വാട്സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ഉണ്ടാകില്ല. മെസേജിങ്, കോളുകള്‍, ഫയല്‍ ഷെയറിങ് എന്നിങ്ങനെ എല്ലാത്തിനും വാട്സ്ആപ്പ് തന്നെയാണഅ എല്ലാവര്ക്കും ശരണം.
പക്ഷെ വാട്സ്ആപ്പ് ഉപോയഗിക്കുന്നതിലൂടെ എപ്പോഴും ഡാറ്റ തീരുന്നു എന്ന പ്രശ്നം എല്ലാവരും അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പോംവഴി ഉണ്ട്. ഇതാ വാട്സ്ആപ്പ് സെറ്റിംഗ്സില് ചില കാര്യങ്ങള്‍ ചെയ്താല്‍ മതി.
ഹൈറെസല്യൂഷന്‍ ഫയല്‍ ഷെയറിങ്ങും തുടര്‍ച്ചയായി കോള്‍ ചെയ്യുന്നതും നിങ്ങളുടെ മൊബൈല്‍ ഡാറ്റ വേഗത്തില്‍ ഇല്ലാതാക്കും. എന്നാല്‍ സെറ്റിങ്സില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ അമിത ഡാറ്റ ഉപയോഗം കുറയ്ക്കാം.
വോയ്സ്, വിഡിയോ കോളുകള്‍ക്കിടയില്‍ ഡാറ്റ ഉപയോഗം കുറയ്ക്കാം. മികച്ച ഓഡിയോ നിലവാരം നിലനിര്‍ത്തി കോളുകള്‍ കുറച്ച് ഡാറ്റ ഉപയോഗിക്കുന്നതാണ് മാറ്റം.
അതിനായി വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്യുക- മുകളില്‍ വലത് ഭാഗത്തുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പുചെയ്ത് സെറ്റിങ്സ് തെരഞ്ഞെടുക്കുക- സ്റ്റോറേജ് ആന്‍ഡ് ഡേറ്റ തെരഞ്ഞെടുക്കുക- എനേബിള്‍ ലെസ് ഡേറ്റ ഫോര്‍ കോള്‍സ് സെലക്ട് ചെയ്യുക.
മീഡിയ അപ്ലോഡ് ക്വാളിറ്റി - നിങ്ങള്‍ അയയ്ക്കുന്ന ഫോട്ടോകളുടെയും വിഡിയോകളുടെയും ക്വാളിറ്റി മാറ്റുകയാണ് ഡാറ്റ സംരക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗം. സ്റ്റോറേജ്, ഡാറ്റ വിഭാഗത്തില്‍, മീഡിയ അപ്ലോഡ് ക്വാളിറ്റി ടാപ്പ് ചെയ്യുക, എച്ച്ഡിക്ക് പകരം സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി തെരഞ്ഞെടുക്കുക.