പ്രസവാനന്തരം മരണപ്പെട്ടെന്ന് വിധിയെഴുതി ഒടുവില്‍ യുവതി ജീവിതത്തിലേക്ക് തിരികെ എത്തി. മരിസ ക്രിസ്റ്റി എന്ന യുവതിയാണ് മരണ ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയത്.
മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം ആണ് യുവതി മരണപ്പെടുന്നത്. ഡോക്ടര്‍മാരും യുവതി മരിച്ചതായി വിധിയെഴുതി. പക്ഷെ 45 മിനിട്ടിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരികായായിരന്നു.
അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് എംബോളിസം എന്ന അപൂര്‍വ പ്രസവാനന്തര സങ്കീര്‍ണതയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് യുവതി വിശദീകരിച്ചു.
ഡോക്ടര്‍മാര്‍ സിസേറിയന്‍ ചെയ്താണ് മൂന്ന് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് (ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ പൊതിയുന്ന ദ്രാവകം) കുഞ്ഞ് ജനിച്ചയുടനെ സാധാരണ അമ്മയുടെ രക്തത്തില്‍ പ്രവേശിക്കും. എന്നാല്‍ അമ്മയ്ക്ക് അലര്‍ജി ഉണ്ടാക്കുന്ന അപൂര്‍വ അവസ്ഥയായ അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് എംബോളിസം യുവതിയെ ബാധിച്ചു. ഓരോ 1,00,000 ജനനങ്ങളിലും 2.5 പേര്‍ക്ക്, അമേരിക്കയിലെ കണക്കെടുത്താല്‍ 40,000ല്‍ ഒരാള്‍ക്ക് മാത്രമേ ഈ അവസ്ഥ വരാറുള്ളൂ.
ക്ലിനിക്കല്‍ ഡെത്ത് സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതിയാണ് എല്ലാവരേയും ആശ്ചര്യപ്പെടുത്തി യുവതി 45 മിനിറ്റിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നത്.