയാക്കി മാറ്റിയ സംഭവം ആണ് വൈറലാകുന്നത്. അത്തരം ഒരു സംഭവമാണ് യുഎസില്‍ നടന്നത്.
400 വര്‍ഷത്തിലധികം പഴക്കമുള്ള നാണയമാണ് 21 കോടി രൂപയ്ക്ക് ലേലം ചെയ്തത്. അമേരിക്കന്‍ വിപ്ലവത്തിന് മുമ്പ് യുഎസ് ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്നു. 1652 ല്‍ ബ്രിട്ടനില്‍ നിര്‍മിച്ച നാണയം ബോസ്റ്റണില്‍ നിന്നാണ് ലഭിച്ചത്.
ലേലക്കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം ഇതേ വിഭാഗത്തില്‍പ്പെടുന്ന പുരാവസ്തുവിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയായി ഇതുമാറി. ഇതിന് മുമ്പ് ഒരു വെള്ളി നാണയത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക 5 കോടി രൂപയായിരുന്നു. 58-ാം തവണയാണ് ഒരു നാണയം മില്യണ്‍ ഡോളറിധികം നേടുന്നത്. 1936 ല്‍ അര്‍ജന്റീന റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രി കാര്‍ലോസ് സാവേദ്ര ലാമാസിന് ലഭിച്ച സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരവും ഒരു മില്യണ്‍ കടന്നിരുന്നു..