ചൊവ്വയില്‍ വെച്ച് പ്രസവിക്കുന്ന ആദ്യത്തെ സ്ത്രീയാവണമെന്ന ആഗ്രഹം പങ്കുവെച്ച് സ്വീഡിഷ് 'ഒണ്‍ലി ഫാന്‍സ്' മോഡലായ എല്‍സ തോറ. സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിലൂടെ തന്റെ ആഗ്രഹം സഫലീകരിക്കണമെന്നാണ് എല്‍സ പറയുന്നത്. 'ദി കെയ്ലി ആന്‍ഡ് ജാക്കി ഓ ഷോ' എന്ന പോഡ്കാസ്റ്റിലാണ് മോഡല്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
ചൊവ്വയെ കോളനിയാക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ പദ്ധതിയുടെ ഭാഗമായാണ് മോഡല്‍ തന്റെ ആഗ്രഹം പങ്കുവെച്ചത്. തന്റെ പേടകമായ സ്റ്റാര്‍ഷിപ്പില്‍ ചൊവ്വയിലേക്ക് ഒരുകൂട്ടം ബഹിരാകാശസഞ്ചാരികളെ അയയ്ക്കാന്‍ മസ്‌കിന് പദ്ധതിയുണ്ട്. 2050-ഓടെ ചൊവ്വയെ പത്തുലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഗ്രഹമാക്കണമെന്നാണ് മസ്‌കിന്റെ ആഗ്രഹം.
'എനിക്ക് സയന്‍സ് ഫിക്ഷനുകള്‍ വളരെ ഇഷ്ടമാണ്. അന്യഗ്രഹജീവിയുമായോ മസ്‌കുമായോ ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവസരം ലഭിച്ചാല്‍ വേണ്ടെന്ന് പറയില്ല. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. എക്സില്‍ ഞാന്‍ അദ്ദേഹത്തെ ഒരുപാട് കണ്ടിട്ടുണ്ട്', അവര്‍ പറഞ്ഞു.
ഇക്കാര്യം മസ്‌കിനെ അറിയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് ഉണ്ടെന്ന് പറഞ്ഞ എല്‍സ, എക്സിലെ കുറിപ്പില്‍ അദ്ദേഹത്തെ ടാഗ് ചെയ്താണ് ആഗ്രഹം പങ്കുവെച്ചതെന്നും കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട് മസ്‌ക് ആദ്യത്തെ 'ചൊവ്വാക്കുട്ടി'യുടെ അച്ഛനാകണം എന്ന ചോദ്യത്തിന് എല്‍സയുടെ മറുപടി ഇങ്ങനെ: അദ്ദേഹം ഒരു സ്പേസ് മാനാണ്, ഇപ്പോള്‍ അദ്ദേഹത്തിന് 12 കുട്ടികളുണ്ട്, അതിനാല്‍ അദ്ദേഹത്തിന് അനുഭവപരിചയവുമുണ്ട്', അവര്‍ പറഞ്ഞു.